വില്ലനും നായകനും തമ്മില്ലുള്ള ലാംഗ്വേജ് ക്രോസ്സോവർ, കിടിലൻ

0
89

Raees Alam

തുപ്പാക്കി ഓരോ തവണ കാണുമ്പോളും അതിൽ ഭയങ്കര intresting ആയിട്ട് തോന്നുന്നു ഒരു സംഭവമാണ് വില്ലനും നായകനും തമ്മില്ലുള്ള language ക്രോസ്സോവർ 🙌വിജയ് അവതരിപ്പിക്കുന്ന ജഗദീഷ് ധനപാൽ എന്ന കഥാപാത്രം മുംബൈയിൽ settled ആയിട്ടുള്ള തമിഴ് ഫാമിലിയിൽ നിന്നുള്ള ഒരാളായിട്ടാണ് കാണിക്കുന്നത്. പോരാത്തതിന് ആർമി ബാക്ക്ഡ്രോപ്പും. അതുകൊണ്ട് തന്നെ അയാൾക്ക് ഹിന്ദി അറിയാം എന്ന് പല സ്ഥലത്തായി എസ്റ്റാബ്ലിഷ്‌ ചെയ്യുന്നുണ്ട്. ഉദ്ദാഹരണത്തിന് ബസ്സിൽ നിന്നും മോഷണം നടക്കുന്ന സമയത്ത് വിജയ്ടെ കഥാപാത്രം ഹിന്ദിയിൽ തന്നെയാണ് അവിടെ ഉള്ളവരോട് സംസാരിക്കുന്നത്

വിദ്യുത് ജംവാൽ അവതരിപ്പിച്ച പേരില്ലാത്ത കഥാപാത്രമായ സ്ലീപ്പർ സെൽ ലീഡര് കാശ്മീർ ബോര്ഡറില് നിന്നുള്ള ഒരാളായി പോട്രെയ്‌ ചെയ്യുപ്പെടുമ്പോൾ അവിടെ അവതരിപ്പിക്കപ്പെടുന്ന അയാളുടെ ഫാമിലിയെ കൂടെ കാണിച്ച് ഒരു രീതിയിലും നായകൻറെ പ്രാദേശികതയുമായി കണക്ട് ചെയ്യുന്നില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. പ്രീ- ഇന്റർവൽ സീനിൽ വിദ്യുതിന്റെ കഥാപാത്രം വിജയ്നെ ഫോൺ വിളിക്കുന്നിടത്താണ് നായകനും വില്ലനും തമ്മിലുള്ള ആദ്യ കോൺവെർസേഷൻ നടക്കുന്നത് ഈ സീനിൽ വിജയ് ആരാണ് ഏത് നാട്ടുകാരനാണ് എന്ന് പോലും അറിയാതെ വിളിക്കുമ്പോൾ ഒരു ചെറിയ ഗാപ്പിന് ശേഷം അയാൾ ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങും അതേ ഭാഷയിൽ വിജയ് മറുപടി കൊടുക്കുന്നിടത്താണ് ഇന്റർവെലും

അതിന് ശേഷം ഇവർ തമ്മിൽ വരുന്ന കോൺവെർസേഷൻ സീനുകൾ തമിഴ് വോയിസ് ഓവറോട് കൂടിയാണ് കേൾപ്പിക്കുന്നത് ശരിക്കും ഇവർ തമിഴില്ലല്ല സംസാരിക്കുന്നതെന്ന് കേൾപ്പിക്കാൻ വേണ്ടി തന്നെയാണ് വോയിസ് ഓവർ പോലെ കൊടുത്തിരിക്കുന്നത്. ഇവർ തമ്മിലുള്ള ആദ്യ മീറ്റ് അപ്പ് സീനിൽ എല്ലാം ഭാഷയിലും വിജയ്ടെ പേര് ചോദിക്കുന്നിടത്താണ് വിദ്യുത് വിജയ്‌ടെ ഭാഷ മനസ്സിലാക്കുന്നതും അതോടൊപ്പം തന്നെ വിദ്യുത് എല്ലാം ഭാഷയിലും പ്രാഗല്ഭ്യം ഉള്ള ആളാണെന്ന് കാണിക്കുന്നതും
ഇനിയാണ് ഭാഷയുടെ ഉപയോഗം സിനിമയുടെ പ്ലോട്ട് തന്നെ മാറ്റുന്നത്…..വിദ്യുതിന് തമിഴ് അറിയും എന്ന് മനസ്സിലാക്കിയിട്ടും അയാളുടെ അനുയായികൾക്ക് മുന്നിൽ നിങ്ങളുടെ നേതാവിന് ധൈര്യമില്ല എന്ന് പറഞ്ഞ് വിജയ് ഹിന്ദിയിൽ സംസാരിച്ച് തുടങ്ങി എല്ലാവരിലേക്കും കമ്മ്യൂണിക്കേറ്റ് ചെയ്യാൻ തുടങ്ങുന്നിടത്താണ് അയാളുടെ ഈഗോ ഉണരുന്നത്…..അതിൽ നിന്നും അയാൾക്ക് തന്റെ അനുയായികളുടെ മുന്നിൽ ധൈര്യം കാണിക്കേണ്ടി വരുന്നിടത്താണ് കഥ അടുത്ത പോയിന്റിലേക്ക് കടക്കുന്നത്

പൊതുവെ മറ്റ് വിജയ് പടങ്ങളിലും സൂപ്പര്താര തമിഴ്‌ ചിത്രങ്ങളിലും പ്രധാനമന്ത്രി മുതൽ സായിപ്പ് വരെ തമിഴ് മനസ്സിലാക്കിക്കോണം എന്ന ഒരു പൊതു ധാരണ പൊളിച്ചാണ് ഒരു കൊമേർഷ്യൽ പടത്തിൽ വരെ രണ്ട് പേര് തമ്മിലുള്ള ഭാഷയുടെ യൂസേജ് കഥയിൽ വലിയ ഒരു ടൂളായിട്ട് ഉപയോഗിക്കുന്നത് അത് ഭയങ്കര unusual ആയിട്ടുള്ളൊരു സംഭവമായി തോന്നിയിട്ടുണ്ട് പ്രേത്യേകിച്ച് താൻ സംസാരിക്കുന്ന ഭാഷ എന്തോ വലിയ സംഭവമാണെന്ന് കാണിക്കാൻ വേണ്ടിയല്ല ഇത് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് കാര്യം 🙌