നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം. കെ എം ചിദംബരന്‍ എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയും രാജീവ് രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി തുറമുഖത്തിനുണ്ട്.
മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. പ്രഖ്യാപനം മുതല്‍ നിവിന്‍ പോളി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തുറമുഖം. നിവിന്‍ പോളിക്ക് പുറമെ നിമിഷ സജയന്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത്, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുദേവ് നായരാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ സമ്പ്രദായവും, തൊഴിലാളി പ്രതിരോധങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൊച്ചി തുറമുഖത്തിന്റെ നിര്‍മ്മാണം മുതലുള്ള കഥ പറയുന്ന ചിത്രം 1920 മുതല്‍ 1962 വരെയുള്ള കാലഘട്ടങ്ങിലൂടെയാണ് കടന്നു പോവുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പൂര്‍ണിമ ചിത്രത്തിലൂടെ. നിവിന്‍ പോളിയുടെ ഉമ്മയുടെ വേഷത്തിലാണ് പൂര്‍ണിമ ചിത്രത്തിലെത്തുന്നത്. 2021 മെയ് മാസത്തിലായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡും പിന്നീട് ചില സാങ്കേതിക തടസങ്ങളും വന്നതോടെ റിലീസ് നീണ്ടു പോവുകയായിരുന്നു. ഏറ്റവുമൊടുവിലായി 2023 മാര്‍ച്ച് 10 ന് ചിത്രം തിയേറ്ററുകളിലെത്തി .
ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തും ചിദംബരന്റെ മകനുമായ ഗോപന്‍ ചിദംബരനാണ് തുറമുഖത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ബി അജിത് കുമാര്‍ എഡിറ്റിങ്ങും, ഷഹബാസ് അമന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവിസിന്റെയും ബാനാറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് ചിത്രം നിര്‍മ്മിച്ചത്.
ചിത്രത്തിന് സമ്മിശ്രാഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഏതാനും പ്രേക്ഷാഭിപ്രായങ്ങൾ വായിക്കാം .
Yshak C Pradip ·
മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ രാജീവ് രവി – നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ തുറമുഖം ഇന്ന് റിലീസ് ആയിരിക്കുകയാണ് , മട്ടാഞ്ചേരി മൊയ്‌ദുവായി നിവിൻ മികച്ച നിറഞ്ഞാടിയപ്പോൾ കൂടെ കട്ടക്ക്,അർജുൻ അശോകനും ഇന്ദ്രജിത്തും മികച്ച പ്രകടനം കാഴ്ചവച്ചു, രാജീവ് രവിയുടെ സ്ഥിരം ശൈലിയായ റിയലിസ്റ്റിക് മേക്കിങ് ആണ് ഇതിലും പിന്തുടർന്നിരിക്കുന്നത്, മട്ടാഞ്ചേരിയിലെ 1958ലെ ചാപ്പ സമരവും തൊഴിലാളികളെ അടിച്ചമർത്തലും അതിൽനിന്നും പൊട്ടിമുളക്കുന്ന യൂണിയനും സമരമുറകളും കലാപങ്ങളുമാണ് കഥാ പരിസരം, കഥപറച്ചിൽ സ്ലോപേസ്ഡ് ആണെന്നത് ചില കൂട്ടർക്ക് അനുഭവപ്പെടും എന്നുള്ളതും പറയാതിരിക്കാൻ വയ്യ, തീയറ്ററുകളിൽ കയ്യടി വീഴേണ്ട ചില സീനുകളിൽ ബാഗ്രൗണ്ട് സ്കോറിനായി ക്ലാർനെറ്റും മറ്റും മാത്രം ഉപയോഗിച്ചത് ആ സീനുകളെ എലിവന്റെ ചെയ്യുവാൻ ബുദ്ധിമുട്ടുന്നതായി എനിക്ക് തോന്നി രാജീവ് രവിയുടെ മേക്കിങ് ശൈലിയും സിനിമാട്ടോഗ്രാഫിയും പിന്നെ കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങളും കാണുവാനായി കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് തുറമുഖം.
**
Michael Vasanth
ഒത്തിരി നാളിന്റെ കാത്തിരിപ്പിന് ശേഷം അവസാനം തുറമുഖം തിയറ്ററിൽ പോയി കണ്ടു ❤️
കൊച്ചിയുടെ തുറമുഖിന്റെയും അവിടത്തെ തൊഴിലാളികളുടെയും അവരുടെ ചൂക്ഷരുടെയും , സമരങ്ങളുടെയും കഥ പറയുന്ന തുറമുഖം. വിചാരിച്ചത് പോലെ തന്നെ പക്കാ രാജീവ് രവി പടം 🔥
രാജീവ് രവി യുടെ ക്ലാസ്സിക് ടച്ച് തന്നെ ആണ് പടത്തിന്റെ മെയിൻ കൂടാതെ നിവിൻ പോളി അർജുൻ അശോകന്റെ ഒക്കെ കിടിലൻ പെർഫോമൻസ്.ജോജു ജോർജ് കുറച്ചു നേരമേ ഉണ്ടായിരുന്നു എങ്കിലും ഉള്ള സമയം മുഴുവൻ കിടിലൻ ആയിരുന്നു.മട്ടാഞ്ചേരി കലാപം ആണ് പടത്തിന്റെ തീം ആർട്ട് ഡിസൈനും രാജീവ് രവിയുടെ സംവിധാനവും ഛായാഗ്രഹണവും മികച്ചത് ആണ് .പടത്തിന്റെ 3 മണിക്കൂർ ഒട്ടും മടുപ്പിച്ചില്ല..🥰പ്രകടനങ്ങളുടെ പൊൻ തിളക്കം, അത്യുഗ്രൻ തിരക്കഥയും ഒക്കെ ആയി മികച്ച ഒരു സിനിമ തന്നെയാണ് തുറമുഖം .തിയറ്ററിൽ തന്നെ പോയി കണ്ടു മനസ്സിലാക്കേണ്ട ഒരു പക്കാ ക്ലാസ്സിക് പടം.
***
RosHan MuHammed
മുതലാളിമാരുടെ തട്ടിപ്പ് സഹിക്കാനാകാതെ കുടുംബത്തെ ഉപേക്ഷിച്ച് നാടുവിടുന്ന നായകൻറെ അച്ഛൻ. ശേഷം അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൻറെ ഇതിവൃത്തം.സിനിമ ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ പോകുന്ന കഥാതെന്തുവാണ്. രാജീവ് രവിയുടെ ഒരു സ്ഥിരം ശൈലി ഈ സിനിമയിലും കാണാൻ സാധിക്കും. പച്ചയായ മനുഷ്യരും പച്ചയായ ജീവിത സാഹചര്യവും..
സിനിമയുടെ പ്രധാന ആകർഷണം കൃത്യമായ കാസ്റ്റിംഗ്. പൂർണിമ ഇന്ദ്രജിത്ത് ഗംഭീര പ്രകടനം, കൂടാതെ നിവിൻ പോളിയും ഒട്ടും പിറകിലല്ല. സുദേവ് എന്ത് റേഞ്ചുള്ള മനുഷ്യനാണ്. കിടിലോൽകിടിലം.. അർജുൻ അശോകനും വളരെ നന്നായിരുന്നു. സിനിമയുടെ പശ്ചാത്തലം സംഗീതം ഒരുപാട് മികച്ചതായി തോന്നി.
തീരാത്ത ഒരു സിനിമ. ഹാഫ് ടൈമും തീരുന്നില്ല, സിനിമയുടെ അവസാനവും തീരുന്നില്ല, കഥയും തീരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു കഥയും ഇല്ലാത്ത സിനിമ പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ. അതാണ് ഈ ചിത്രം. അത്യാവശ്യം തരക്കേടില്ലാതെ ബോറടിച്ചു. അഭിനേതാക്കളുടെ പ്രകടനം ഒഴിച്ചു നിർത്തിയാൽ സിനിമ കണ്ടു ഇറങ്ങുമ്പോൾ ഓർത്തുവെക്കാൻ ഒന്നും ബാക്കി വെച്ചിട്ടില്ല തുറമുഖം.സിനിമ തിയേറ്ററിൽ നിന്ന് കാണണമെന്ന് ഞാൻ ആരോടും പറയില്ല. ഒരു രാജീവ് രവി ഫാൻ ആണെങ്കിൽ പോയി കാണാം. പൊളിറ്റിക്കൽ ഡ്രാമകളെല്ലാം ഇഷ്ടപ്പെടുന്നവർക്ക് സ്വന്തം റിസ്കിൽ കാണാം.
സിനിമ: തുറമുഖം
ശരാശരി അനുഭവം
**
Manas Madhu
ആയുസ്സിലെ മൂന്നു മണിക്കൂർ തുലച്ചു..അല്ലാതെന്തു പറയാൻ…? ഇന്നലെ ഒരു പ്രമോഷൻ പരിപാടിയിൽ തുറമുഖത്തിന്റെ നിർമ്മാതാവിനെതിരെ നിവിൻ പോളി സംസാരിക്കുന്നത് കണ്ടിരുന്നു. നിർമ്മാതാവിന് ഉത്സാഹം ഇല്ലാത്തത് കൊണ്ടാണത്രേ തുറമുഖം പെട്ടിയിൽ ഇരിക്കുന്നത്. ഇന്ന് സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ എന്റെ മനസ്സ് നിറയെ ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാക്കളോടുള്ള സഹാനുഭൂതിയായിരുന്നു.ആ പാവത്തിന്റെ ആധാരം.., ഭാര്യയുടെ കെട്ടുതാലി… ഇവയൊക്കെ ഏതെങ്കിലും മാർവാടിയുടെ അലമാരയിൽ ഇനിയും കുറേക്കാലം ഭദ്രമായി തന്നെയിരിക്കും..രണ്ടു മണിക്കൂർ അമ്പത്തിയൊന്ന് മിനിറ്റ് ഞാൻ തിയറ്ററിൽ ഇരുന്നിട്ട കോട്ടു വായ്ക്ക് കൈയ്യും കണക്കുമില്ല. രാജീവ് രവിയുടെയും നമ്മുടെയും കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ” തുറമുഖം “അടി കൊണ്ട് പാതി ചത്തൊരു പാമ്പിനെ പോലെയാണ് പ്രയാണം പൂർത്തിയാക്കിയത്.നിവിൻ പോളിയുടെയും അർജുൻ അശോകിന്റെയും പ്രകടനങ്ങൾ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതിന് സമാനമായിരുന്നു.എവിടെയെങ്കിലുമൊക്കെ മനസ് ഉടക്കി നിന്നുവെങ്കിൽ അത് ജോജുവിലും പൂർണിമ ഇന്ദ്രജിത്തിലുമാണ്.ബിജിഎം ൽ നിരന്തരം കേട്ടു കൊണ്ടിരുന്ന ഗിറ്റാറും ബ്യൂഗിളും.. ഹോ..എന്ത് വില കൊടുത്തും അവ വാങ്ങി തല്ലിപ്പൊട്ടിച്ചു തീയിലിടാൻ തോന്നി.
**
Ray Phoenix
ലെങ്ത് ഉണ്ടായിരുന്നെങ്കിലും 1st half അത്യാവശ്യം ഇഷ്ടപ്പെട്ടിരുന്നു.പക്കാകാസ്റ്റിംഗും,അഭിനയിച്ചവരുടെയെല്ലാം നല്ല പെർഫോമൻസും ഉള്ള ആദ്യ പകുതി,, പ്രത്യേകിച്ച് നിവിൻ,സുദേവ് നായർ,പൂർണ്ണിമ,ജോജു പെർഫോമൻസ്..2nd halfലോട്ട് വന്നാൽ സ്ക്രിപ്റ്റ് പോലും ഇല്ലാത്ത ഒരു നാടകം . അങ്ങോട്ടും ഇങ്ങോട്ടും പത്ത് ജാഥയും,നിവിൻ പോളിയടക്കം അഭിനയിച്ചവർക്ക് ഒന്നും ചെയ്യാനില്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടി വെച്ചിട്ടുണ്ട് . അത്യാവശ്യം പ്രേഷകരെ ഇമോഷണലി കണക്ടാക്കി ഒരു ക്ലാസിക് ആയിട്ട് എടുക്കാൻ പറ്റുമായിരുന്ന ഒരു റിയൽ ഇൻസിഡന്റ് പഴങ്കഞ്ഞി ഐറ്റമാക്കി വിളമ്പിയിട്ടുണ്ട് രാജീവ് രവി🙏🥱 ദയനീയം
***
Geethi Sangeetha (നടി )
“തുറമുഖം”..♥️
തുറമുഖം നാടകത്തിലെ ഉമ്മയിൽ നിന്ന് തുറമുഖം സിനിമയിലെ ആയിഷുമ്മയിലെത്തുമ്പോൾ എന്നിലെ അഭിനേത്രി സന്തോഷവതിയാണ്.കെ എം ചിദംബരം മാഷ് ഏഴുതി, അദ്ദേഹത്തിന്റെ മകൻ ഗോപൻ ചിദംബരം മാഷ് സംവിധാനം ചെയ്ത തുറമുഖം നാടകത്തിൽ സത്യത്തിൽ മൂന്നേ മൂന്ന് സ്ത്രീ കഥാപാത്രങ്ങളേ ഉണ്ടായിരുന്നുള്ളു. ഉമ്മയായി ഞാനും, ഉമാനിയായി ധന്യയും, ഖദീജയായി അനിതയും.
രാജീവ് രവി സർ സംവിധാനവും, ഛായാഗ്രഹണവും ചെയ്ത ഈ ചിത്രത്തിന്റെ തുടക്കത്തിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം, ചരിത്രത്തിന്റെ ഒരേടായ ആ ചിത്രത്തിൽ ചെറുതായെങ്കിലും ഒരു ഭാഗമാവുക എന്നതായിരുന്നു. ആദ്യം കഥാപാത്രം ഇല്ലായിരുന്നു എങ്കിലും, എഴുത്ത് പുരോഗമിക്കെ മട്ടാഞ്ചേരി വെടി വയ്‌പ്പിൽ രക്തസാക്ഷിത്വം വരിച്ച മൂന്ന് സഖാക്കളിൽ (സെയ്ത്, സെയ്താലി, ആന്റണി) ഒരാളായ സഖാവ് സെയ്താലിയുടെ ഉമ്മ എന്ന വേഷം എനിക്ക് ലഭിച്ചു. ഒരുമിച്ച് നാടകം ചെയ്ത ഹുസൈൻ ആണ് സെയ്താലി. 1930 കളിൽ സെന്തിൽ കൃഷ്ണ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയുമാണ് ആയിഷുമ്മ.

മൂന്ന് കാലഘട്ടങ്ങളിലൂടെ കൊച്ചിയുടെ തുറമുഖത്തിന്റെയും, അവിടുത്തെ തൊഴിലാളികളുടെയും, അവരുടെ ചൂഷകരുടെയും, അതിനെതിരെയുള്ള സമരത്തിന്റെയും കഥ പറയുന്ന തുറമുഖം.നിവിൻ പോളി, ജോജു ജോർജ്, അർജ്ജുൻ അശോകൻ, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്ണ, ദിവ്യ ഗോപിനാഥ്, ധന്യ അനന്യ, അനിത, ഹുസൈൻ, നജീബ്, താഹിർ ഹുസൈൻ, ആന്റണി, ശിവരാജ്, അജ്മൽ എന്നിങ്ങനെ ഒട്ടനവധി അഭിനേതാക്കൾ ഉണ്ട്.ഇന്ന് ഈ റിലീസ് ദിനത്തിൽ തുറമുഖത്തിന്റെ സെക്കന്റ് ക്യാമറാമാൻ, അകാലത്തിൽ നമ്മളെ വിട്ട് പിരിഞ്ഞ പപ്പു ചേട്ടനെ ഏറ്റവും സ്നേഹത്തോടെ ഓർക്കുന്നു. തീർച്ചയായും തിയറ്ററിൽ കണ്ട് അനുഭവിക്കേണ്ട ചിത്രമാണ് തുറമുഖം. നിങ്ങളുടെ ഏറ്റവും അടുത്തുള്ള തിയറ്ററിൽ പോയി ചിത്രം കാണുക. വിജയിപ്പിക്കുക.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയാനായി കാത്തിരിക്കുന്നു. ഹൃദയപൂർവ്വം, നിങ്ങളുടെ ഗീതി സംഗീത.
***
Aswin Rj
കാത്തിരിപ്പ് ന് ഒടുവിൽ തുറമുഖം കണ്ടു. സിനിമ പ്രേമി എന്ന നിലയിൽ കാണാൻ കാത്തിരുന്നസിനിമ. നിവിൻ പോളി എന്ന നടൻ തികച്ചും നിറം മങ്ങിപോയി എന്ന് ഈ അടുത്തകാലത്ത് തോന്നിയിരുന്നു എന്നാൽ അതിന് എല്ലാംത്തിനും ഉള്ള മറുപടി ആണ് ഇന്ന് റീലിസ് ചെയ്തതുറമുഖം സിനിമ. നിവിൻ പോളി എന്ന നടൻ ന്റെ പെർഫോമൻസ് എടുത്തു പറയേണ്ട ഒന്ന്ആണ്. പത്രസമ്മേളനത്തിൽ പറഞ്ഞപോലെ പടം കുറച്ചു സ്ലോ ആണ്. പടംത്തിന്റെ മേക്കിങ് ഒന്നും പറയാൻ ഇല്ല.ഒരു രാജീവ് രവി പടം. സിനിമ എല്ലാരീതിയിൽ മികവ് പുലർത്തി.
**
AaKash KriShna
തുറമുഖം 🎬
ഏകദേശം 2-3 വർഷത്തെ കാത്തിരുപ്പായിരുന്നു ഈ പടം ബിഗ് സ്‌ക്രീനിൽ കാണാൻ. കാത്തിരുന്നത് വെറുതെ ആയി പോയി👎🏻 വെറും below avg പടം🤢സിനിമ തുടങ്ങി ഒരു 15-20 min ജോജുവിന്റെ പോർഷൻ നൈസ് ആയിരുന്നു 👌🏻 നിവിന്റെ ഇൻട്രോ മുതൽ പടം ഡൌൺ ആവാൻ തുടങ്ങി. ആദ്യ പകുതി പിന്നെയും കുഴപ്പമില്ല ലാഗ് ഉണ്ടേലും ചുമ്മ കാണാം.എന്നാൽ രണ്ടാം പകുതി പടം മൊത്തത്തിൽ ഡൌൺ ആയി…ലാഗ് എന്ന് പറഞ്ഞാൽ അങ്ങേ അറ്റം ലാഗ്. സമരം – അടി, സമരം – അടി, സമരം – അടി….ഇതാണ് രണ്ടാം പകുതി 🙏🏻. കുറെ പേർ തിയേറ്ററിൽ നിന്ന് ഇറങ്ങി പോയി. ആകെ പോസിറ്റീവ് പറയാനുള്ളത് എല്ലാരുടെയും പെർഫോമൻസ് ആണ്. നിവിന് പടത്തിൽ മാസ്സ് അപീൽ പോലുമില്ല. “സർ ശൈത്താൻ ആണേൽ നുമ്മ ഇബ്‌ലീസ്” ഈ ഒരു ഡയലോഗ് മാത്രം കൊള്ളായിരുന്നു 😒.മ്യൂസിക് ഡിപ്പാർട്മെന്റ് ആയിരുന്നു ഏറ്റവും അരോചകം ആയി തോന്നിയത്. പാമ്പിനെ കുഴലൂതി വിളിക്കുന്ന പോലത്തെ vaa %ണ ബിജിഎം 🤢. ക്ലൈമാക്സ് പിന്നെ ഒന്നും പറയാനില്ല….916 അവരാതം. നല്ലൊരു പ്ലോട്ട് ഉണ്ടായിട്ട് കൂടി അത് execute ചെയ്ത രീതി വളരെ മോശം. തിയേറ്ററിൽ പോയി 3 മണിക്കൂർ നാടകം കണ്ട് ഇറങ്ങിയതിന്റെ ഫീൽ 🙏🏻Below average അനുഭവം മാത്രം
***
Rahul Raju Il
എന്തിനായിരുന്നു ഇത് പോലൊരു പടം ചെയ്തത് എന്ന കുറ്റബോധത്തിലാണ് തുറമുഖം റിലീസ് ഇത്രയും നീണ്ട് പോയത് എന്നാണ് തോന്നുന്നത് , അത്രമാത്രം അവരാധിച്ചൊരു പടമാണ് രാജീവിന്റെ സ്വപ്ന പ്രൊജക്ടായ തുറമുഖം .ആദ്യ പകുതിയുടെ തുടക്കത്തിൽ ജോജു ഉൾപ്പെടുന്ന അര മണിക്കൂർമാത്രമാണ് ഈ പടത്തിലെ സാമാന്യഭേദപ്പെട്ടത് എന്ന് തോന്നിപ്പിക്കുന്ന പോർഷൻ .അസ്സഹനീയതയുടെ അതിനാടകകീയതയുടെ ദയയില്ലാത്ത വലിച്ചിഴയ്ക്കലിന്റെ ക്ഷമയെ ചോദ്യം ചെയ്യലിന്റെ 3 മണിക്കൂർ
**
Roney Varghese
ഒരിക്കലും ഒരു മോശം സിനിമയല്ല തുറമുഖം.. പറയാൻ ഉദേശിച്ചത് എന്താണോ അത് വിര്ത്തിക്കു എടുത്തു വെച്ചിട്ടുണ്ട്….30S to 60S Kochi Chappa System!ഇനി പറയാൻ പെർഫോമൻസുകൾ…നിവിൻ ജോജു അർജുൻ അശോകൻ ഇന്ദ്രജിത് സുദേവ് മണികണ്ഠൻ നിമിഷ ദർശന എല്ലാരും പൊളിച്ചിട്ടുണ്ട്… 🔥🫰
പക്ഷെ തകർത്തു വാരിയത് പൂർണിമ തന്നെ ഉമ്മ എന്ന കഥാപാത്രം ഇപ്പോഴു മനസ്സിൽ തങ്ങി നില്കുന്നുണ്ട്.. ഒന്നും പറയാനില്ല … 🥹❤️
ഇനി മട്ടാഞ്ചേരി മൊയ്‌തു ആയി നിവിൻ.. ചുമ്മാ പൊളി പെർഫോമൻസ്… മാസ്സ് സീൻ ഓകേ..🫵🤌തിരക്കഥയും സ്ക്രീൻ പ്ലേയ് വിശ്വാൽസ് എല്ലാം തന്നെ Top Notch!🔥ഇനി സംവിധാനത്തിലേക്ക്… രാജീവ് അണ്ണാ ഇങനെ നാടകം കാണിക്കാൻ ആണേൽ വെല്ല ഫിലിം ഫെസ്റിവലിലോ ഫിലിം സ്കൂളിലോ പോരെ 18 കോടി മുടക്കി സിനിമ എന്ന പേരിൽ ഇരകണമായിരുന്നോ… മാലിക്കോ Level പോലും കൊമേർഷ്യൽ പടം അല്ല തുറമുഖം ! മാലിക്കോ നാടകം എടുത്ത അതുപോലെ അങ് തീയറ്ററിൽ ഇട്ടുതന്നിട്ടുണ്ട് രാജീവേട്ടൻ… അതുകൊണ്ട് ഒരു മാലിക് ലെവൽ പോലും പ്രതീക്ഷിക്കാതെ പോകാം.. രാജീവ് രവി Audienceസിനു പടം ഇഷ്ടമാകും… ബാക്കിഉള്ളവർ അവാർഡ് പടം കാണാൻ ആണേ റെഡി ആണേൽ കയറി കാണാം.. അങ്ങനെ അങ് കണ്ടിരികം ഒരു തീയറ്റർ വിജയം പ്രതിക്ഷിക്കുന്നില്ല… !ഒരു പക്ഷെ ഈ സാധനം അമൽ നീരദിനെ ഒകെ ഏൽപ്പിച്ചാൽ തീയറ്റർ പൂരപ്പറമ്പ് ആകുന്നത് കാണായിരുന്നു…!🥹🚶This Is Pure Rajeev Ravi’s Drama !🙂❤️
Umma Is Still Haunting!!!❤️
****