തടസങ്ങൾ നീങ്ങി, നിവിൻ പോളിയുടെ ‘തുറമുഖം റിലീസിങ് തിയതി പ്രഖ്യാപിച്ചു
നിവിൻ പോളിയെ നായകനാക്കി പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ മാർച്ച് പത്തിന് മാജിക് ഫ്രെയിംസ് പ്രദർശനത്തിനെത്തുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം ദൃശ്യവൽക്കരിക്കുന്നു.
സഹനിർമ്മാണം-ജോസ് തോമസ്. നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ‘തുറമുഖത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കണ്ണൂരിലെ കൂറ്റന്‍ സെറ്റില്‍ ധാരാളം ആര്‍ട്ടിസ്റ്റുകളും അതിനേക്കാള്‍ കൂടുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘തുറമുഖം’.
രാജീവ് രവി സംവിധാനം ചെയ്ത ഓരോ സിനിമയും വ്യത്യസ്ത അനുഭവങ്ങളും വൈവിധ്യമാർന്ന കാഴ്ചകളുമാണ്. നല്‍കുന്നത്. ചരിത്രപരമായ ഒരു അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ സിനിമ. തിരക്കഥ, സംഭാഷണം- ഗോപന്‍ ചിദംബരം, എഡിറ്റര്‍- ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.പി ആർ ഒ-എ എസ് ദിനേശ്.