Entertainment
മട്ടാഞ്ചേരി മൊയ്തുവിന്റെ ഉമ്മ പൂർണിമ ഇന്ദ്രജിത്ത്; തുറമുഖം ക്യാരക്ടർ പോസ്റ്റർ പുറത്ത്

രാജീവ് രവി നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് തുറമുഖം. ചിത്രത്തിൽ 1920 -1940 കാലഘട്ടത്തിലെ കൊച്ചി തുറമുഖത്തെ പുനരാവിഷ്കരിച്ചിട്ടുണ്ട്. ചിത്രത്തിൽ പൂർണ്ണിമ ഇന്ദ്രജിത് വളരെ പ്രാധാന്യമുള്ളൊരു കഥാപാത്രമായി എത്തുകയാണ്. മട്ടാഞ്ചേരി മൊയ്തു എന്ന നിവിൻ പൊളി കഥാപാത്രത്തിന്റെ ഉമ്മയുടെ റോളിൽ ആണ് പൂർണ്ണിമ എത്തുന്നത്. ചിത്രത്തിൽ പല ഗെറ്റപ്പുകളിൽ ആണ് നിവിൻ പോളി എത്തുന്നത്. ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരും പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം ജൂൺ 3 നാണു തിയേറ്ററുകളിൽ എത്തുന്നത്.
**
513 total views, 4 views today