അനിശ്ചിതത്വങ്ങൾക്കൊടുവിൽ തുറമുഖം റിലീസ് പ്രഖ്യാപിച്ചു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
2 SHARES
26 VIEWS

രാജീവ് രവി നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം. റിലീസുമായി ബന്ധപ്പെട്ടു ഏറെ അനിശ്ചിതത്വം നിലനിന്നിരുന്ന ചിത്രം ഒടുവിൽ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഡിസംബർ 22-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ആരാധകർ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രവുംകൂടിയാണ് തുറമുഖം. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിവിൻ പോളിയെയും അസ്വസ്ഥനാക്കിയിരുന്നു. എന്നാൽ ചില സാമ്പത്തിക ഇടപാടുകൾ പൂർത്തീകരിക്കാൻ ഉണ്ടായിരുന്നതുകൊണ്ടാണ് ചിത്രം വൈകിയതെന്നാണ് നിർമ്മാതാക്കളുടെ അഭിപ്രായം. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ , നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ