ടൈഗര്‍ 3 കഴിഞ്ഞ ദിവസമാണ് റിലീസായത്. സല്‍മാന്‍ ഖാന്‍ നായകനായി വേഷമിട്ട ചിത്രം മനീഷ് ശര്‍മയാണ് സംവിധാനം ചെയ്തത് . കത്രീന കൈഫ് നായികയായി എത്തുന്ന ചിത്രത്തിന്. മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. എന്നാല്‍ കൈവിട്ടുപോയ സല്‍മാന്‍ ആരാധകരുടെ ആഘോഷമാണ് ഇപ്പോള്‍ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിലെ മോഹന്‍ സിനിമാസ് എന്ന തിയേറ്ററിനുള്ളിലാണ് സല്‍മാന്‍ ആരാധകര്‍ പടക്കം പൊട്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ വൈറലാകുകയാണ്. ഒരു കൂട്ടം ആരാധകര്‍ പടക്കം പൊട്ടിച്ചതോടെ തീയറ്റിലെ മറ്റു കാഴ്ചക്കാര്‍ തിയേറ്ററിനുള്ളിലെ സുരക്ഷിത സ്ഥലത്തേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം. ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കുറിപ്പ് വായിക്കാം.

റിവ്യൂ എഴുതുന്നവരുടെ നെഞ്ചത്തു കയറുന്നതിന് മുമ്പ്, ഇത്തരം ഫാൻസ് വൈകൃതങ്ങളെയാണ് ആദ്യം നിയന്ത്രിക്കേണ്ടത്

Vani Jayate

“മഹാരാഷ്ട്രയിൽ, ഇന്നലെ ടൈഗർ 3 ഷോ നടക്കുമ്പോൾ മാലേഗാവിലെ മോഹൻ തീയറ്ററിൽ നടന്ന സംഭവമാണ്. ഫാൻസ്‌ എന്ന പേരിൽ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തേത്. ഇവിടുത്തെ ഫാനോളികളും ഇതുപോലെയുള്ള അക്രമങ്ങൾ കാട്ടിക്കൂട്ടാൻ എന്തുകൊണ്ടും പ്രാപ്തരാണ് എന്ന് പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ഇതുവരെ കട്ടൗട്ട് വെയ്ക്കാൻ കയറി പിടിവിട്ട് വീണ് സ്വയം ചുവരിലെ പടമായി മാറിയ സംഭവങ്ങൾ ഒക്കെയെ കേട്ടിട്ടുള്ളൂ. എന്നാൽ ഇക്കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയ ലോകേഷ് കനകരാജിന് അതിര് കവിഞ്ഞ ആരാധകരുടെ സ്നേഹത്തിൽ പരിക്ക് പറ്റി മറ്റുള്ള തീയറ്റർ ഫങ്ഷനുകൾ ഉപേക്ഷിച്ചു പോവേണ്ടി വന്ന അവസ്ഥ കണ്ടിരിക്കും. ഇത്തരത്തിലുള്ള അന്ധമായ താരാരാധന മൂത്ത് ഭ്രാന്തായ ഒരു കൂട്ടം വിവരദോഷികൾ വലിയ എന്തെങ്കിലും അപകടങ്ങൾ സൃഷ്ടിക്കുമ്പോൾ മനസ്സിലാവും ഈ വഴിവിട്ട കളിയുടെ പോക്ക്.

ഈ ഫാനോളികളെ മൂക്കുകയറിട്ട് നിർത്തിയില്ലെങ്കിൽ അതി ഭയങ്കരമായ എന്തെങ്കിലും വിപത്ത് അവർ വരുത്തി വെയ്ക്കുന്നത് കാണേണ്ടി വരും. റിവ്യൂ എഴുതുന്നവരുടെ നെഞ്ചത്തോട്ട് കയറുന്നതിന് മുമ്പ്, ഇത്തരത്തിലുള്ള ഫാൻസിന്റെ അതിര് വിട്ടുള്ള കളികളെ നിയന്ത്രിക്കാൻ ഇൻഡസ്ട്രി തന്നെ മുന്നോട്ട് വരേണ്ടത്തിന്റെ ആവശ്യകത തിരിച്ചറിയുക. ഇത്തരത്തിലുള്ള തേര്വാഴ്ചകൾക്ക് പ്രത്യക്ഷമായും പരോക്ഷകമായും പ്രോത്സാഹനം നൽകുന്ന താര രാജാക്കന്മാരുണ്ട്. അവരും ഇതിന് ഉത്തരവാദികളാണ്. ഒരു കാര്യം കൂടി ഓർക്കുക. ഇതുപോലെയുള്ള ഇടപാടുകൾ നടക്കുമ്പോൾ എങ്ങനെ ഭയാശങ്കകൾ ഇല്ലാതെ കുടുംബസമേതം തീയറ്ററിൽ കയറാൻ സാധിക്കും?”

You May Also Like

കോട്ടയം രമേഷും രാഹുൽ മാധവും ഒന്നിക്കുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ”പാളയം പി.സി” ടീസർ റിലീസായി, ചിത്രം ജനുവരി 5 ന് റിലീസിനെത്തും

കോട്ടയം രമേഷും രാഹുൽ മാധവും ഒന്നിക്കുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ”പാളയം പി.സി” ടീസർ റിലീസായി, ചിത്രം…

ഉപ്പും മുളകിലെ മുടിയന്റെ പൂജയുടെ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

നടിയും സംവിധായികയും നർത്തകിയും മോഡലും ടിവി അവതാരകയുമാണ് അശ്വതി നായർ, മലയാളം ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിൽ പ്രവർത്തിക്കുന്ന…

യാഷ് 19 സ്ഥിരീകരിച്ചു: റോക്കിംഗ് സ്റ്റാർ യാഷും ഗീതു മോഹൻദാസും സിനിമ എടുക്കാൻ ഒരുങ്ങുന്നു, നായിക സംയുക്തയോ ?

യാഷ് 19 സ്ഥിരീകരിച്ചു: റോക്കിംഗ് സ്റ്റാർ യാഷും ഗീതു മോഹൻദാസും സിനിമ എടുക്കാൻ ഒരുങ്ങുന്നു, നായികാ…

അബാം മൂവീസിൻ്റെ പുതിയ ചിത്രത്തിൽ അനൂപ് മേനോൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ,  ധ്യാൻ ശ്രീനിവാസനും ഷീലുഏബ്രഹാമും മുഖ്യവേഷങ്ങളിൽ

അബാം മൂവീസിൻ്റെ പുതിയ ചിത്രത്തിൽ അനൂപ് മേനോൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ,  ധ്യാൻ ശ്രീനിവാസനും…