ലൂസായ യോനി ഇറുക്കം വരാൻ

യോനി ഒരു മസ്കുലാർ അവയവമാണ്.സ്ത്രീകളുടെ ഗർഭപാത്രത്തിലേക്ക് നയിക്കുന്ന ഇലാസ്തികതയുള്ള കുഴൽ പോലെയുള്ള അവയവമാണ്‌ ഇത്. ഏകദേശ വലിപ്പം 4 ഇഞ്ച്‌ നീളവും 1 ഇഞ്ച്‌ വ്യാസവും ആണ്‌. എന്നിരുന്നാലും ഇലാസ്തികത മൂലം പ്രസവ സമയത്ത് കുട്ടി പുറത്തേക്ക്‌ വരത്തക്ക രീതിയിൽ ഏതാണ്ട് 200% വരെ വികസിക്കാനും ഏതു വലിപ്പമുള്ള ലിംഗത്തെ സ്വീകരിക്കാനും യോനി പേശികൾക്ക് സാധിക്കും. സാധാരണയായി യോനി അത്യാവശ്യം മുറുക്കമുള്ളതായിരിക്കും.. എന്നാൽ സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു വഴിയും പ്രസവശേഷവും യോനി അല്പം ലൂസാകാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ യോനി പഴയതുപോലെ അല്പം മുറുക്കമുള്ളതാക്കാൻ കഴിയുന്നതാണ്.

പ്രസവശേഷം പല മാറ്റങ്ങളും സ്ത്രീ ശരീരത്തില്‍ നടക്കുന്നുണ്ട്. ഗര്‍ഭകാലവും പ്രസവവുമെല്ലാം സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാറ്റങ്ങളുടെ സമയം കൂടിയാണ്. ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും നടക്കുന്ന സമയം. ഇത്തരം മാറ്റങ്ങളില്‍ ഒന്നാണ് യോനിയിൽ വരുന്ന മാറ്റങ്ങളും….. പ്രസവം, പ്രത്യേകിച്ച് സാധാരണ പ്രസവം സ്ത്രീയുടെ വജൈനയില്‍ പല മാറ്റങ്ങളും വരുത്തുന്നു. സിസേറിയൻ ആണെങ്കിൽ യോനിയെ വലിയ രീതിയിൽ ബാധിക്കാറില്ല… എന്നാൽ ശരീരികമായി പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്…
പ്രസവശേഷം വജൈനല്‍ ഭാഗം അയഞ്ഞുവോയെന്ന് നമുക്കു തന്നെ കണ്ടു പിടിയ്ക്കാവുന്നതേയുള്ളൂ.

മൂന്നു വിരലുകള്‍ ഒരുമിച്ചു യോനി ദ്വാരത്തില്‍ കടത്തുക. ഇവ ബുദ്ധിമുട്ടില്ലാതെ കയറുന്നുവെങ്കില്‍ ഈ ഭാഗം അയഞ്ഞുവെന്ന സൂചനയാണ് ലഭിയ്ക്കുന്നത്. ബുദ്ധിമുട്ടെങ്കില്‍ ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ടിട്ടില്ലെന്നതും. ഇതു പോലെ ചൂണ്ടു വിരല്‍ മാത്രം കടത്തുക. പിന്നീട് വജൈനല്‍ മസിലുകള്‍ ഇറുക്കാന്‍ ശ്രമിയ്ക്കുക. മസിലുകള്‍ ടൈറ്റാക്കിപ്പിടിച്ചാണ് ഇതിനു ശ്രമിയ്‌ക്കേണ്ടത്. ഇതിലൂടെ വിരല്‍ ടൈറ്റായാല്‍ ഇറുക്കം നഷ്ടപ്പെട്ടിട്ടില്ലെന്നും അല്ലെങ്കില്‍ നഷ്ടപ്പെട്ടുവെന്നും വേണം, പറയുവാന്‍.

യോനി മസിൽസ് ടൈറ്റാക്കുവാൻ ഉള്ള വഴികൾ നോക്കാം..
Kegel Exercise

ഇവയുടെ മറ്റൊരു പേരാണ് pelvic flor exercise… യോനി, പുരുഷ ലിംഗം, മൂത്ര സഞ്ചി , കുടൽ, മലദ്വാരം എന്നിവിടങ്ങളിലെ മസിലുകൾ ആണ് പെൽവിക് മസിൽസ്… ഇവ ടൈറ്റ് ചെയ്യുന്നത് വഴി യോനിക്ക് മുറുക്കം കൂട്ടാൻ സാധിക്കും… മാത്രമല്ല അറിയാതെ അല്ലെങ്കിൽ പിടിച്ചുനിർത്താൻ ആവാതെ മൂത്രം പോകുന്ന അവസ്ഥയും ഇതുവഴി കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നതാണ്.Kegel exercise ചെയ്യാൻ ആദ്യം പെൽവിക് മസിൽസ് തിരിച്ചറിയേണ്ടതാണ്… കാണാൻ സാധിക്കില്ലെങ്കിലും ഇവയെ തിരിച്ചറിയാനുള്ള രീതികൾ പറയാം…

1. നിങ്ങളുടെ മൂത്രസഞ്ചി നിറഞ്ഞിരിക്കുകയാണെന്നും നിങ്ങൾക്ക് മൂത്രമൊഴിക്കാനുള്ള പ്രേരണ ശക്തമാണെന്നും എന്നാൽ അടുത്തെങ്ങും അതിനുള്ള സൗകര്യമില്ല എന്നും സങ്കൽപ്പിക്കുക. മൂത്രമൊഴിക്കുന്നതിനെ നിയന്ത്രിക്കുന്ന മസിലുകൾ സങ്കോചിപ്പിക്കുക. ഇപ്പോൾ നിങ്ങൾ അറിയുന്ന മസിലുകളാണ് പെൽവിക് മസിലുകൾ.
2. മൂത്രമൊഴിച്ചുകൊണ്ടിരിക്കുന്നതിനിടെ അത് നിർത്തുക. മൂത്രമൊഴിക്കുന്നത് നിർത്തുന്നതിനായി നിങ്ങൾ സമ്മർദ്ദം നൽകുന്നത് പെൽവിക് മസിലുകളുടെ ഒരു ഭാഗത്താണ്.
3. നിങ്ങൾക്ക് മലവിസർജനം നടത്തണമെന്നോ വായു പുറത്തുവിടണമെന്നോ തോന്നുന്നുവെന്നും എന്നാൽ ഉടൻ പറ്റില്ല എന്നും സങ്കൽപ്പിക്കുക. നിങ്ങൾ മലമോ വായുവോ പിടിച്ചുനിർത്താൻ ഉപയോഗിക്കുന്ന മസിൽ സങ്കോചിപ്പിക്കുക. ഇതും പെൽവിക് ഫ്ലോർ മസിലുകളുടെ ഭാഗമാണ്.
ഇപ്പോൾ നിങ്ങൾക്ക് പെൽവിക് മസിൽസ് തിരിച്ചറിയാം എന്ന് കരുതുന്നു… ഇനി ചെയ്യേണ്ട വ്യായാമങ്ങൾ നോക്കാം…
1.കിടന്നുകൊണ്ടുള്ള വ്യായാമം
കാൽമുട്ടുകൾ മടക്കി അൽപ്പം അകത്തി വച്ച് നിലത്ത് മലർന്നുകിടക്കുക. പെൽവിക് ഫ്ലോർ മസിലുകൾ 10 സെക്കൻഡ് മുറുക്കിപ്പിടിക്കുകയും 10 സെക്കൻഡ് നേരത്തേക്ക് പതുക്കെ അയച്ചുവിടുകയും ചെയ്യുക.
2.ഇരിക്കുന്ന അവസ്ഥയിൽ
കാൽമുട്ടുകൾ അകത്തിവച്ച് കസേരയിൽ ഇരിക്കുകയും പെൽവിക് ഫ്ലോർ മസിലുകൾ മുറുക്കി മുകളിലേക്ക് ഉയർത്താൻ ശ്രമിക്കുക, ഈ സമയത്ത് കസേരയിൽ നിന്ന് ശരീരം ഉയരാതിരിക്കാൻ ശ്രദ്ധിക്കണം. മസിലുകൾ സങ്കോചിപ്പിക്കുന്ന പ്രക്രിയ 10 സെക്കൻഡ് തുടരണം. തുടർന്ന് മസിലുകൾ അയച്ചുവിട്ട് 10 സെക്കൻഡ് തുടരണം.
3.നിൽക്കുന്ന സ്ഥിതിയിൽ
നിങ്ങൾ മൂത്രമൊഴിക്കുന്നതും മലവിസർജനം നടത്തുന്നതും പിടിച്ചു നിർത്താൻ ശ്രമിച്ചതുപോലെ കാലുകൾ അകത്തി നിന്നുകൊണ്ട് പെൽവിക് മസിലുകൾ സങ്കോചിപ്പിക്കുക. മസിലുകൾ 10 സെക്കൻഡ് സങ്കോചിപ്പിക്കുന്നതും 10 സെക്കൻഡ് ആയാസരഹിതമാക്കുന്നതും തുടർന്നും ചെയ്യുക.

ഇനി ഇവ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം

കെഗെൽ വ്യായാമങ്ങൾ ചെയ്യുന്നതിനു മുമ്പ് മൂത്രസഞ്ചി ശൂന്യമാക്കണം.

ശ്വാസം പിടിച്ചു നിർത്തുന്നത് ഒഴിവാക്കുക. ദീർഘശ്വാസമെടുത്ത ശേഷം ശരീരം ആയാസരഹിതമാക്കിക്കൊണ്ട് വ്യായാമം ചെയ്യുക.

അടിവയർ, തുടകൾ എന്നിവിടങ്ങളിലെ മസിലുകൾ സങ്കോചിപ്പിക്കേണ്ടതില്ല. വ്യായാമം ചെയ്യുമ്പോൾ അടിവയർ, തുടകൾ എന്നിവിടങ്ങളിൽ അസ്വസ്ഥത അനുഭപ്പെടുന്നുവെങ്കിൽ നിങ്ങൾ പിന്തുടരുന്നത് തെറ്റായ രീതിയായിരിക്കും.

ഓരോ തവണ സങ്കോചിപ്പിച്ച ശേഷവും പെൽവിക് മസിലുകൾ അയച്ചുവിടണം.

തുടക്കത്തിൽ, മസിലുകൾ സങ്കോചിപ്പിക്കുന്നതും അയച്ചുവിടുന്നതും അഞ്ച് സെക്കൻഡുകൾ മാത്രം
മതിയാകും. പിന്നീട് ക്രമമായി അത് 10 സെക്കൻഡ് വരെയാക്കുക.

നിന്നും ഇരുന്നും കിടന്നും മാറി മാറി ചെയ്യാൻ ശ്രെമിക്കുക.

പെട്ടെന്നു ഫലം ലഭിക്കാനായി കൂടുതൽ തവണയും അടുത്തടുത്ത ഇടവേളകളിലുമായി അമിതമായി വ്യായാമം ചെയ്യരുത്. അമിതമായി വ്യായാമം ചെയ്യുന്നതു മൂലം മസിലുകളുടെ ശക്തിക്ഷയിക്കാനും അതുമൂലം മൂത്രമൊഴിക്കുന്നത് നിയന്ത്രിക്കാനാവാതെയും വന്നേക്കാം.

ഓരോതവണ മസിലുകൾ സങ്കോചിപ്പിക്കുന്നതും ഓരോ കെഗെൽ വ്യായാമമാണ്. ഒരു ദിവസം 10-20 തവണ വീതം മൂന്നോ നാലോ തവണ ചെയ്യാവുന്നതാണ്. ശരിയായ പരിശീലനത്തോടെ, അനുയോജ്യമായ സ്ഥലങ്ങളിൽ വച്ച് ഏതുസമയത്തു വേണമെങ്കിലും കെഗെൽ വ്യായാമം ചെയ്യാവുന്നതാണ്.

Kegel exercice ചെയ്തു തുടങ്ങിയാൽ ഉടനെ തന്നെ ഫലം കാണില്ല.. ഒരു മാസമൊക്കെ തുടർച്ചയായി ചെയ്യുമ്പോൾ മാറ്റങ്ങൾ കാണാവുന്നതാണ്. 3-4 മാസങ്ങൾ കൊണ്ട് നല്ല മാറ്റം അറിയാൻ സാധിക്കും..
സ്ത്രീകളില്‍ യോനിയിലെ പേശികളുടെ മുറുക്കം ലഭിക്കാനും, മൂത്രമൊഴിക്കലിലെ നിയന്ത്രണമില്ലായ്മ തടയാനും കെഗല്‍ എക്സര്‍സൈസ് സഹായകരമാണെന്നതുപോലെ പുരുഷന്മാര്‍ക്ക് കൂടുതല്‍ സമയദൈര്‍ഘ്യം ലഭിക്കാനും, സ്ഖലനം നിയന്ത്രിക്കാനും ഇത് സഹായകരമാകും. അതിനാൽ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും kegel exercise പ്രയോജനകരമാണ്.

Leave a Reply
You May Also Like

കിടപ്പറയില്‍ സെക്സ് കഴിഞ്ഞാല്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു

രാത്രിയില്‍ ആവേശകരമായ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും അത് കഴിഞ്ഞ ഉടന്‍ തന്നെ നിങ്ങളുടെ പങ്കാളി വായനക്കോ പഠനത്തിനോ പോകുകയോ…

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?…

നമ്മുടെ ലൈംഗികാബദ്ധ ധാരണകൾ

നമ്മുടെ ലൈംഗികാബദ്ധ ധാരണകൾ (വാസുദേവൻ. കെ. വി ) മൊബൈൽ ഫോണിലൂടെ മറ്റൊരു പുരുഷനോട് ഇത്തിരി…

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

ചെമ്പക കൃഷ്ണ എം എങ്ങനെ സെക്സ് ചെയ്യുന്നു എന്നതല്ല, രതിമൂർച്ഛ അല്ലെങ്കിൽ സംതൃപ്തി കിട്ടുന്നുണ്ടോ എന്നതിലാണ്…