Jees Kaitharam
കടപ്പാട് : Malayalam Movie & Music DataBase (m3db)
സ്ഫടികത്തിൽ മോഹൻലാലിന്റെ പേര് ആദ്യമായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച – “അഛ്ചാ ദേ ആടു തോമ ” എന്ന് പറയുന്ന ഈ പയ്യനെ ഒടുവിൽ കണ്ടെത്തി . ആളെ തെളിവ് സഹിതം കണ്ടു കിട്ടിയ വിവരം സന്തോഷ പൂർവം അറിയിക്കുന്നു. ചങ്ങനാശ്ശേരിക്കാരൻ ടിജി ആണ് കക്ഷി. സ്ഫടികത്തിന്റെ ഷൂട്ടിങ്ങ് കാണാനെത്തിയ ഏഴാം ക്ലാസുകാരനെ ഒരു റോളുണ്ട് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ സ്കൂളിൽ ചില്ലറ കലാപരിപാടികളുമായി സജീവമായിരുന്ന കക്ഷി കേറി ഏൽക്കുകയായിരുന്നു. പിന്നീട് പഠിത്തമൊക്കെ കഴിഞ്ഞ് ഒരു സ്റ്റേഷനറി കട തുടങ്ങിയപ്പോഴും പേരിടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. “സ്ഫടികം”. ശേഷം കുറെക്കാലം ദുബായിൽ ഇലക്ട്രീഷനായി ജോലി നോക്കുമ്പോഴും കൈയ്യിലെ മിമിക്രിയും വൺ മാൻ ഷോയും കൈവിട്ടില്ല, ദുബായ് മലയാളികളുടെ നിരവധി സദസ്സുകളിൽ പരിപാടികൾ അവതരിപ്പിക്കുകയും അത് വഴി ദുബായ് റേഡിയോയിലും, NTV – UAE യിൽ മകനോടൊപ്പം ഷോ ചെയ്യാനും ഫ്ളേവ്ഴ്സ് ചാനലിന്റെ കോമഡി ഫെസ്റ്റിവലിലും അവസരം ലഭിച്ചു. ഇപ്പോൾ UK യിൽ സെറ്റിലായ കക്ഷി അവിടെയും കലാ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു.ഈ കഴിഞ്ഞ വർഷം 30 ലധികം പ്രോഗാമുകൾ ചെയ്ത ടിജി ഒരു സ്റ്റാൻഡപ് താരം കൂടിയാണ്.ഭാര്യ: മരിയ , മക്കൾ : 8 വയസ്സുകാരൻ ഇമ്മാനുവേൽ , രണ്ടു വയസ്സുകാരി ഇവാന.
ഫേസ് ബുക്ക് പ്രൊഫൈൽ ലിങ്ക് : https://www.facebook.com/tiji.changanacherry