കുഞ്ഞുവരാൻ നാളുകളെന്ന് തമിഴ് നടൻ ദിലീപ്; ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ടിക്ടോക്ക് താരം അതുല്യയും

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് അതുല്യ പാലക്കൽ. ടിക് ടോക് കാലം മുതൽ പ്രേക്ഷകർക്ക് മുൻപിലുള്ള അതുല്യ നടിയും, മോജിലും ഇൻസ്റ്റയിലും എല്ലാം സജീവമായ വ്യക്തിയുമാണ്. ഇക്കഴിഞ്ഞ ജൂണിൽ ആയിരുന്നു അതുല്യയുടെയും തമിഴ് നടൻ ദിലീപ് പുഗഴേന്തിയുമായുള്ള വിവാഹം. കഴിഞ്ഞദിവസമാണ് അതുല്യ അമ്മയാകാൻ പോകുന്ന വാർത്ത ഭർത്താവ് ദിലീപൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കിട്ടത്. ഈ സന്തോഷവാർത്ത പറയാൻ പറ്റിയ സമയം ഇതാണെന്ന് തോനുന്നു എന്ന ക്യാപ്ഷ്യനോടെ, ”ഞാനും അതുല്യയും ഞങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നു, ഈ ഫെബ്രുവരിയിൽ ബേബി എത്തും…” എന്നാണ് ദിലീപൻ പങ്കിട്ട പോസ്റ്റിൽ പറഞ്ഞത്. തമിഴ് കവിയും, ഗാനരചയിതാവുമായ പുലവർ പുലമൈപ്പിത്തന്റെ ചെറുമകൻ ആണ് ദിലീപൻ പുഗഴേന്തി. ദിലീപൻ പുഗഴേന്തിയുടെ ‘യേവൻ’ ഈ വർഷം ബോക്‌സ് ഓഫീസിൽ ഹിറ്റായിരുന്നു. ‘സാഗാവരം’ എന്ന പുതിയ ചിത്രം ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ‘ആന്റണി’ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഈ രണ്ട് ചിത്രങ്ങളും അടുത്ത വർഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ ചിത്രങ്ങളായി പുറത്തിറങ്ങും.

You May Also Like

‘ജപ്പാൻ’ ഒരു ഡിസാസ്റ്റർ റൈഡ്

രാജ്യത്തുടനീളം ആഭരണങ്ങൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവാണ് ജപ്പാൻ (കാർത്തി). സ്വത്ത് ആഭ്യന്തരമന്ത്രിയുടേതായതിനാൽ അത്തരത്തിലുള്ള ഒരു കവർച്ച…

ഷാറൂഖ് ഖാൻ – ദീപിക പദുക്കോൺ – ജോൺ എബ്രഹാം ഒന്നിക്കുന്ന “PATHAAN”, ദീപിക പദുക്കോൺ (മോഷൻ പോസ്റ്റർ)

ഷാറൂഖ് ഖാൻ – ദീപിക പദുക്കോൺ – ജോൺ എബ്രഹാം ഒന്നിക്കുന്ന “PATHAAN” ദീപിക പദുക്കോൺ…

‘അവതാർ 2’ കാണാൻ പോയ ആരാധകൻ തിയേറ്ററിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ആന്ധ്രാപ്രദേശിൽ അവതാർ 2 എന്ന സിനിമ കാണാൻ പോയ ആരാധകൻ തീയേറ്ററിൽ വച്ച് നെഞ്ചുവേദനയെ തുടർന്ന്…

നിത്യമേനോനെ ഇനി വേണ്ട എന്ന് സന്തോഷ് വർക്കി

നിത്യ സന്തോഷ് വർക്കി എന്നൊരു പൂവാലനെ കൊണ്ട് അനുഭവിക്കുന്ന ശല്യം തുറന്നുപറഞ്ഞിരുന്നു. പൂവാലൻ മറ്റാരുമല്ല, ആറാട്ട്…