ടിക് ടോക്കർ പുതിയ ഫാഷൻ ട്രെൻഡായി പുരുഷ ബീജത്തെ ആഭരണമാക്കി മാറ്റുന്നു

ഒരു സ്ത്രീ മനുഷ്യ ബീജമുപയോഗിച്ച് സൃഷ്ടിച്ച ആഭരണങ്ങൾ വിൽക്കുകയാണ്. ബിസിനസുകാരിയും ടിക്‌ടോക്കറുമായ അമാൻഡ ബൂത്ത് സെമനിൽ ഉണ്ടാക്കിയ ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ ടിക്‌ടോക്കിലൂടെ മാർക്കറ്റ് ചെയ്യുകയാണ്. അവൾ തന്റെ ഭർത്താവ് ജെസ്സി മുള്ളിന്റെ ബീജത്തെ കളിമണ്ണിൽ മിക്സ് ചെയ്തു നിർജ്ജലീകരണ പ്രക്രിയയിലൂടെ പൂർണ്ണമായും ഉണക്കി, പൊടിച്ചെടുത്ത് ആണ് ഇവയൊക്കെ നിർമ്മിച്ചത് .

അവളുടെ ബിസിനസ്സ് വളരെ നന്നായി നടക്കുന്നുണ്ട് . ബിസിനസുകാരിയും ടിക്‌ടോക്കറുമായ അമാൻഡ ബൂത്ത് ടിക്‌ടോക്കിൽ നിന്നാണ് ഉപഭോക്താക്കളെ തേടുന്നത് , എന്നാൽ അവിടെ ആളുകൾ അവളെ വിമർശിക്കുകയും അവർക്ക് ധരിക്കാൻ കഴിയുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഉണ്ടാക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

ബീജ ആഭരണങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചു വിഡിയോയിൽ വിശദമായി വിവരിച്ചു. എന്നാൽ ഇതിനായി ബീജം ഉപയോഗിക്കുന്നതിനു മുമ്പുതന്നെ ബൂത്ത് ഈ ആശയത്തിൽ ഏർപ്പെട്ടിരുന്നു . മുലപ്പാൽ, മുടി , മരിച്ചവരുടെ ചിതാഭസ്മം എന്നിവപോലും ഇഷ്ടാനുസരണം ആഭരണങ്ങളാക്കുന്ന അവളുടെ വീഡിയോകൾ ജനപ്രിയമായിരുന്നു.

കഴിഞ്ഞ മാസം അവളുടെ ആദ്യ ബീജത്തെക്കുറിച്ചുള്ള ടിക് ടോക്ക് പോസ്റ്റ് പങ്കിട്ടതിന് തൊട്ടുപിന്നാലെ, ബൂത്തിന്റെ വീഡിയോ വൈറലാകുകയും അവളുടെ സൗഹൃദാഭ്യർത്ഥനകൾ കുന്നുകൂടുകയുംചെയ്തു. ബൂത്തിന്റെ ക്ലയന്റുകളിലൊരാളായ എപ്‌സി, തന്റെയും ഭർത്താവിന്റെയും തീവ്രമായ ബന്ധത്തെ പ്രതിനിധീകരിക്കുന്ന എന്തെങ്കിലും ആവശ്യമുള്ളതിനാൽ അവർ ഒരു ‘പേൾ’ ജിസ് പെൻഡന്റ് ഓർഡർ ചെയ്തതായി പറയുന്നു. ഇങ്ങനെ അനവധിപേർ ആണ് അമാൻഡ ബൂത്തിൽ നിന്നും ആഭരണങ്ങൾ ഓർഡർ ചെയുന്നത്.

 

Leave a Reply
You May Also Like

പ്രേക്ഷകനെ പേടിയുടെ മുൾമുനയിൽ നിർത്തുന്നതും അസ്വസ്ഥതയുളവാക്കുന്നതുമായ ഒരു കൊറിയൻ ഹൊറർ സിനിമ കാണാം

Unni Krishnan TR DEATH BELL (2008) പ്രേക്ഷകനെ പേടിയുടെ മുൾമുനയിൽ നിർത്തുന്നതും അസ്വസ്ഥതയുളവാക്കുന്നതുമായ ഒരു…

ഇന്ന് ഗന്ധർവ്വ സംഗീതജ്ഞൻ രവീന്ദ്രൻ മാസ്റ്ററുടെ ഓർമദിനവും ഭാവഗായകൻ ജയചന്ദ്രന്റെ ജന്മദിനവുമാണ്‌

ഇന്ന് ചലച്ചിത്ര സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ ഓർമദിനം മാധവന്റെയും ലക്ഷ്മിയുടെയും ഒമ്പതുമക്കളിൽ ഏഴാമനായി 1943…

“മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം” , കീർത്തി സുരേഷിനെ കുറിച്ചുള്ള വ്യാജവാർത്തയിൽ പ്രതികരിച്ചു ജി സുരേഷ് കുമാർ

സിനിമാലോകത്ത് ഗോസിപ്പുകൾക്ക് കുറവൊന്നുമില്ല, അപവാദപ്രചാരണങ്ങൾ സെലിബ്രിറ്റികളെ കുറിച്ച് പ്രചരിപ്പിക്കുക എന്നത് ചില മാധ്യമങ്ങളുടെ ഒരു ഹോബിയാണ്.…

നല്ല രസമാണ് ടൊവിനോയുടെ ഇൻ്റർവ്യൂകൾ കണ്ടിരിക്കാൻ

Anirudh Narayanan · നല്ല രസമാണ് ടൊവിനോയുടെ ഇൻ്റർവ്യൂകൾ കണ്ടിരിക്കാൻ.അടുത്ത വീട്ടിലെ പയ്യൻ എന്നൊക്കെ പറയുന്ന…