ടൈം ബാങ്ക് ; ഇന്ത്യയിൽ പ്രസക്തിയുള്ള ആശയം

0
1089

Time Bank (സ്വിറ്റസർലാന്റിൽ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാർത്ഥിയുടെ നിരീക്ഷണം)

ബാബു എം ആസിഫിന്റെ (Babu M Asif)തികച്ചും പ്രസക്തമായ പോസ്റ്റ്

സ്വിറ്റ്സർലന്റിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സ്‌കൂളിനടുത്തുതന്നെ ഞാൻ വാടകക്ക് ഒരു വീട് തരപ്പെടുത്തി. ക്രിസ്റ്റീന എന്ന് പേരുള്ള 67 വയസ്സുള്ള പ്രായമുള്ള ഒരു ഒറ്റപെട്ട സ്ത്രീ ആയിരുന്നു വീട്ടുടമസ്ഥ. ഇവർ റിട്ടയർ ചെയ്യുന്നതിന് മുന്നെ ഒരു സെക്കെന്ററി സ്കൂളിൽ ടീച്ചറായിരുന്നു. പിന്നീടുള്ള കാലങ്ങളിലെ ഭക്ഷണത്തിനും താമസത്തിനും ക്രിസ്റ്റീനക്ക് കിട്ടിക്കൊണ്ടിരുന്ന പെൻഷൻ ധാരാളമായിരുന്നു. എന്നിരുന്നാലും 87 വയസ്സുള്ള ഏകനും പ്രായമുള്ളവനുമായ ഒരാളെ പരിപാലിക്കുവാനായി ക്രിസ്റ്റീന മറ്റൊരു ജോലി കണ്ടുപിടിച്ചിരുന്നു. ഞാൻ അവരോട് ചോദിച്ചു.. നിങ്ങൾ പണത്തിന് വേണ്ടിയാണോ ഈ ജോലിചെയ്യുന്നത്. അവരുടെ ഉത്തരം എന്നെ അത്ഭുതപ്പെടുത്തി. ഞാൻ പണത്തിന് വേണ്ടിയല്ല ജോലിചെയ്യുന്നത്, എന്നാൽ ഞാൻ എന്റെ സമയം ടൈം ബാങ്കിൽ (Time Bank )നിക്ഷേപിക്കുന്നു. പിന്നീട് എനിക്ക് കൂടുതൽ പ്രായമാകുകയും ചലനശേഷി കുറയുകയും ചെയ്യുമ്പോൾ ഇന്ന് ഞാൻ നിക്ഷേപിച്ച സമയം എനിക്ക് തിരിച്ചെടുക്കാം. അതായിരുന്നു വീട്ടുടമയുടെ വിവരണം.

ആദ്യമായിട്ടാണ് “Time Bank ” എന്ന ആശയത്തെക്കുറിച്ച് കേൾക്കുന്നത്. എനിക്ക് കൂടുതൽ ജിജ്ഞാസയായി. ഞാൻ വീട്ടുടമയോട് അതിനെപ്പറ്റി കൂടുതൽ ചോദിച്ചു.

യഥാർത്ഥ” Time Bank” എന്ന് പറയുന്നത് സാമൂഹിക സുരക്ഷാപദ്ധതിയുടെ ഭാഗമായി സ്വിസ്സ് കേന്ദ്ര മന്ത്രി സഭ രൂപീകരിച്ച ഒരു വാർദ്ധക്യകാല പെൻഷൻ പ്ലാനാണ്. പ്രായമായവരെ സംരക്ഷിച്ചുകൊണ്ട് ഒരാൾ അയാൾക്ക്‌ ആരോഗ്യമുള്ളപ്പോൾ പ്രായമുള്ളവനും ആരോഗ്യമില്ലാത്തതുമായ ഒരാളെ പരിപാലിക്കുമ്പോൾ അയാൾ ചിലവഴിച്ച സമയം ടൈം ബാങ്കിൽ നിക്ഷേപമാകുകയും തിരിച്ച് അയാൾക്ക്‌ പ്രായമാകുകയും സുഖമില്ലാതാകുകയും ചെയ്യുമ്പോൾ തന്നെ പരിപാലിക്കാനുള്ള ഒരാളിനായി നിക്ഷേപസമയം തിരിച്ചെടുക്കാം. സേവനത്തിനായി അപേക്ഷിക്കുന്നവർ ആരോഗ്യം ഉള്ളവരായിരിക്കണം, നല്ലപോലെ സംസാരിക്കുന്നവരായിരിക്കണം. സ്നേഹമുള്ളവരായിരിക്കണം. സഹായമാവശ്യമുള്ള പ്രായമായവരെ എല്ലാദിവസവും പരിപാലിക്കേണ്ടതുണ്ട്. അവരുടെ ജോലി സമയം സാമൂഹികസുരക്ഷാ പദ്ധതിയിൽ അവരുടെ പേരിൽ തന്നെ നിക്ഷേപിക്കും.

ക്രിസ്റ്റീന ആഴ്ചയിൽ രണ്ട് പ്രാവശ്യം രണ്ട് മണിക്കൂർ വീതം ജോലി ചെയ്തു. ഓരോ പ്രാവശ്യവും അവശരായവരുടെ റൂം ക്ലീൻ ചെയ്‌തും ഷോപ്പിങ്ങിന് സഹായിക്കുകയുമൊക്കെ ചെയ്തു. കരാറനുസരിച്ച് ഒരു വർഷത്തെ അവരുടെ സർവീസിന് ശേഷം “Time Bank”അവരുടെ ജോലി സമയം കണക്കുകൂട്ടി അവർക്ക് ഒരു “Time Bank Card” കൊടുക്കും. പിന്നീട് ക്രിസ്റ്റീനക്ക് ഒരാളെ ആവശ്യമാവുമ്പോൾ തന്റെ time bank കാർഡിൽനിന്നും ടൈമും ടൈമിന്റെ പലിശയും പിൻവലിക്കാം. ഒരിക്കൽ വിവരങ്ങൾ ബോധ്യപെട്ടുകഴിഞ്ഞാൽ Time Bank അവർ കഴിയുന്ന ഹോസ്പിറ്റലിലേക്കോ വീട്ടിലേക്കോ വേണ്ടി ഒരു സന്നദ്ധസേവകനെ ഏർപ്പെടുത്തും.

ഒരിക്കൽ ഞാൻ സ്‌കൂളിലായിരുന്നപ്പോൾ വീട്ടുടമസ്ഥ വിളിച്ചു.. അവർ ഗ്ലാസ്സ് തുടച്ചുകൊണ്ടിരിക്കുമ്പോൾ സ്റ്റൂളിൽ നിന്നും വീണ് എന്ന് വിളിച്ച് പറഞ്ഞു. ഞാൻ പെട്ടെന്ന് ലീവെടുത്ത് ചെല്ലുകയും അവരെ ചികിത്സക്കായി ഹോസ്പിറ്റലിലേക്ക് അയക്കുകയും ചെയ്തു. വീട്ടുടമസ്ഥയുടെ കണങ്കാലിന്റെ എല്ല് പൊട്ടിയിരുന്നു. കുറച്ച് നാൾ ബെഡ്ഢിൽ കിടക്കേണ്ടിയിരുന്നു. ഞാൻ അവരെ പരിപാലിക്കാനുതകുന്ന ഒരു വീട് കിട്ടാനായി ശ്രമിച്ചപ്പോൾ അവർ പറഞ്ഞു.. ഞാൻ അതിനെപറ്റി വിഷമിക്കേണ്ട എന്ന്. അവർ ടൈം ബാങ്കിലേക്ക് ഒരു ഒരു withdrawal request കൊടുത്തുകഴിഞ്ഞിരുന്നു. പ്രതീക്ഷിച്ചതുപോലെ രണ്ടുമണിക്കൂറിനുള്ളിൽ തന്നെ സേവനത്തിനായി ഒരാളെ Time Bank അയച്ചിരുന്നു. തുടർന്നു വന്ന മാസത്തിൽ സന്നദ്ധസേവകന്റെ ശുശ്രൂഷതയിൽ വീട്ടുടമ പെട്ടെന്ന് സുഖം പ്രാപിക്കുകയും അവർ വീണ്ടും ആരോഗ്യത്തോടെ കൂടുതൽ സമയം ടൈം ബാങ്കിൽ നിക്ഷേപിക്കുന്നതിനായി ജോലിക്ക് പോയി തുടങ്ങുകയും ചെയ്തു.

ഇന്ന് വാർദ്ധക്യത്തെ സഹായിക്കുന്നതിനായി Time Bank ഒരു സംബ്രദായമായി മാറി കഴിഞ്ഞു. രാജ്യം നൽകുന്ന വിശ്രമവേദനത്തിന്റെ ചിലവുകൾ കുറക്കുക മാത്രമല്ല മറ്റ് സാമൂഹിക പ്രശ്നങ്ങൾക്ക് ഇങ്ങനെ പരിഹാരവും കണ്ടെത്തുന്നു. ധാരാളം സ്വിസ്സ് പൗരന്മാർ ഇത്തരം വാർദ്ധഖ്യപെൻഷനെ അനുകൂലിക്കുന്നുണ്ട്.
swiss pension organization ഒരു സർവേ നടത്തിയപ്പോൾ സ്വിസ്സർലാന്റിലെ പകുതിക്ക് മേലെയുള്ള ആളുകൾക്ക് ഈ വാർദ്ധഖ്യകാല സംരക്ഷണപദ്ധതിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളതായി കണ്ടു.

കുട്ടികളുടെ കൂടെയോ കുട്ടികളില്ലാത്തവരുടെയോ ആയ പ്രായമായരുടെ എണ്ണം ഏഷ്യൻ രാജ്യങ്ങളിൽ കൂടി കൊണ്ടിരിക്കുന്നു. അതൊരു സാമൂഹിക പ്രശ്നമായും ഉയർന്നുകൊണ്ടിരിക്കുന്നു.

കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ Time Bank എന്ന ആശയത്തിന് പ്രാധാന്യമുണ്ടോ🤔

Chandrappan Vidyadharan ഇംഗ്ലീഷിൽ പോസ്റ്റ്‌ ചെയ്തതിന്റെ ഒരു ഏകദേശ മലയാള വിവർത്തനം