ടിനി ടോം : “ഓൾഡ് സ്റ്റുഡൻസിനു ഒത്തുകൂടാനായി മഹാരാജാസിനു മുൻപിലൊരു സ്ഥലമുണ്ട്, ഓഡിറ്റോറിയത്തിന് അടുത്ത്.. അന്നത്തെ അവിടുത്തെ ഏറ്റവും വലിയ ആഘോഷം പൂർവവിദ്യാർഥികളായ ബാബുരാജും ടീമും വരുന്നതാണ്. വീട്ടിൽ നിന്നല്ല വരവ്, ജയിലിൽ നിന്നാണ്.. അബു കൊലക്കേസിൽ ബാബുരാജ് ഉൾപ്പെടെയുള്ളവർ അന്ന് ജയിലിലാണ്.
പരോളിൽ ഇറങ്ങുമ്പോൾ നേരെ അങ്ങോട്ട് വരും പിന്നെ വലിയ ആഘോഷമാണ്.. ക്യാമ്പസിലെ പഴയ കെ.എസ്.യു പ്രവർത്തകരാണ് അവർ.. എല്ലാവരും ആറടി പൊക്കമുള്ളവർ. കണ്ടാൽ ചെകുത്താന്മാരെ പോലെ.. അവിടെ ആഘോഷം എന്താണെന്ന് മാത്രം ആർക്കുമറിയില്ല. നോക്കാനുള്ള ധൈര്യം ആർക്കുമില്ല താനും.. എറണാകുളത്തും പരിസരകോടതിയിലും കേസിനു വരുന്നതാണ് ഇവർ.. ഈ ഇൻസ്പിരെഷനിൽ ഒരുപാട് കേസുകൾ എനിക്കുണ്ടായിട്ടുണ്ട്, ബസ്സിനു കല്ലെറിഞ്ഞതിന്.. മാത്രമല്ല എറണാകുളം ടൗണിൽ മുഴുവൻ ഓടി നടന്ന് ഞാൻ തല്ലു വാങ്ങിയിട്ടുമുണ്ട്..”