Tinku Johnson
It’s wrong ! Completely wrong !
തിരസ്കരിക്കപ്പെട്ടൊരിടത്ത് പിന്നെയും സ്നേഹത്തെയാന്വേഷിക്കുന്നത് അപകടമാണ്.തിരസ്കരിച്ചതിനുശേഷം വീണ്ടും സ്നേഹമായി കടന്ന് ചെല്ലുന്നതും കാപട്യമാണ്.ഒരുവേള വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ബഹുമാനിക്കപ്പെടാത്തൊരിടത്ത്,നിങ്ങളുടേതായ വാല്യുകൾക്ക് വില കൊടുക്കാത്തിടത്ത് വീണ്ടും സ്നേഹത്തെ കാംക്ഷിക്കുന്നതൊക്കെ അപക്വമാണ്.
ശരിയാണ് !സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും യോഗ്യതകളൊന്നും കല്പിക്കേണ്ട കാര്യങ്ങളൊന്നുമില്ല. എന്നിരുന്നാൽ തന്നെയും മനുഷ്യരുടെയൊപ്പമായിരിക്കുമ്പോൾ ബിഹേവ് ചെയ്യാനെങ്കിലുമറിയണമെന്ന മിനിമം ക്വളിറ്റിയെങ്കിലും മനുഷ്യർക്കുമുണ്ടാകേണ്ടതല്ലേ?
മനുഷ്യരുടെയൊപ്പമായിരിക്കുമ്പോൾ അല്ലെങ്കിൽ സ്നേഹത്തിലായിരിക്കുമ്പോൾ മിനിമം മനുഷ്യരോട് എങ്ങനെയാണ് സംസാരിക്കേണ്ടെതെന്നുള്ള വകതിരിവെങ്കിലും വേണമെന്നതും കാര്യമല്ലേ? മറിച്ച് ഒരാൾ ആധികാരികമയി നിങ്ങളോട് പെരുമാറുന്നുവെങ്കിൽ അയാൾ നിങ്ങളെ ചൂഷണം ചെയ്യുന്നുമെന്നുമാണ്.ഒരാൾ അയാൾക്ക് തോന്നുന്ന പോലെയും ഇഷ്ട്ടമുള്ള പോലേയുമൊക്കെയാണ് പെരുമാറുന്നതും സംസാരിക്കുന്നതൊക്കെയെങ്കിൽ അത് കൃത്യമായ ടോക്സിറ്റിയുമാണ്!
രഞ്ജിത് ശങ്കറിന്റെ 4 – ഇയേഴ്സ് ഇതേ ടോക്സിസിറ്റിയെ സ്നേഹമായിട്ടൊക്കെ കാണിക്കുന്നത് തീർത്തും അരോചകമായാണ് തോന്നിയത്.ചിലപ്പോൾ വർഷങ്ങൾക്ക് ശേഷം ഇതിലെ സ്നേഹത്തെക്കുറിച്ചൊക്കെ കൂടുതൽ ആൾക്കാരൊക്കെ സംസാരിക്കുമെന്ന അയാളുടെ കാഴ്ചപ്പാട് തന്നെ വിരുദ്ധതയാണ്.
നോക്കൂ !എല്ലാത്തിനുമുപരി സ്നേഹമാണ് വലുതെന്ന ചിന്താഗതികളും സഹനമൊക്കെ സ്നേഹത്തിന്റെ ഭാഗമാണെന്നൊക്കെയുള്ള പഴഞ്ചൻ രീതിയുമൊക്കെ ഇന്നും സിനിമകളാകുന്നു എന്നതൊക്കെ അസഹനീയമാണ്. മനുഷ്യരെ നേരെചൊവ്വേ ശ്വാസം വിടാനൊ സന്തോഷിക്കാനോ കാരണമാകാത്തതിനെയും കാരണമാകാത്തവരെയും സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ കാണിക്കുന്നതൊക്കെ ഇനിയെങ്കിലും ഒഴിവാക്കേണ്ടതുണ്ട്!
**