Tinku Johnson
ചിലപ്പോഴൊക്കെയെങ്കിലും എന്താണ് മനോഹരമെന്ന് ചോദിച്ചാൽ ” ഇറ്റ്സ് ഓക്കെ” എന്ന് സ്വയം പറഞ്ഞ് മനുഷ്യർ അവരവരെത്തന്നെ ഒരുക്കി വയ്ക്കുന്നത് കാണുന്നതാണ്.അതിൽത്തന്നെ ഏതാവസ്ഥയിലായാലും , ഏത് സാഹചര്യത്തിലായാലും സ്വയം അക്സെപ്പ്റ്റ് ചെയ്ത് മനുഷ്യർ അവരവരതെന്ന പരിപാലിക്കുന്നതിന്റെ അടയാളപ്പെടുത്തലുകളുമുണ്ടാകും.ഈ സ്ഥിരതയെന്നതിനെ നിർവ്വചിക്കുമ്പോൾ “ഞാൻ “എന്നൊരുത്തരം നൽകും വിധം മനുഷ്യരൊക്കെ പക്വതയേന്തുന്നത് ഭംഗിയുള്ള മാറ്റങ്ങളാണ്.
അഭയ ഹിരണ്മയിയുടെ സംസാരം കേൾക്കുകയായിരുന്നു. എന്ത് രസമായി, എന്തൊഴുക്കിലാണ് അവർ സംസാരിച്ച് വെയ്ക്കുന്നത്.അവിടെയായാലും ഇവിടേയാലും ഞാൻ ഹാപ്പിയാണ് എന്നവർ പറഞ്ഞു വയ്ക്കുന്നതിന് എന്തൊരു മൂല്യമാണ്. അതിനോടൊപ്പം മനുഷ്യരിലെ മാറ്റങ്ങളെക്കൂടെ മാനിക്കേണ്ടതുണ്ടെന്ന് കൃത്യമായി വിശദീകരിക്കുന്നതിലൊക്കെ എന്തൊരു ക്ലാരിറ്റിയാണ്. ചിരികളിൽ കൂടിയും സംസാരങ്ങളിൽ കൂടിയും കാഴ്ചപ്പാടുകളിൽ കൂടിയും അവരവർക്ക് വേണ്ടി മനുഷ്യർ നിൽക്കേണ്ടതുണ്ടെന്ന് അഭയ വ്യക്തമാക്കുന്നതിനെ എടുക്കേണ്ടതുണ്ട്.
യാഥാർഥ്യങ്ങൽക്കൊപ്പം സഞ്ചരിക്കേണ്ടത് മനുഷ്യർ അവരവരോട് കാണിക്കേണ്ട മിനിമം ആത്മാർഥതയാണെന്ന വസ്തുതയോട് മനുഷ്യർ യോജിച്ച് പോകേണ്ടതുണ്ടെന്ന അഭയയുടെ വ്യ്കതമാക്കലിനെ നോക്കിക്കാണേണ്ടതുമുണ്ട്.തന്റേത് കൂടിയായ പാസ്റ്റിനെ അംഗീകരിച്ച്, തന്റേതായ മുന്നോട്ട് പോക്കിനെ വ്യക്തതയോടെ നോക്കിക്കാണുന്ന മനുഷ്യരെക്കാണുമ്പോൾ അതൊക്കെയെന്ത് അർത്ഥവത്തുള്ള മൂവ്മെന്റുകളാണ്.മനുഷ്യർക്കിടയിൽ അവസാനങ്ങളൊക്കെയുണ്ടാകും. അതൊരിക്കലൂം മനുഷ്യരുടെ അവസാനമൊന്നുമല്ലല്ലോ. മനുഷ്യരൊക്കെ എല്ലാക്കാലവും ഭംഗിയായി ജീവിച്ചിരിക്കണമെന്ന് പറയുന്നതിൽ തന്നെയെന്തൊരു ഭംഗിയുണ്ട് !!അഭയയുടെ ശരീരഭാഷയൊക്കെ എന്ത് ചാരുതയിലാണ് അതിനെയൊക്കെ ചന്തമുള്ളതാക്കുന്നത്.
അഭയ ഹിരൺമയി ❤️( അമൃതയിലെ സംസാരം)