കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച സൃഷ്ടിയാണ് ‘കുള്ളന്റെ ഭാര്യ’

146

Tinku Johnson

കുള്ളന്റെ ഭാര്യയിൽ ഒരു രംഗമുണ്ട് . വലുതും ചെറുതുമായ രണ്ട് ഡപ്പകൾ ചേർത്തുവെച്ചു കുള്ളനും ഭാര്യയും എന്ന് പറഞ്ഞു ചിരിക്കുന്ന കുട്ടികളെ കാണിച്ചു തരുന്ന രംഗം . അവരെ തിരുത്തേണ്ട മുതിർന്നവരാക്കട്ടെ അവരുടെയൊപ്പം കൂടി ചിരിക്കുന്നുമുണ്ട് . “വിചിത്രം ” എന്നാണ് ജനലരികിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന , സംസാരങ്ങൾ കേൾക്കുന്ന അയാൾ ഇതിനെയൊക്കെ വിശേഷിപ്പിക്കുന്നത് ? വിചിത്രമല്ലാതെ മറ്റെന്താണ് അല്ലേ ?

Kullante Bharya - Photos | Facebookമറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് എത്തിനോൽക്കുന്ന വിചിത്രമായ ചിലർ . പരസ്പരം ഇഷ്ടപ്പെട്ട് സ്നേഹത്തിൽ കഴിയുന്ന രണ്ട് പേരെ കുള്ളനെന്നും അവന്റെ ഭാര്യയെന്നും പറഞ്ഞാനന്ദം കണ്ടെത്തുന്ന ചിലർ . എന്തിന് അയാളുടെ ലൈംഗികശേഷിയെ പോലും ഊഹിച്ചെടുത്ത് ഉറപ്പിച്ചു പരിഹസിക്കുന്ന വിചിത്രമായ ചിലർ .ഇതിൽ സിസിലിയാണ് കൂടിയ ഇനം . അവർ പറയുന്നത് ” എന്തൊക്കെയായാലും അവൾക്കൊരിത് കാണില്ലേ ” എന്നാണ് . കേട്ടപാതി കേൾക്കാത്ത പാതി വഴി അവളെ നടക്കാൻ പോലും സമ്മതിക്കാതെ പരാക്രമങ്ങളുമായി പുറകെ കൂടുന്ന മറ്റ് ചിലരും .

5 Sundarikal KULLANTE BHARYA Spanish song Montage Sequence - YouTubeകിട്ടാതെയാകുമ്പോൾ ആട്ടിപ്പായിക്കണമെന്നാണ് അവർക്ക് . ലേശം മനസാക്ഷിയോ കരുണയോ ഇല്ലാത്ത സ്വാർത്ഥരായ അവരൊക്കെ ആ കുള്ളന്റെ ശൂന്യതയിൽ സങ്കടപ്പെടുന്നുമുണ്ട് . ” വിചിത്രമായ ബോധോദയം “എന്നാണ് ആ കാഴ്ചക്കാരൻ ഇതിനെ വിശേഷിപ്പിക്കുന്നതും . അയാൾ കണ്ട കാഴ്ചകളും കേട്ട സംസാരങ്ങളും നമ്മുടെ ചുറ്റുപാടിലെ യാഥാർഥ്യങ്ങളെന്നിടത്താണ് “കുള്ളന്റെ ഭാര്യ” വേറിട്ട് നിൽക്കുന്നത് . അതിന്നും ആവർത്തിച്ചു കൊണ്ടിരിക്കുന്നൊരു കലാരൂപമാക്കുന്നയിടത്താണ് അമൽ നീരദിന്റേയും ഉണ്ണി ആറിന്റെയും ഈ സൃഷ്ടി സമൂഹത്തോട് സംവദിച്ചു കൊണ്ടിരിക്കുന്നതും. ശെരിക്കും പറഞ്ഞാൽ ഇരുപത്തിയെട്ട് മിനിറ്റുകളോളം ഉള്ളെങ്കിൽ പോലും കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച സൃഷ്ടിയാണ് കുള്ളന്റെ ഭാര്യ . അപൂർവമായി സംഭവിക്കുന്ന മാസ്റ്റർപീസ് …