സ്ഫടികമെന്നാൽ പൂർണ്ണതകളുടെ കൂടിച്ചേരലാണെന്ന് തന്നെ പറയണം

48

Tinku Johnson

പള്ളിയിൽ നിന്നിറങ്ങി വരുന്ന തോമാച്ചായനെ തുളസി കാണുമ്പോൾ അയാളുടെ റൈബാൻ ഗ്ലാസിനിടയിലൂടെ കണ്ണുനീർ വരുന്നുണ്ടായിരുന്നു . ഒരൊറ്റ സംഭാഷണമില്ല .പതിഞ്ഞ താളത്തിലുള്ള സംഗീതത്തിൽ ഒരു നോട്ടവും തുളസിയുടെ കൈതട്ടിമാറ്റിയിട്ട് അതിവേഗത്തിൽ തിരിഞ്ഞൊരു നടത്തവും .ചാക്കോ മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ സാക്ഷാൽ ചെകുത്താൻ കരഞ്ഞ നിമിഷം . എന്റെ ഭാഷയിൽ ശെരിക്കുമുള്ള തോമാച്ചായനെ കാണിച്ചു തന്ന നിമിഷം .

Director Bhadran on Mohanlal's 'Chekuthan' lorry and heart-thumping Bullet  in 'Spadikam' | Fast Track | English Manoramaസ്ഫടികമെന്നാൽ പൂര്ണതകളുടെ കൂടിച്ചേരലാണെന്ന് തന്നെ പറയണം . മനുഷ്യ മനസുകളുടെ വികാരങ്ങളുടെയും വിചാരങ്ങളുടെയും പച്ചയായ ആവിഷ്കാരമെന്നും പറയണം .ദേഷ്യവും സങ്കടവും പ്രതികാരവും തന്റേടവും സാഹചര്യങ്ങളും സഹൃദവും അസൂയയും പ്രണയവുമൊക്കെയുള്ള മനുഷ്യരെ വരച്ചിട്ട സിനിമ .ആ മനുഷ്യരായി ഒരുകൂട്ടം അഭിനേതാക്കൾ സ്‌ക്രീനിൽ നിറഞ്ഞാടിയപ്പോൾ മലയാളിക്ക് ലഭിച്ചത് എന്നുമോർക്കാനുള്ളൊരു മാസ്റ്റർപീസ് തന്നെയായിരുന്നു . ആടുതോമയും ചാക്കോ മാഷും മാത്രമല്ല മണിമല വക്കച്ചനും ഫാദർ ഒറ്റപ്ളാക്കനും മേരിയമ്മയും തുളസിയും രാവുണ്ണി മാഷും ജാൻസിയുമൊക്കെ അടയാളപ്പെടുത്തിവെച്ച് പോയത് സിനിമാചരിത്രത്തിലെ ഏറ്റവും ഗംഭീര മുഹൂര്ത്തത്തിലൊന്ന് തന്നെയായിരുന്നു .

spadikam 25 years: ആടുതോമയ്ക്കും 'സ്ഫടിക'ത്തിനും നാളെ 25 വയസ്സ്; ഡിജിറ്റൽ  പതിപ്പ് റിലീസ് ഈ വര്‍ഷം - mohanlal starrer spadikam movie celebrates its 25  years on march 30, 2020 | Samayam Malayalamചിലതൊക്കെ പുനരാവിഷ്‌ക്കരിക്കാൻ പറ്റില്ലെന്നൊരു ചൊല്ലുണ്ട് . സ്ഫടകത്തിന് രണ്ടാം ഭാഗമെന്നൊരു വാർത്ത കേട്ടപ്പോഴും ആദ്യമോടിവന്നത് ആ ചൊല്ല് തന്നെയാണ് .ഒരുകാലത്തെന്നല്ല, എല്ലാ കാലത്തും മലയാളി ആഘോഷമാക്കിയ തോമാച്ചായനും ചാക്കോ മാഷും റൈബാൻ ഗ്ലാസ്സും ഉലക്ക ഡയലഗും കടുവ വിളിയുമൊക്കെ പകരമില്ലാത്ത വിധം അങ്ങനെയുണ്ടാകണം എന്നൊരു സ്വാർത്ഥത ഒരു സിനിമ ആരാധകൻ എന്ന നിലയിൽ എന്നിലുള്ളത് തന്നെയാകണം അങ്ങനെ തോന്നാനുള്ള കാരണവും !
“ഓർമ്മകൾ ഓർമ്മകൾ ഓടകുഴലൂതി”