മമ്മൂട്ടിയും ശരീരസംരക്ഷണവും കഥാപാത്ര തിരഞ്ഞെടുപ്പും ഒരുമിച്ചു കൂടുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കാനിരിക്കുന്നു

64

Tinku Johnson

ശരീരസംരക്ഷണമെന്നത് ,ഒരു നടനെന്ന നിലയിൽ അയാളെയേറ്റവും കൂടുതലായി സഹായിക്കാൻ പോകുന്നത് ഇനിയുള്ള കാലങ്ങളിൽ തന്നെയാകണം . അതാകട്ടെ ഒരു കഥാപാത്രത്തിൽ നിന്നും മറ്റൊരു കഥാപാത്രത്തിലോട്ട് ചെന്നെത്തുവാൻ അയാളെയത്രയും ഉപകരിക്കുമെന്നതും നിശ്ചയമാണ് . അതിനാൽ തന്നെ ശ്യാമപ്രസാദിന്റെ ആളോഹരി ആനന്ദവും , അമൽ നീരദിന്റെ ഭീഷ്മപർവ്വവുമൊക്കെ ഒരേ കാലയളവിൽ തന്നെ സ്‌ക്രീനിലെത്തിക്കാൻ അയാൾക്ക് നിഷ്പ്രയാസം കഴിയും .അയാളുടേതായി വരാൻ പോകുന്ന പ്രൊജെക്ടുകളിൽ ഏറ്റവും പ്രതീക്ഷയുള്ളതും ഈ സിനിമകൾ തന്നെയാണ്.

Image result for mammootty new lookഒരേ കടലിലെ നാഥനിൽ ശ്യാമപ്രസാദെന്ന സംവിധായകൻ അയാളുടെ ശബ്ദത്തെ പോലും ഉപയോഗിച്ചുവെന്നത് കാണാൻ സാധിക്കുമ്പോൾ ,സാറ ജോസെഫിന്റെ നോവൽ സിനിമയാകുമ്പോൾ അതൊരുപാട് അഭിനയമുഹൂര്തങ്ങൾ നിറഞ്ഞൊരു സിനിമയായി മാറുകയും ചെയ്യും .ബിഗ് ബിയിൽ നിന്നും ഭീഷ്മ പർവ്വതിലെതുമ്പോൾ അമൽ നീരദ് കുറച്ചൂടെ മച്യുരിറ്റിയൊക്കെയുള്ള സംവിധായകൻ തന്നെയാണ് . അതിനോടൊപ്പം ബിലാലെന്ന സ്റ്റൈലിഷ് കഥാപാത്രമായി മമ്മൂട്ടിയെന്ന നടനെ ഉപയോഗിച്ച രീതിയും അവർ ഇരുപേരും ഒരുമിക്കുമ്പോൾ പ്രതീക്ഷ നൽകുന്ന കാര്യമാണ് . മമ്മൂട്ടിയും അയാളുടെ ശരീരസംരക്ഷണവും കഥാപാത്ര തിരഞ്ഞെടുപ്പും ഒരുമിച്ചു കൂടുമ്പോൾ ഒരുപക്ഷേ ഓർത്തിരിക്കാവുന്ന പലതും ഇനിയാകും ചിലപ്പോൾ ജന്മം കൊള്ളുന്നതും !!

ബിഗ് ബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അന്ന് പത്രത്തിലെ സിനിമ വിശേഷങ്ങളിൽ കാണുമ്പോൾ വല്ലാത്ത കൗതുകം ആയിരുന്നു. അന്ന് വരെ കാണാത്ത ലുക്കും ഡാർക്ക് ഷെഡ് ഡിസൈനിലുള്ള പോസ്റ്ററും പുതുമയായിരിന്നു. ഇന്നിപ്പോൾ 14 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ സിനിമയോടുള്ള സമീപനവും കാഴ്ചപ്പാടും എല്ലാം മാറി. ഒരുപാട് വ്യത്യസ്ഥമായ പോസ്റ്ററുകളും സിനിമകളും കണ്ട് തഴമ്പിച്ചവർക്ക് മുന്നിലേക്കാണ് മറ്റൊരു സിനിമയും അതിന്റെ പോസ്റ്ററുമായി വീണ്ടും വരുന്നത്. പക്ഷെ ഇത്തവണ വന്നപ്പോൾ പോസ്റ്റർ ഡിസൈനിങ്ങിൽ വല്യ പണി ഒന്നും എടുക്കാതെ മമ്മൂക്കയുടെ ലുക്കും കോസ്റ്റ്യുമും നല്ലൊരു ടൈറ്റിലും തന്നെ ധാരാളമായിരുന്നു കത്തിപ്പടരാൻ. കൂട്ടത്തിൽ an Amal Neerad film എന്ന് കൂടെ കണ്ടാൽ ആളുകൾക്ക് ഇരിക്കപ്പൊറുതി കാണുമോ ?
May be an image of 1 person, beard, sitting, indoor and text that says "AL NEERAD"

 

**