കൃത്യം! വ്യക്തം! സ്പഷ്ടം! 

0
360

Tinku Johnson

കൃത്യം! വ്യക്തം! സ്പഷ്ടം! 

നോക്കൂ! തന്റെയെന്ന് കരുതിയിരുന്നൊരിടത്തിൽ നിന്നുമുള്ള ഇറങ്ങിപ്പോക്കാണ്. അവിടമെന്നതിൽ നിശ്ചലമാകുന്നതും, ബാക്കിയാകുന്നതും എന്തൊക്കെയാണെന്ന കൃത്യമായ ബോധ്യവും അവർക്കുണ്ടാകും. ആയൊരവസരത്തിൽ ഒരു മനുഷ്യജീവിയെന്ന നിലയിൽ ദേഷ്യവും നിരാശയും അമർഷവും സങ്കടവും നഷ്ടവുമൊക്കെ തോന്നാവുന്ന സാഹചര്യവുമാണ്..എന്നാൽ താനെന്നത്‌ സമൂഹമെന്നതിന് ,മറ്റൊരാളെ വലിച്ചുകീറാനുള്ള കാരണമാകരുതെന്ന ബോധ്യത്തിൽ ഒരു സമൂഹമെന്നതിനെയൊരാൾ അഭിമുഖീകരിച്ചത് കണ്ടപ്പോൾ ആ വ്യക്തിയോട് തോന്നിയത് ആരാധനയും.

പക്വതയെന്നത്ത് വെറുമൊരു വാക്കേയല്ല, അതൊരാൾക്ക് തന്നെത്തന്നെ അടയാളപ്പെടുത്താൻ സഹായമാകുംവിധം പ്രാധാന്യമുള്ളതും. ദേവിക കാണിച്ചുതന്നതുമതല്ലേ . എന്ത് കൃത്യതയോടെയാണ് ആ സ്ത്രീ സംസാരിച്ചത്..എന്ത് വ്യ്കതമായാണ് ചോദ്യങ്ങളെന്ന പേരിൽ തന്റെമുന്നിലേക്ക് വന്ന ഒളിയമ്പുകളെ നേരിട്ടത്..എത്ര സ്പഷട്മായാണ് തന്റെ മുന്നോട്ട്പോക്കെന്നത് താനെന്ന വ്യ്കതിയുടെ തീരുമാനങ്ങളാണെന്ന് പറഞ്ഞുവെച്ചതും.അതിനേക്കാളുപരി ഈ ഇറങ്ങിപ്പോക്കെന്നത് താനെന്ന വ്യക്തിയുടെ “അവസാനമല്ലെന്ന് “അവർ ഉറപ്പിച്ചു പറയുമ്പോൾ അതീ സമൂഹത്തിൽ മുഴങ്ങിക്കേൾക്കേണ്ട വാചകം കൂടിയാണ്..

ഏതൊരു ബന്ധമായാലും ” വ്യകതി” എന്ന് പറയുന്നതിന് തന്നെയാണ് ഏറ്റവും പ്രാധാന്യമുള്ളത്.. അതിനാൽ തന്നെ വ്യക്തിയെന്ന നിലയിൽ താനിവിടെയപ്രത്യക്ഷമാണെന്ന് തോന്നിയാൽ “അഡ്ജസ്റ്മെന്റാണ് ജീവിതമെന്ന” പഴംപുരാണകഥയ്ക്ക് നിന്നുകൊടുക്കുകയേ ചെയ്യരുത്.എന്തെന്നാൽ ഈ “ഞാൻ”എന്ന് പറയുന്നതത്രയും വിലപ്പെട്ട, മനോഹരമായ സംഗതി തന്നെയാണ്. ആ ” ഞാനെന്നതിലേക്ക്” എത്തിനോക്കാൻ അയൽ വക്കത്തിനോ, ചുറ്റുപാടുകൾക്കോ സമൂഹത്തിനോ യാതൊരുവിധ അവകാശമില്ല താനും, അതിനി സഹതാപം പ്രകടിപ്പിച്ചിട്ടാണെങ്കിൽ കൂടിയും !