Tinku Johnson
വിലക്കുകൾ കല്പിക്കുന്നതിൽ സമൂഹമെന്നതിന് പ്രത്യേക ത്വര തന്നെയുണ്ട്… പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിലാകുമ്പോൾ “നിങ്ങളിങ്ങനെയാകണം, നിങ്ങളിങ്ങനെമാത്രമേയാകാൻ പാടുള്ളു “എന്നുള്ള നിയമാവലി പോലെയുള്ള ചട്ടകൂട്ടങ്ങൾ എവിടെനിന്നെന്നില്ലാതെ പൊട്ടിമുളച്ചങ്ങനെ വരും. അതെന്നത് പ്രായഭേദവ്യത്യാസമില്ലാതെയെന്നതാകുമ്പോൾ സമൂഹമെന്നത് കൽപ്പിച്ചുവെച്ചിരിക്കുന്ന പൊതുബോധമെന്നതിന്റെ അശ്ലീലമെന്നതിന്റെ ആഴമെന്തെന്ന് വ്യക്തവുമാണ്.
ഇഷ്ടനിമിഷങ്ങളിലെ ആനന്ദമെന്നതിന്റെ ഭംഗിയെന്നത് സയനോര പങ്ക് വെച്ചപ്പോൾ ,
നിറം, രൂപം, വസ്ത്രമെന്നിങ്ങനെ ചൂഴ്ന്നിറങ്ങിയുള്ള സമൂഹമെന്നതിന്റെ കൃമികടിയാണ് വ്യക്തമായതും.പുതുമയുള്ള കാര്യമല്ലല്ലോ! ഇന്നിവിടെ നിലനിൽക്കുന്ന ഏത് വ്യവസ്ഥിതികളായാലും, രാഷ്ട്രീയമായാലും ജാതിപരമായ വിശ്വാസങ്ങളായാൽകൂടിയും പെൺകുട്ടികൾക്ക് നേരെയുള്ള ഓഡിറ്റിംഗെന്നതിന്റെ ഭീകരതയെന്നത് വ്യാപകമാണ്.. അതെന്നത് വീടുകളിൽപോലുമുണ്ടെന്നത് ആ ഭീകരതയുടെ വ്യാപ്തിയെന്തെന്ന് വെളിവാക്കുകയുമാണ്..
അവിടെയാണ് കാലങ്ങളായി സയനോര പറഞ്ഞുവെയ്ക്കുന്ന പ്രഖ്യാപനമെന്നതിന് ചന്തവും പ്രസക്തിയും കൂടുന്നത്..”ഞാനെന്ന വ്യക്തിയെന്നത് എന്റെ മാത്രം സ്വന്തമെന്നും, അതിനാൽ തന്നെ തന്റെ ഇഷ്ട- സ്വാതന്ത്ര്യമെന്നതിന്റെ അളവുകോൽ തീരുമാനിക്കാൻ ഇവിടെയാരെയും ഏർപ്പാടിക്കിയിട്ടില്ലെന്നവർ പറയുമ്പോൾ അതിന്നിന്റെ ലോകത്തെ മികവുറ്റ പ്രഖ്യാപനം തന്നെയാണ്.”
ചിലപ്പോഴെങ്കിലും ,കണ്ടില്ലെന്ന് നടിക്കുന്നതും കൃത്യമായ രാഷ്ട്രീയം തന്നെയാണ്. ചുറ്റുമുള്ളതെന്നത് വിലക്കുകളും പരിഹാസങ്ങളുമായി താനെന്ന വ്യക്തിയുടെ സ്വാതന്ത്ര്യമെന്നതിന്മേൽ, ഇഷ്ടങ്ങളെന്നതിന്മേൽ കത്രികപ്പൂട്ടുകളെന്നതിന്റെ ആക്രോശവാക്കുകൾ ഉതിർക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നതും കൃത്യവും ശക്തവുമായ പ്രഖ്യാപനം തന്നെയാണ്..
“അല്ല ഞാനെന്തിനാണ് മറ്റൊരാളെ കണ്ടെന്റെ സന്തോഷത്തെ മാറ്റിവയ്ക്കുന്നത് ?”
സയനോര പറഞ്ഞുവെയ്ക്കുന്നതും അത് തന്നെയല്ലേ!! അതിനെന്ത് മനോഹാരിതയാണല്ലേ !
**