മാന്യത നഷ്ടപ്പെടുത്തിയല്ല നർമ്മം പറയേണ്ടതെന്ന് തെളിയിക്കുന്നു ശ്രീകാന്ത് വെട്ടിയാർ

0
325

Tinku Johnson

നർമമെന്നത് അതിമനോഹരമായ കല തന്നെയാണ്…മറ്റെന്തിനേക്കാളും ഒരുപാട് പേരിലേക്ക് എത്തപ്പെടാൻ കഴിയുന്നൊരു മേഘലയുമതാകണം.. അതിനാൽ തന്നെ അതിലത്രയും പ്രാധാന്യവും മാന്യതയും അതാവശ്യപ്പെടുന്നുമുണ്ട്…എന്നാൽ മാന്യതയെന്നതിനെ നഷ്ടപ്പെടുത്തി,ശ്രദ്ധയാകര്ഷിക്കപ്പെടാനെന്നവിധം എന്തുമേതും കുത്തിത്തിരുകി,ഇത് തമാശയാണ് , ഇതിൽ തമാശയാണ് എന്നൊക്കെയുള്ള കൃത്രിമങ്ങൾ കാണുമ്പോൾ ആ കലയോടുള്ള നീരസമെന്നത് വർധിച്ചു വരുന്നുമുണ്ട്. ഫ്ലവെർസ്സ്‌ ചാനലുകൾ പോലെയുള്ള സംവിധാനങ്ങളും, ടിനി ടോമിനെപ്പോലെയുള്ളവരുടെ ആക്ഷേപ – മറുപടികളും വിവരമില്ലായ്മകളും വിളമ്പുന്ന കോപ്രായങ്ങളെന്നത് അതിന് ചുക്കാൻ പിടിക്കുന്നുമുണ്ട്.

Sreekanth Vettiyar): രാഷ്ട്രീയം ഉപേക്ഷിച്ച് ചിൽ ആകില്ല, പൊളിറ്റിക്കലി  കറക്റ്റായി വീഡിയോ ചെയ്യുന്നതും രാഷ്ട്രീയ പ്രവർത്തനമാണ് | ശ്രീകാന്ത് ...അവിടെയാണ് ശ്രീകാന്ത് വെട്ടിയാരുടെ സ്ഥിരം പ്രേക്ഷകനാകുന്നത്. നര്മമെന്നതിനപ്പുറം സാമൂഹികപരമായ കാര്യങ്ങളെ, അതിലെ തെറ്റുകളെ , ശെരികളെ , ബോധമില്ലായ്മകളെ, വിവരക്കേടുകളെ തീരെ ഭയമില്ലാതെ, ആരോടുമൊരു പ്രത്യേക മമത പുലർത്താതെ മാന്യമായി അടയാളപ്പെടുത്തിവെയ്ക്കാൻ ആയൊരു ചെറുപ്പക്കാരന് കഴിയുന്നുണ്ടെങ്കിൽ അതങ്ങെയറ്റം മഹത്വമർഹിക്കുന്ന, പ്രോത്സാഹിക്കപ്പെടേണ്ടതായ കഴിവ് കൂടിയാണ്..

തമാശയെന്നത് പ്രകടമാകാത്ത അവസ്ഥയിൽ പോലും, വ്യ്കതിഹത്യയെന്നതൊ, മാന്യതയില്ലാത്ത പദങ്ങളോ , സംഭാഷണങ്ങളോ ആയ കൃത്രിമങ്ങളെ തിരുകികയറ്റാതെ കലയെന്നതിനോട് പുലർത്തുന്ന ബഹുമാനമെന്നത് ഇതുവരെ പ്രകടമാണ്.. അല്ലെങ്കിലും കലയെന്നത് വ്യ്കതികളോടും സമൂഹത്തിനോടും പുലർത്തേണ്ടതും ബഹുമാനമാണല്ലോ!!

ശ്രീകാന്ത് വെട്ടിയൂർ ചിരിപ്പിക്കാറുണ്ട് ,അതോടൊപ്പം ഇന്നിന്റെ കാലഘട്ടത്തിന്റെ തെറ്റും ശെരിയുമെന്നതിനെ കൃത്യവും വ്യക്തവുമായി കൈവെച്ചുപോയി അതിനെയങ്ങനെ ഓർമപ്പെടുത്തിവെക്കാറുണ്ട്.. അതിലത്രയും മാന്യതയുണ്ടെന്നത് അതിനെ വേറിട്ട് നിർത്തുന്നുണ്ട്‌ താനും.

ശെരിക്കുമതല്ലേ വേണ്ടത്.. അടിസ്ഥാനപരമായി സാധാരണ മനുഷ്യന്റെ കൂടെയല്ലേ കലയെന്നത് നിൽക്കേണ്ടതും . അവിടമെന്നതിൽ കൃത്രിമങ്ങൾ തിരുകിക്കയറ്റി, കലയെന്നതിനെ വെറും വാണിജ്യമായി കാണുന്നവരെ തള്ളിക്കളയേണ്ട സമയവുമിതാണെന്ന് ശ്രീകാന്തിനെപോലെയൊരാൾ കാണിച്ചു തരുന്നുമുണ്ട്..എന്റെ പേര് ജോസഫ് , ബട്ട് ആം ഫൈൻ ! എന്നാൽ ഫൈൻ അല്ലാത്തത് മറ്റുള്ളവരും!
സിംപിളാണ് അതിനേക്കാൾ പവർഫുള്ളും.
ശ്രീകാന്ത് വെട്ടിയാർ ❤️