ഇങ്ങനെയൊക്കെ വേഷം മാറാനുള്ള കഴിവുണ്ട് അയാൾക്ക്

50

പ്രീസ്റ്റിന്റെ ടീസർ കാണുകയായിരുന്നു . അതിൽ ആകർഷിച്ചത് അയാളുടെ രൂപമാറ്റം തന്നെയാണ് . ടൈറ്റിലിനോട് നീതി പുലർത്തുന്ന , അയാളുടെ കഥാപാത്രത്തോട് ചേർന്ന് നിൽക്കുന്ന രൂപവും വേഷവിധാനവും ..ഇങ്ങനെയൊക്കെ വേഷം മാറാനുള്ള കഴിവുണ്ട് അയാൾക്കുണ്ടെന്ന് തന്നെ പറയണം . ഞൊടിയിടയിൽ മാറാനുള്ള കഴിവ് തന്നെയുണ്ട് . അതിന് ഒരു കഥാപാത്രത്തിനെ തന്നെ അതിന്റെ പൂർണതയിലേക്ക് കൊണ്ടെത്തിക്കാനുള്ള അപൂർവ കഴിവ് തന്നെയുണ്ട് . അതിനാൽ തന്നെ കറുത്ത വസ്ത്രത്തിനുള്ളിൽ മുടി നീട്ടി വളർത്തി താടിയൊക്കെ വെച്ച് അയാൾ മുന്നിലേക്കെത്തിയാലൊന്നും അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല . ഇത് അയാൾ പതിറ്റാണ്ടുകളായി കാണിച്ചു കൊണ്ടിരിക്കുന്നൊരു കാര്യം മാത്രമാണ് .

അയാളുടെ രൂപവും ശരീരവും ഭാസ്കരപ്പട്ടേലിയരായും മാടയായും അച്ചൂട്ടിയായും വാറുണ്ണിയായും പുട്ടുറുമീസായും മാണിക്യമായും ബിലാലുമായൊക്കെ മാറിക്കൊണ്ടേയിരിക്കും . അയാൾ അങ്ങനെയൊക്കെ മാറുമ്പോൾ അയാളുടെ ഭാവങ്ങളും അതോടൊപ്പം അയാളുടെ ശബ്ദവും മാറും . അയാൾ ഒരു കഥാപാത്രമാകുന്നത് അവിടെയാണ് . അയാൾ ഒരു സിനിമയാകുന്നത് അവിടെയാണ് .അത് അയാളുടെ കഠിനപ്രയത്നങ്ങളുടെ റിസൾട്ട് തന്നെയാകണം . അയാൾ അയാളെയും സിനിമയോടുള്ള അയാളുടെ പാഷനേയും വല്ലാതെ സ്നേഹിക്കുന്നുണ്ടാകണം .അല്ലെങ്കിൽ ഇനിയുമേറെ ആഗ്രഹിക്കുന്നുണ്ടാകണം …അതിനാൽ തന്നെ തന്റെ ശരീരത്തെ അതിനുവേണ്ടിയൊക്കെ ഒരുക്കി വെച്ചിട്ടുമുണ്ടാകും ..

The Priest Malayalam Movie Cast, Crew, Posters, Stills & Release Date - Mix  India

**