Tinku Johnson
ഉടൽ സിനിമയെ സംബന്ധിച്ചുള്ള ഇന്റർവ്യൂകളിൽ ഇന്റിമസി സീനിനെക്കുറിച്ച് ഒരേ ചോദ്യം ധ്യാനിനോടും ദുര്ഗയോടും ചോദിക്കുന്നുണ്ടെങ്കിലും രണ്ടും രണ്ട് തരം ടോണുകളിലും വ്യത്യസ്ത ഉത്തരങ്ങൾ പ്രതീക്ഷിച്ചുമാണ്. പുരുഷനത് നോര്മലാണെന്നും അതിനാൽ തന്നെ രസകരമായ ഒരുത്തരം പ്രതീക്ഷിച്ചുമാണ് ചോദിക്കുന്നുന്നതെന്ന അന്തരീക്ഷരം അവിടെ സൃഷ്ടിക്കുന്നുണ്ട്. എന്നലതേ സീനിൽ ധ്യാനിനൊപ്പം അഭിനയിച്ച ദുർഗയ്ക്ക് പൊതുബോധത്തിന്റെ ചോദ്യങ്ങളെന്ന നിലയിലാണ് ഉത്തരങ്ങളെ നേരിടേണ്ടി വരുന്നതും.
പുരാതനകാലമായാലും ആധുനികമായാലും ലൈംഗികതയും ഇന്റിമസിയുമിക്കെ പുരുഷന് മാത്രം നോര്മലാണെന്ന കാഴ്ചപ്പാട് തന്നെയാണ് ഇന്നുമുള്ളത്. അതുകൊണ്ട് കൂടിയാകണം ദുർഗയ്ക്കും ഐശ്വര്യയ്ക്കുമൊക്കെ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമൊക്കെ എന്ത് വിചാരിക്കും, എങ്ങനെയെടുത്തു, എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഫേസ് ചെയ്യേണ്ടി വരുന്നതും.
ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ ഫോർപ്ലെയെക്കുറിച്ച് നിമിഷയുടെ കഥാപാത്രം പറയുമ്പോൾ “നിനിക്കിതൊക്കെ അറിയാമോ “എന്ന് തിരിച്ചു ചോദിച്ച് സുരാജിന്റെ കഥാപാത്രം നെറ്റിചുളിക്കുന്നതും ലസ്റ്റ് സ്റ്റോറിയിലും ലിപ്സ്റ്റിക് അണ്ടർ ബുർഖയിലും ലൈംഗികതയെ സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ അടയാളപ്പെടുത്താൻ ശ്രമിച്ചപ്പോൾ പൊതുസമൂഹം ഒന്നാകെ തന്നെ നെറ്റിചുളിച്ചതും ഇവിടത്തെ നശിച്ച സംസകാരത്തിന്റെ അശ്ലീലത കൂടിയായാണ്.
സെക്സും ഇന്റിമസിയുമൊക്കെ എല്ലാപേർക്കും ഒരുപോലെ നോര്മലായ വസ്തുതകൾ തന്നെയാണ്. അതൊക്കെ ഓരോ വ്യക്തികളും അവർക്കിഷ്ടമുള്ള പോലെ സമീപിക്കേണ്ട, ആസ്വദിക്കേണ്ട അവരുടെ സ്വകാര്യമായ കാര്യവുമാണ്.അതിൽ ജൻഡർ തിരുകിക്കയറ്റി വ്യത്യാസങ്ങൾ സൃഷ്ടിച്ച് സ്ത്രീകളെ ജഡ്ജ് ചെയ്യുന്ന പൊതുബോധത്തിനെയൊക്കെ തള്ളിക്കളയുന്ന ദുർഗ്ഗയുടെ മറുപടിയും ആറ്റിറ്റൂടും ശ്രദ്ധേയമാണ്. അല്ലെങ്കിലും സമൂഹത്തിന്റെ മാലിന്യങ്ങളെ ഭയന്ന് ഇവിടെയെന്തിനാണ് തീരുമാനങ്ങളെടുക്കുന്നതും?