ലൈംഗികതയെ ആയുധമാക്കി തീർക്കുന്നതിൽ തന്നെ റാഹേലിന്റെ പകയുടെ ആഴമുണ്ട്

0
288

Tinku Johnson

അമൽ നീരദ് ഒപ്പിയെടുത്തതിൽ ഏറ്റവും മനോഹാരിതയും ആഴവുമുള്ള ഒരു കഥാപാത്രമായി തോന്നിയത് റാഹേൽ തന്നെയാണ് . അവരുടെ നോട്ടത്തിൽ വശ്യതയും അതിന്റെയുള്ളിൽ പ്രതികാരത്തിന്റെ ദാഹവുമുണ്ട് . അവരുടെ നിശ്ശബ്ദതതയിൽ ഇതുവരെയനുഭവിച്ച ക്രൂരതകളിൽ നിന്നും ആവാഹിച്ചെടുത്തൊരു ധൈര്യമുണ്ട് ..അവസാനം സ്വന്തം മാറിൽ നിറതോക്ക് ചേർത്ത് ഈ ജീവിതത്തിൽ നിന്നും മോചനം പ്രാപിക്കുമ്പോഴും റാഹേലിന്റെ ചുണ്ടിൽ ഇനിയും തോൽക്കാൻ ഇഷ്ടമില്ലാത്തൊരുവളുടെ ചിരിയുമുണ്ട് .

padmapriya janakiraman | Tumblrഈയ്യൊബിന്റെ പുസ്തകം റാഹേലിലൂടെ മാത്രം മുന്നോട്ട് പോകുന്നൊരു സിനിമയാണ് . അടിച്ചമർത്തപ്പെട്ടൊരു സ്ത്രീയുടെ പ്രതികാരത്തിന്റെ തിരിച്ചടികളാണ് .അടിമയാക്കിവെച്ചു നിരന്തരം പീഡിപ്പിക്കുന്ന ഇയ്യോബിന്റെ കുടുംബത്തിനെതിരെയുള്ള ദേഷ്യവും രോഷവുമെല്ലാം ലൈംഗികതയെ ആയുധമാക്കി തീർക്കുന്നതിൽ തന്നെ റാഹേലിന്റെ പകയുടെ ആഴമുണ്ട് .
ദിമിത്രിയെ കൊന്നശേഷം ഐവാനുമായി അതേ കട്ടിലിൽ ഇണചേരുന്നതിൽ തന്നെ അതുവരെയുനുഭവിച്ച അടിച്ചമർത്തലിന്റെയും പീഡനത്തിന്റെയും വ്യാപ്തിയുമുണ്ട് .

Iyobinte Pustakam (2014) - Rotten Tomatoesറാഹേൽ അധികമൊന്നും സംസാരിക്കുന്നൊരാളല്ല . എന്നാൽ സംസാരിക്കുന്നയിടങ്ങളിലൊക്കെ തലയുയർത്തി നിൽക്കുന്നുവെന്ന് അഹങ്കരിക്കുന്ന പൗരുഷങ്ങളെ നിയന്ത്രിച്ചു നിർത്തുന്നുമുണ്ട് .
” എന്തിനാണ് വെറുതെ സമയം മെനക്കെടുത്തതെന്ന് “ഭർത്താവായ ദിമിത്രിയോട് ചോദിക്കുന്നതിലും ,
“നീയാരെയാ കൊന്നിട്ടുള്ളതെന്ന് ” ഐവാനോട് ചോദിക്കുന്നതിലും ഒരു ഗാംഭീര്യവും അവരോടുള്ള അറപ്പും പരിഹാസവുമുണ്ട് . ഇയ്യോബ് പോലും അവളെ ഭയക്കുന്നുവെന്നത് മറ്റൊരു കാര്യവും . റാഹേലിന്റെ നോട്ടത്തിനു തീജ്വാലയുടെ ഭംഗിയുണ്ടെന്ന് തന്നെ പറയണം , അല്ലെങ്കിൽ റാഹേലിനെ തന്നെ തീജ്വാല എന്ന് വിളിക്കണം.അമൽ നീരദ് അതൊക്കെ ഒപ്പിയെടുത്ത് തിരശീലയിലെത്തിച്ചപ്പോൾ അതിനൊരു ഹോളിവുഡ് ഭംഗി വന്നിട്ടുണ്ടെന്ന് തോന്നിയാൽ അതിൽ തെറ്റില്ല താനും .