മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയുന്ന സിനിമയാണ് ‘നന്പകൽ നേരത്ത് മയക്കം’. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. തമിഴ്നാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ വെള്ളാങ്കണ്ണിയിൽ വച്ചാണ് ചിത്രീകരിച്ചത്. മമ്മൂട്ടിക്കൊപ്പം അശോകനും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. തിരക്കഥയും സംഭാഷണവും എസ് ഹരീഷ്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും ലിജോ ജോസിന്റെ നിർമ്മാണ കമ്പനിയായ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. തമിഴ് നടി രമ്യ പാണ്ഡ്യൻ ആണ് നായിക .
ലിജോയുടെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തു സ്വതന്ത്ര സംവിധായകൻ ആയ ടിനു പാപ്പച്ചൻ ആണ് ഇപ്പോൾ ‘നന്പകൽ നേരത്തു മയക്ക’ത്തിന്റെ വിശേഷങ്ങളുമായി വരുന്നത്. ടിനുവിന്റെ, ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ , ‘അജഗജാന്തരം’ എന്നീ സിനിമകൾ വളരെ വ്യത്യസ്തമായ സിനിമാനുഭവങ്ങൾ ആയിരുന്നു. ‘നന്പകൽ നേരത്ത് മയക്ക’ത്തിന്റെ പ്രമേയത്തെ കുറിച്ചൊന്നും പറഞ്ഞില്ലെങ്കിലും ചിത്രം സൂപ്പർ ആണെന്നാണ് ടിനു പാപ്പച്ചൻ പറയുന്നത്. മലയാളത്തിലും തമിഴിലുമായാണ് സിനിമ പുറത്തിറങ്ങുന്നത്.
**