ശംഖു തോൽക്കും കഴുത്തിന്

ശരീരത്തിലുണ്ടാവുന്ന ഓരോ മാറ്റവും ആദ്യം പ്രതിഫലിക്കുന്നത് കഴുത്തിലാണ്. അതു കൊണ്ടു തന്നെ മുഖത്തിന്റെ സൗന്ദര്യവും ആരോഗ്യവും പോലെ പ്രധാനമാണ് കഴുത്തിന്റെ പരിപാലനവും.
കഴുത്തിൽ അലർജി കാരണം ഉണ്ടാകുന്ന ചെറിയ കുരുക്കളും തടി കൂടുമ്പോഴുണ്ടാകുന്ന നേർത്ത കറുപ്പും പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ശ്രദ്ധിക്കാതിരുന്നാൽ കഴുത്തിൽ ചുളിവുകളുണ്ടാകാൻ ഇവ കാരണമാവാറുണ്ട്.

ചുളിവുകൾ ഇല്ലാതാക്കാം

ഫ്രൂട്ട് മാസ്കുകളും പാക്കുകളും ഇടുന്നത് പാട്ടുകൾ വരാതിരിക്കാൻ ഉപകരിക്കും. കഴുത്തിലുണ്ടാവുന്ന അരിമ്പാറ പോലെയുള്ള കുരുക്കൾ ഡോക്ടറുടെ സഹായത്തോടെ മാത്രമേ കരിയിച്ചു കളയാൻ പാടുള്ളൂ.

കഴുത്തിലെ കറുപ്പകറ്റാൻ

മത്തങ്ങ ഉടച്ച് കഴുത്തിൽ തേച്ചു പിടിപ്പിച്ച് ഇരുപത് മിനുട്ടിന് ശേഷം കഴുകി കളയാം.
ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങാനീരിൽ ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തിളക്കി കഴുത്തിൽ തേച്ച് പിടിപ്പിച്ച് പതക്കെ മസാജ് ചെയ്യാം.

രണ്ടു ടീ സ്പൂൺ ചെറുപയർ പൊടി, രണ്ട് ടീ സ്പൂൺ നാരങ്ങാനീര് എന്നിവ യോജിപ്പിക്കുക. ഈ പേസ്റ്റ് കഴുത്തിൽ പുരട്ടി അഞ്ച് മിനുട്ട് മസാജ് ചെയ്യണം. അതിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം.
പതിവായി ഇത്തരത്തിൽ ചെയ്താൽ കഴുത്തിലെ കരുവാളിപ്പ് അകറ്റാൻ സാധിക്കും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.