ഒരു ദിവസം തികച്ചു ചാര്‍ജ്ജ് നില്ക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ തീരെയില്ല.!!! എപ്പോഴും ചാര്‍ജറും കൊണ്ട് നടക്കാന്‍ നമുക്ക് പറ്റില്ലതാനും..!!! അപ്പോള്‍ നമ്മള് എന്ത് ചെയ്യണം ?
ബാറ്ററി ദീര്‍ഘമായി നിലനില്‍ക്കുന്ന സാങ്കേതിക വിദ്യ കണ്ടുപിടിക്കുന്നതു വരെ ഫോണ്‍ സൂക്ഷിച്ച് ഉപയോഗിക്കുക എന്ന ഒരൊറ്റ വഴിയേ ഉള്ളൂ.
അതെങ്ങനെ സൂക്ഷിച്ചു ഉപയോഗിക്കും എന്നല്ലെ ???
1. ആവശ്യമില്ലാത്ത സമയങ്ങളില്‍ ബ്ലൂടൂത്ത്, വൈഫൈ എന്നിവ ഓഫ് ചെയ്യുന്നത് ചാര്‍ജ് കുറയുന്നത് തടയാന്‍ സഹായിക്കും.
2. സാധാരണ റിംഗ്ടോണിനൊപ്പം വൈബ്രേഷന്‍ കൂടി ഓണ്‍ ആക്കിയിടുന്നത് ഫോണിലെ ചാര്‍ജ്ജ് പെട്ടെന്ന് തീരാനിടയാക്കും. റിംഗ്ടോണുകളേക്കാള്‍ കൂടുതല്‍ ഊര്‍ജം വൈബ്രേഷന്‍ ആവശ്യമാണ്. അതിനാല്‍ വൈബ്രേഷന്‍ ഒഴിവാക്കുക.
3. ഫോണിലെ സ്ക്രീനിന് കൂടുതല്‍ വെളിച്ചം ഉപയോഗിക്കുന്നത് ബാറ്ററി കൂടുതല്‍ നഷ്ടപ്പെടാന്‍ ഇട വരും. അതിനാല്‍ സ്ക്രീന്‍ ബ്രൈറ്റ്നസ് പരമാവധി കുറയ്ക്കുന്നത് ബാറ്ററിയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.ഫോണില്‍ ഓട്ടോ ബ്രൈറ്റ്നസ് സംവിധാനം ആക്ടിവേറ്റ് ചെയ്യുന്നതാണ് നല്ലത്.
4. വലിയ അളവില്‍ ചാര്‍ജ് നഷ്ടപ്പെടുത്തുന്നതാണ് ഫ് ളാഷുകള്‍. അതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോള്‍ കഴിയുന്നതും ഫ് ളാഷ് ഒഴിവാക്കുക.
5. ബാറ്ററി 20 ശതമാനത്തില്‍ കുറഞ്ഞാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് 100 ശതമാനം ചാര്‍ജ് ചെയ്യുക. ഫോണ്‍ എല്ലായ്പോഴും ചാര്‍ജിലിടുന്നത് ബാറ്ററിയുടെ ബാക്ക്അപ്പ് ശേഷി നഷ്ടപ്പെടുത്തും. ദിവസത്തില്‍ ഒരുതവണ എന്ന രീതിയില്‍ ചാര്‍ജ് ചെയ്യാവുന്നതാണ്.
6. ഓരോ തവണയും ഉപയോഗം കഴിഞ്ഞയുടനെ സ്ക്രീന്‍ ഓഫ് ചെയ്യുക. സാധാരണ ഗതിയില്‍ 15 മുതല്‍ 30 സെക്കന്റ് വരെയാണ് ടൈമൗട്ട് ഉണ്ടാവാറുള്ളത്. ഇത് അഞ്ച് സെക്കന്റായി കുറച്ചാല്‍ ബാറ്ററി ലാഭിക്കാവുന്നതാണ്.
7. വന്‍ തോതില്‍ ചാര്‍ജ് നഷ്ടപ്പെടുത്തുന്നതാണ് മിക്ക ആപ്ലിക്കേഷനുകളും. പലപ്പോഴും ഹോം ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തുറന്നുവച്ചിരിക്കുന്ന ആപ്ലിക്കേഷനുകള്‍ അപ്രത്യക്ഷമാകുമെങ്കിലും അവ പ്രവര്ത്തിച്ചുകൊണ്ടുതന്നെയിരിക്കും. അതുകൊണ്ട് ആപ് ക്ലോസ് ചെയ്യുക.
8. ബാറ്ററിയില്‍ ചാര്‍ജ് കുറവുള്ള സമയത്ത് ഗെയ്മുകള്, വീഡിയോ, ഇന്റര്‍നെറ്റ് തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
9. യാത്ര ചെയ്യുമ്പോഴും മറ്റും ഫോണ്‍ കൈയില്‍ വെക്കുന്നതാണ് നല്ലത്. ബാഗിലും ജീന്‍സ് പോക്കറ്റിലും ഇടുന്നത് ഒഴിവാക്കുക.റേഞ്ച് കുറവുള്ള സ്ഥലങ്ങളില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ എയര്‍പ്ലെയിന്‍ മോഡിലിടുകയോ ആണ് നല്ലത്. അല്ലാത്ത പക്ഷം ഫോണ്‍ സിഗ്നല്‍ സെര്‍ച്ച് നടത്തുകയും വലിയ അളവില്‍ ബാറ്ററി ചാര്‍ജ് കുറയുകയും ചെയ്യും.
10. പവര്‍ മുഴുവന്‍ തീര്‍ന്ന ശേഷം ചാര്‍ജ് ചെയ്യുന്നതാണ് ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കാന്‍ നല്ലത്. ഇടയ്ക്കിടെ ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററിയുടെ സ്ട്രെയിന്‍ വര്‍ദ്ധിക്കുകയും പെട്ടെന്ന് കേടാവുകയും ചെയ്യും.ഫോണ്‍
11. ബാറ്ററി ചൂടാകാതെ ശ്രദ്ധിക്കുക. ഫോണ്‍ ചൂടായെന്നു കണ്ടാല്‍ കുറച്ചുനേരം ഉപയോഗരഹിതമാക്കി വെക്കുക. അതുപോലെ സൂര്യതാപം നേരിട്ട് പതിക്കാത്ത രീതിയിലും ചൂടുള്ള യന്ത്രങ്ങളുടെ സമീപത്തും വെക്കരുത്.
12.മറ്റ് ഏത് ആപ്ലക്കേഷനുകളെക്കാള് കുടുതല്‍ ചാര്‍ജ് ആവശ്യമാണ് ജി.പി.എസ് ഉപയോഗത്തിന്.അതിനാല്‍ ഇത് ആവശ്യമില്ലാത്ത സമയങ്ങളില്‍ ഓഫാക്കിയിടുക. ഫോണ്‍ ആക്ടീവ് അല്ലാത്തപ്പോഴും ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന GPS ബാറ്ററി നഷ്ടപ്പെടുത്തുന്നത് നമ്മളറിയില്ല.