ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സംവിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രമാണ് ടൈറ്റാനിക്. ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
1959-ൽ ബെൻഹർ, പിന്നീട് 2003-ൽ ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് എന്നീ ചിത്രങ്ങളോടൊപ്പം, ഏറ്റവുമധികം ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് ടൈറ്റാനിക്'(11 ഓസ്കാർ) അക്കാദമി അവാർഡിനായുള്ള നാമ നിർദ്ദേശങ്ങളുടെ എണ്ണത്തിൽ 1950 ൽ പുറത്തിറങ്ങിയ ഓൾ എബൗട്ട് ഈവിനൊപ്പമാണ് ഈ ചിത്രം; ഇരു ചിത്രത്തിനും 14 വീതം നാമനിർദ്ദേശങ്ങളാണ് ലഭിച്ചത് .
ലിയോനാർഡോ ഡികാപ്രിയൊ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യഥാക്രമം ജാക്ക് ഡേവിസൺ, റോസ് ഡ്വിറ്റ് ബുക്കറ്റെർ എന്നാണ് കഥാപാത്രങ്ങളുടെ പേരുകൾ. ടൈറ്റാനിക് ദുരന്തത്തിന്റെ നൂറാം വാർഷിക സമയത്ത് – 2012 ഏപ്രിലിൽ- ഈ ചിത്രത്തിന്റെ 3ഡി പതിപ്പ് പ്രദർശനത്തിനെത്തി. ഇപ്പോൾ ചിത്രം 25 ആം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഒരിക്കൽ കൂടി തിയേറ്ററുകളിൽ എത്തുകയാണ്. ഫെബ്രുവരി 10-ന് (ടൈറ്റാനിക്കിന്റെ 25-ാം വാർഷികം) ടൈറ്റാനിക് പരിമിതകാലത്തേക്ക് 4K 3D-യിൽ വലിയ സ്ക്രീനിലേക്ക് എത്തുന്നു.