fbpx
Connect with us

Hollywood

ഒരു ടൈറ്റാനിക് ദുരന്തകഥ

ജാക്കിന് പടം വരയ്ക്കാൻ റോസ് കുപ്പായമൂരി പൂർണ്ണ നഗ്നയായി. കിടക്കയിലേക്ക് ഒരു പൊസിഷനിൽ മത്സ്യകന്യകയെ പോലെ ചെന്നുകിടന്നു. അപ്പോഴാണ് ഒരു ഞെട്ടലോടെ ആ സത്യം എന്നിൽ പതിച്ചത്. സെന്സറിംഗും ഇല്ല ഒരു മണ്ണാങ്കട്ടയുമില്ല. ഒറിജിനൽ കാസറ്റ് അങ്ങനെയാണത്രെ. എന്റെ ശവരിമല മുരുഗാ..എന്ന് നെഞ്ചിൽ കൈവച്ചു.  അതിസുന്ദരിയായ കേറ്റ് വിൻസ്ലെറ്റ് തന്റെ മാറിടങ്ങളും കാണിച്ചുകൊണ്ട് അങ്ങനെ കിടക്കുന്നു. എനിക്കാകെ ഒരു പരവേശമായി. ലിയോർണാഡോ ഡികപ്രിയോ എന്ന വെകിളി ചെക്കനാകട്ടെ പടംവരച്ചു തീർക്കുന്നുമില്ല.

 179 total views

Published

on

വൈശാലി സിനിമയും അതിലെ ‘ഇന്ദ്രനീലിമയോലും’ എന്ന ഗാനവും അന്നത്തെ കാലത്തു വീട്ടിലിരുന്നു കാണാൻ പറ്റുന്നതായിരുന്നില്ലെന്ന് മനോരമ സൈറ്റിലൊരു ആർട്ടിക്കിൾ കണ്ടിരുന്നു. ശരിയാണ്, അന്നത്തെ ‘സദാചാര’സമൂഹത്തിന് അതുൾക്കൊള്ളാൻ പ്രയാസമായിരുന്നു. എന്തായാലും ആ സിനിമ എനിക്കു പ്രശ്നമൊന്നും ഉണ്ടാക്കിയിട്ടില്ല. ഭരതനെന്ന അതുല്യപ്രതിഭയെ സീരിയസായി കാണാൻ പറ്റിയ പ്രായമായിരുന്നില്ല. അതുകൊണ്ടുതന്നെ വൈശാലി എന്ന അതിമനോഹരമായൊരു സിനിമയെ പോലും ഒരു കമ്പിസിനിമ എന്ന നിലയിലായിരുന്നു ഞങ്ങൾ കൗമാരക്കാരുടെ ക്ലാസ്സ്‌റൂമുകളിൽ ചർച്ചചെയ്തിരുന്നത്. ആ സിനിമയിലെ പ്രണയരതിയുടെ മനോഹാരിത സത്യത്തിലെന്നെ ഇന്നും ലഹരിപിടിപ്പിക്കുന്നു. സുപർണ്ണയുടെ സ്ത്രീരൂപത്തോള്ള അക്കാലത്തെ കൗമാര-യൗവ്വനങ്ങളുടെ പ്രണയം അതിന്റെ എല്ലാ ഭാവവും ആർജ്ജിച്ചു എന്നിലുമുണ്ടായിരുന്നു. ഋഷ്യശൃംഗന് അറിയാത്ത പലതിന്റെയും പൊരുൾ ഞങ്ങൾ മനഃപാഠം ആക്കിയിരുന്നു. എന്നാൽ, അതിനും ഏറെക്കാലം കഴിഞ്ഞിറങ്ങിയ ‘ടൈറ്റാനിക്ക്’ സിനിമയെക്കുറിച്ചാണ് അത്യന്തം ഭീകരവും എന്നാൽ രസകരമായതുമായ ഒരു അനുഭവം പറയാനുള്ളത്.

കിഴക്കേക്കോട്ടയിലെ ശ്രീപത്മനാഭ തിയേറ്ററിൽ നിന്നുമാദ്യമായി ആ സിനിമ കാണുമ്പോൾ
അത്ര പ്രശ്നമൊന്നും തോന്നിയിരുന്നില്ല  അതായത് കഥാനായകനായ ജാക്ക് നായികയായ റോസിന്റെ ചിത്രംവരയ്ക്കുന്ന രംഗം. കുറെയൊക്കെ സെൻസർ ചെയ്തായിരുന്നു തിയേറ്ററുകാർ അന്നത്തെ സദാചാരസമൂഹത്തെ തൃപ്തിപ്പെടുത്തിയത്. അതിനാൽ ഞങ്ങളെപ്പോലുള്ളവർ നിരാശരാകുകയും കുടുംബസമേതം വന്നവർ ആശ്വാസനെടുവീർപ്പുകൾ തുറന്നുവിടുകയും ചെയ്തു. അഥവാ സെൻസർ ചെയ്തില്ലെങ്കിൽ ആ സമയത്തു എന്തുചെയ്യണമെന്നു ആർക്കും നിശ്ചയവുമില്ല. ഇന്നത്തെപ്പോലെ മൊബൈൽ ഫോണില്ലാത്തതുകൊണ്ട് ആ പേരിൽ പുറത്തിറങ്ങാൻ സാധിക്കുകയുമില്ല. എന്തായാലും ഭാഗ്യത്തിന് ആ സീൻ സെൻസർ ചെയ്തു തീയേറ്ററുകാർ അവരുടെ മാനംകാത്തു.

ഈ അനുഭവം വച്ചുകൊണ്ടാകണം ഒരു മാസത്തിനുശേഷം ടൈറ്റാനിക്കിന്റെ ഒറിജിനൽ കാസറ്റ് കൈയിൽ കിട്ടിയപ്പോൾ ഞാൻ അതിരറ്റു ആഹ്ലാദിച്ചത്. ഹോളീവുഡ് സിനിമകൾ തിയേറ്ററിൽ നിന്നെന്നല്ല ടീവിയിൽ പോലും കാണുന്ന ശീലം മഹാകൂട്ടുകുടുംബത്തിൽ ഞാനൊഴികെയുള്ള  ആർക്കും ഇല്ലായിരുന്നു. ഇംഗ്ലീഷ് സിനിമയെന്നു പറഞ്ഞാലേ അശ്ലീലമെന്നായിരുന്നു പലരും ധരിച്ചു വച്ചിരുന്നത്. ഒരു സാദാ ചുംബനരംഗംപോലും താങ്ങാൻ കെല്പില്ലാത്ത വീട്ടുകാരെ ലോകചരിത്രത്തിലെ ഏറ്റവുംവലിയ കപ്പൽഛേദത്തിന്റെ കഥപറയുന്ന ആ സിനിമ കാണിക്കാം എന്നുതന്നെ കരുതി. സെൻസർ ചെയ്തതിനാൽ പ്രശ്നവുമില്ലല്ലോ. ഒരു ഞായറാഴ്ച ദിവസം, “അമ്മാ ടൈറ്റാനിക്ക്…അമ്മാവാ ടൈറ്റാനിക്ക്…” എന്നുവിളിച്ചുകൂവി എല്ലാരേയും ആകാംഷയിൽ കെട്ടിയിട്ട് ഒരിടത്തിരുത്തി സിനിമ പ്ളേ ചെയ്തു.

ഹോളീവുഡ് സിനിമയുടെ വിസ്മങ്ങളിൽ മുഴുകി വീട്ടുകാരിരിക്കുമ്പോൾ ഇടയ്ക്കിടെ എല്ലാരുടെയും മുഖങ്ങളിൽ നോക്കി ഞാൻ സംതൃപ്തിയണിഞ്ഞു. ഇത്തരമൊരനുഭവം അവർക്കു സമ്മാനിക്കാനായതിൽ എന്റെ മുഖത്ത് കൃതാർത്ഥത കവിഞ്ഞൊഴുകി. സ്‌കൂൾ ക്‌ളാസ്സിൽ പഠിച്ചതുവച്ചു ടൈറ്റാനിക്കിനെ കുറിച്ച് അറിവുള്ളതൊക്കെ ഞാൻ ഇടയ്ക്കിടെ ഒരു കമന്റേറ്ററെ പോലെ വിശദീകരിച്ചുകൊണ്ടിരുന്നു. ‘ലോകത്തെ ഏറ്റവും വലിയ കപ്പലായിരുന്നു’, ‘ഒരിക്കലും മുങ്ങില്ലെന്ന ഉറപ്പോടെയായിരുന്നു നിർമ്മിച്ചത്…’ ഇങ്ങനെയൊക്കെ വിശദീകരണം നീണ്ടു. അങ്ങനെ സിനിമ തൊന്തരവുണ്ടാക്കാതെ രസംപിടിപ്പിച്ചു നീങ്ങവേയായിരുന്നു
ആ സീൻ വന്നെത്തിയത്.

ജാക്കിനു പടം വരയ്ക്കാൻ റോസ് കുപ്പായമൂരി പൂർണ്ണ നഗ്നയായി. കിടക്കയിലേക്ക് അതിനുപറ്റിയ പൊസിഷനിൽ മത്സ്യകന്യകയെ പോലെ ചെന്നുകിടന്നു. അപ്പോഴാണ് ആ സത്യം എന്നിൽ ഉൽക്കപോലെ പതിച്ചത്. സെന്സറിംഗും ഇല്ല ഒരു മണ്ണാങ്കട്ടയുമില്ല. ഒറിജിനൽ കാസറ്റ് അങ്ങനെയാണത്രെ. എന്റെ ശവരിമല മുരുഗാ..എന്ന് നെഞ്ചിൽ കൈവച്ചു.  അതിസുന്ദരിയായ കേറ്റ് വിൻസ്ലെറ്റ് തന്റെ മാറിടങ്ങളും കാണിച്ചുകൊണ്ട് അങ്ങനെ കിടക്കുന്നു. എനിക്കാകെ ഒരു പരവേശമായി. ലിയോർണാഡോ ഡികപ്രിയോ എന്ന വെകിളി ചെക്കനാകട്ടെ പടംവരച്ചു തീർക്കുന്നുമില്ല. പിന്നെ വീട്ടിൽ സംഭവിച്ചത് ഇതൊക്കെയായിരുന്നു.

Advertisement“ഞാനിപ്പോ വരാം മോനെ…ഏതോ ഒരു ബന്ധുവിന്റെ വീട്ടിൽ അത്യാവശ്യമായി എന്തിനോ പോകണം” എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ‘അമ്മ പുറത്തേയ്ക്കിറങ്ങി ഓടി. “ന്റെ ദേവിയേ..ഞാനിപ്പോളെന്താ കണ്ടത്..അഴുക്ക ചെറുക്കൻ ഓരോ സിനിമയും കൊണ്ട്…..” ഇങ്ങനെ മനസ്സാൽ നിലവിളിച്ച ഇളയമ്മ അടുക്കളയിലേക്കു പലായനം ചെയ്തിട്ട് നട്ടുച്ചയ്ക്ക് ചായ ഇടുകയും സംയമനം നഷ്ടപ്പെട്ടു അതിൽ മീൻകറി മിക്സ് ചെയ്തിട്ടെടുത്തു ദൂരെയെറിയുകയും ചെയ്തു  ബഞ്ചിലിരുന്ന രണ്ടു അമ്മാവന്മാർ ചുവരിൽ ചാരിയിരുന്നു മത്സരിച്ചു കൂർക്കംവലിക്കുന്നു. രണ്ടിന്റെയും വായ ഹിപ്പപ്പൊട്ടാമസിനെ പോലെ തുറന്നിരിക്കുന്നു. ആ സീൻ കണ്ടു തുറന്നതാകാനേ തരമുള്ളൂ. ആ നിമിഷം ആ പൊസിഷനിൽ തന്നെ ഉറങ്ങിപ്പോയി. ചാളുവ ഒലിക്കുന്നുമുണ്ട്. അതായിരുന്നു മാസ്സ്. നാലുവയസുള്ള തന്റെ കുഞ്ഞുമൊത്തു സ്റ്റൂളിലിരുന്ന മാമി എങ്ങോട്ടേയ്ക്കാണ് ഓടിയെന്നത് ഇന്നും അജ്ഞാതമായി തന്നെ തുടരുന്നു. ഒരുമണിക്കൂറിനു ശേഷം തിരിച്ചെത്തിയെങ്കിലും ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥയായിരുന്നു.

സെക്സ്ബോംബെന്നൊക്കെ കേട്ടിട്ടേയുള്ളൂ. സത്യത്തിൽ ബോംബുതന്നെയായിരുന്നു. വരാന്തയിൽ മര്യാദയ്ക്കിരുന്നു സിനിമകണ്ട നിരപരാധികളും നിഷ്കളങ്കരുമായ ഒരു ജനക്കൂട്ടത്തെ നാലുപാടും ചിതറിച്ചുകളഞ്ഞു. (കുറച്ചു ദിവസത്തേയ്ക്ക് പരസ്പരം മുഖത്തോടുമുഖം നോക്കാൻ അതിൽ പലർക്കും വലിയ നാണമായിരുന്നത്രെ. അഥവാ നോക്കിയാൽ തന്നെ “പോ അവിടന്ന് ” എന്നുപറഞ്ഞു മുഖംതിരിച്ചുകളയും.)

കാസറ്റ് പ്ളേ ചെയ്യുന്നതിനുമുമ്പ്, മേലേപ്പറമ്പിൽ ആൺവീട്ടിലെ ജഗതിയെ പോലെ
“അമ്മാ ടൈറ്റാനിക്ക്…അമ്മാവാ ടൈറ്റാനിക്ക്…” എന്ന് വിളിച്ചുകൂവിയതിനുള്ള മറുപടിയായി,  ബഞ്ചിൽ കൂർക്കംവലിച്ചുറങ്ങിയ ഒരമ്മാവനിൽ നരേന്ദ്രപ്രസാദ് സന്നിവേശിച്ചു പറഞ്ഞു
“അവനവന് മോഹമുണ്ടങ്കിൽ അതിനു പാകത്തിന് മുറിയടച്ചിരുന്നു കാണണം…”

ഞാൻ അവിടെത്തന്നെ ഇരുന്നുകൊണ്ട് ജലാൽപാളിക്കിടയിലൂടെ ആ അമ്മാവനെ നോക്കി.
പുള്ളി ഒളികണ്ണിട്ടു ടീവിയിൽ നോക്കുന്നുണ്ട്. മറ്റെയാൾ ആ ഇരുപ്പിൽ തന്നെ താത്കാലിക സമാധി ആയിക്കഴിഞ്ഞിരുന്നു. അപ്പോൾ ലാൻഡ് ഫോണിൽ ഒരു കാൾ വന്നു. ഞാൻ റിസീവർ എടുത്തു.
“ഹലോ…”
“ഞാൻ അമ്മയാണ്..ഏതോ ബന്ധുവിന്റെ വീട്ടിൽ നിൽക്കുകയാണ്. സിനിമയൊക്കെ കഴിഞ്ഞോ..മോനേ ?”

Advertisementആ ചോദ്യം ഞാൻ കേട്ടത്, ‘കപ്പൽ തകർന്നോ മോനേ..’ എന്നായിരുന്നു. ശരിക്കും എന്റെ വീട്ടിലായിരുന്നു യഥാർത്ഥ ടൈറ്റാനിക്ക് ദുരന്തം നടന്നത്. ആരൊക്കെയോ അഭിമാനത്തിന്റെ ബോട്ടിൽ കയറി രക്ഷപെട്ടു പാഞ്ഞുപോയതുമാത്രം കണ്ടു. ഞാനും ചിലരുമൊക്കെ മുങ്ങിച്ചാകുകയും ചെയ്തു. ജാക്ക് വരച്ച റോസിന്റെ ചിത്രംപോലെ ആഴക്കടലിൽ നിന്നും ഞാനും ഓർമകളെ ഉദ്ഖനിച്ചതാണ്.

അതിനുശേഷം ആ മുറിയിൽനിന്നും സായിപ്പിന്റെയും മദാമ്മയുടെയും ഇംഗ്ലീഷ് വർത്തമാനം കേട്ടാൽ ആരും അങ്ങോട്ട് വരാതെയായി. അഥവാ വരാന്തയിൽ വന്നിരുന്നുകണ്ടാലും ആസനം സീറ്റിൽ ഉറപ്പിക്കാതെ, പടക്കത്തിന് തീകൊളുത്തിയിട്ടു ഓടാൻ തയ്യാറാകുന്ന രീതിയിലാണ് ഇരുന്നത്. പിന്നൊരിക്കലും വീട്ടുകാരുമായി ബന്ധപ്പെട്ടു ഇത്തരം തിക്താനുഭവം എനിക്കുണ്ടായില്ല. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരുദിവസം ആരുമില്ലാത്ത തക്കത്തിന് ‘സ്പീഷ്യസ്’ എന്ന സിനിമ വീസിആറിലിട്ടു കണ്ടുകൊണ്ടിരിക്കവേ അപ്പുറത്തെവീട്ടിലെ ഒരു ചേച്ചി വരാന്തയിൽ വന്നിരുന്നു. സിനിമയിൽനിന്നും പൊട്ടിപ്പുറപ്പെട്ട സീൽക്കാരങ്ങളും ചില രംഗങ്ങളും കൂടി ആ ചേച്ചിയെ ഇരുന്നഇരുപ്പിൽ അന്തർദ്ധാനം ചെയ്യാൻ പ്രേരിപ്പിച്ചു. അങ്ങനെ ഞാൻ വീട്ടുകാരുടെമാത്രമല്ല ചില അയൽക്കാരുടെയും കരിമ്പട്ടികയിൽ ഇടംനേടി.

 180 total views,  1 views today

AdvertisementAdvertisement
Entertainment7 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment7 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment7 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment8 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment8 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment8 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema10 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge11 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science12 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment13 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment13 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment18 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement