ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സം‌വിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രമാണ്‌ ടൈറ്റാനിക്. ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ്‌ ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1959-ൽ ബെൻഹർ, പിന്നീട് 2003-ൽ ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് എന്നീ ചിത്രങ്ങളോടൊപ്പം, ഏറ്റവുമധികം ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ്‌ ടൈറ്റാനിക്'(11 ഓസ്കാർ) അക്കാദമി അവാർഡിനായുള്ള നാമ നിർദ്ദേശങ്ങളുടെ എണ്ണത്തിൽ 1950 ൽ പുറത്തിറങ്ങിയ ഓൾ എബൗട്ട് ഈവിനൊപ്പമാണ് ഈ ചിത്രം; ഇരു ചിത്രത്തിനും 14 വീതം നാമനിർദ്ദേശങ്ങളാണ് ലഭിച്ചത് . ഇപ്പോൾ ടൈറ്റാനിക്കിലെ പ്രശസ്തമായ ആ കതക് വീണ്ടും വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ്.

ഒരു കപ്പൽ ദുരന്തം എന്നതിലുപരി, ഏതൊരു സിനിമാപ്രേമിയുടെയും ഉള്ളുലയ്ക്കുന്നൊരു ദുരന്തപ്രണയ കഥകൂടിയായിരുന്നു ടൈറ്റാനിക്. കപ്പൽ മുങ്ങുമ്പോൾ കഥയില്‍ ഏറെ നിര്‍ണായകമായ ഒന്നാണ് റോസിന് രക്ഷയായ ഒരു കതക് കഷണം. കപ്പലില്‍ നിന്നും പൊളിഞ്ഞടര്‍ന്ന ഒരു കതകിലാണ് ജാക്ക് റോസിനെ കയറ്റി കിടത്തുന്നത്. ഈ കതക് ലേലത്തില്‍ വച്ച വിശേഷം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ട്രഷേഴ്‌സ് ഫ്രം പ്ലാനറ്റ് ഹോളിവുഡിന്റെ ലേലത്തിലാണ് കതക് വിറ്റുപോയത്. 7,18,750 ഡോളറാണ് ഇതിന് ലഭിച്ചത്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം ആറ് കോടിയോളം വരുമിത്. കുറച്ചുനാളുകള്‍ക്ക് മുന്‍പും ഈ കതക് വൈറലായിരുന്നു.

You May Also Like

മഞ്ജിമ മോഹൻ വിവാഹിതയാകുന്നു

മമ്മൂട്ടി കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മഞ്ജിമ മോഹൻ. കേരളത്തിലെ…

പുതിയ പുസ്തകത്തിന്റെ പണിപ്പുരയിൽ എത്തുന്നതുമുതൽ അവൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ

Bestseller(2010) Country :South Korea 🇰🇷 തന്റെ 20 വർഷത്തെ രചനാവൈഭവം കൊണ്ട് കൊറിയയിലെ തന്നെ…

തോക്ക് ചൂണ്ടി നിൽക്കുന്നവരുടെ മുന്നിലേക്ക് ലാലേട്ടന്‍, ‘ഒടിയനു’ശേഷം മോഹൻലാൽ – ശ്രീകുമാർ മേനോന്‍ : വിഡിയോ, കമന്റ് പൂരം

ഒടിയൻ എന്ന ചിത്രം മോഹൻലാലിനും സംവിധായകൻ വി.എ. ശ്രീകുമാറിനും ഏറെ പഴികേൾപ്പിച്ചിരുന്നു. ഒരുപാട് പ്രതീക്ഷകളോടെ വന്ന…

തമിഴ് ചലച്ചിത്ര ഇതിഹാസം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സിനിമാ പ്രവേശനത്തിന് 48 വയസ്സ്

Bineesh K Achuthan തമിഴ് ചലച്ചിത്ര ഇതിഹാസം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സിനിമാ പ്രവേശനത്തിന് 48…