വിൽക്കുക സർവത്ര വിൽക്കുക, നിലവിലെ കേന്ദ്രഭരണം ഒരു തമോഗർത്തമാണ്

    705


    Titto Antony

    സാമ്പത്തിക ശാസ്ത്രത്തിൽ വലിയ ജ്ഞാനി ഒന്നുമല്ല പക്ഷെ ധനമന്ത്രി നിർമല സീതാരാമൻ ഒരു കാര്യം മനസ്സിലാക്കണം, ഗവണ്മെന്റ് സ്ഥാപനങ്ങളുടെ വിൽപ്പന ആൽഫബെറ്റിക്കൽ ഓര്ഡറിൽ ആണ് വിൽക്കുന്നതെങ്കിൽ Air India ക്ക് ശേഷം വിൽക്കേണ്ടത് BPCL അല്ല, BEL ഉം, BHEL ഉം ആണ്..

    Jokes Apart..

    2024-25 ൽ ധനമന്ത്രി നിർമല സീതാരാമന്റെ സ്വപ്നമായ 5 ട്രില്യൺ സമ്പദ്‌വ്യവസ്ഥ എങ്ങനെയാണ് കൈവരിക്കുന്നത് എന്നോ? വിൽക്കുക സർവത്ര വിൽക്കുക..!!

    Air India യും BPCL ഉം വാങ്ങുന്നതിന് ഗവണ്മെന്റ് വളരെ സമ്പന്നരായ കോർപ്പറേറ്റ് കമ്പനികൾക്ക് വലിയ വായ്പ നല്കും, പക്ഷെ അവർ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തും.. ഉടമസ്ഥർ മുങ്ങും.. ബാങ്കുകളിൽ NPA’s കൂടും.. അവസാനം നമ്മുടെ നികുതി പണം തന്നെ എടുത്തു ഗവണ്മെന്റ് അവരെ Bailout ചെയ്യും.. ഒരിക്കലും അവസാനിക്കാത്ത ചക്രമാണിത്.. 🔄🔃

    എന്താണെന്നറിയില്ല, ഇന്ത്യൻ മധ്യവർഗത്തിന് സർക്കാരിന്റെ ഈ സ്വകാര്യവൽക്കരണ നായത്തോട് ഭയങ്കര താത്പര്യം ആണ്.. സ്വകാര്യവൽക്കരണം ഇന്ത്യയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്ന വലതുപക്ഷ മാധ്യമങ്ങൾ ഉണ്ടാക്കി വച്ച പൊതുബോധം തന്നെ ആയിരിക്കണം കാരണം..

    മധ്യവർഗ ഇന്ത്യക്ക് അവർ നേരിടാൻ പോകുന്ന ഇരുണ്ട ഭാവിയെക്കുറിച്ച് യാതൊരു ധാരണയുമില്ല എന്നതാണ്.. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 1% വീണ്ടും വീണ്ടും സമ്പന്നരാവും എന്നതല്ലാതെ, ബാക്കി എല്ലാ ജനങ്ങൾക്കും നേരിട്ടും അല്ലാതെയും ഉള്ള ഇതിന്റെ ആഘാതം വലുതായിരിക്കും..

    സമ്പന്ന രാജ്യം ആയിരുന്നിട്ടും കൂടി ‘ബ്രിട്ടീഷ് റെയിൽ‌വേയുടെ സ്വകാര്യവൽക്കരണം’ എങ്ങനെ പരാജയപ്പെട്ടു എന്നതിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി യുട്യൂബിൽ ഉണ്ട്.. തലയിൽ ചാണകം നിറച്ചു വച്ചിട്ടില്ലാത്തവർ കാണേണ്ടതാണ്..

    എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യൻ മധ്യവർഗം മനസ്സിലാക്കുന്നില്ല.. ഇത് അവരുടെ വീട് തന്നെ വിൽക്കുന്നതു പോലെയാണ്.. ആസ്തികൾ വിറ്റുപോകുന്നു.. പക്ഷെ അതിലൂടെ ലഭിക്കുന്ന വരുമാനം കൂടുതൽ ആസ്തി സൃഷ്ടിക്കാനോ, സോഷ്യൽ ഓവർഹെഡ് മൂലധന രൂപീകരണത്തിനോ ഒന്നിനും ഉപയോഗിക്കുന്നില്ല..

    ഇതിനിടയിൽ മറ്റൊരു വാർത്തയുണ്ട്. ഗ്രാമങ്ങളിലെ ജനങ്ങളുടെ ചിലവഴിക്കൽ ശേഷിയിൽ ഉണ്ടായ ഇടിവ് സംബന്ധിക്കുന്ന 2017-2018 ലെ ഉപഭോക്തൃ ചെലവ് സർവേ ഫലങ്ങൾ പുറത്തുവിടാനുള്ള പദ്ധതി സർക്കാർ ഉപേക്ഷിച്ചു.. അതായത് ഇന്ത്യൻ ഗ്രാമങ്ങൾ സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്നുണ്ട് എന്നത് പുറത്തു വിടാൻ സർക്കാർ തയ്യാറല്ലെന്ന്..

    ആ റിപ്പോർട്ട് പ്രകാരം ഒരു ഇന്ത്യക്കാരൻ ഒരു മാസത്തിൽ ചെലവഴിച്ച ശരാശരി തുക 3.7 ശതമാനം കുറഞ്ഞു ത്രേ..
    👉 2011-12 ൽ 1,501 രൂപ ചിലവഴിച്ചിരുന്ന ഇന്ത്യക്കാരൻ,
    👉 2017-18 ൽ 1,446 രൂപയെ ചിലവഴിക്കുന്നുള്ളൂ ത്രേ
    ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഉപഭോക്തൃ ചെലവ് 2017-18 ൽ 8.8% വും കുറഞ്ഞിട്ടുണ്ട്..

    നിലവിലെ കേന്ദ്രഭരണം ഒരു തമോഗർത്തമാണ്.

    Advertisements