സംഘപരിവാരത്തിന്റെ വിശദീകരണയോഗ സമയത്തു കടകൾ അടച്ചു തെരുവ് വിജനമാക്കി പ്രതിഷേധിച്ച നരിക്കുന്നിയിലെ നാട്ടുകാർക്ക് അഭിവാദ്യങ്ങൾ

171

Titto Antony

അതേ മലയാളി പൊളിയാണ്.കോഴിക്കോട് നരിക്കുന്നിയിലെ നാട്ടുകാർക്ക് അഭിവാദ്യങ്ങൾ. നരിക്കുനിയിൽ അടച്ച കടകൾക്കും ഒഴിഞ്ഞ കസേരകൾക്കും റോഡുകൾക്കും മുന്നിൽ ഇന്ന് സ്വയമങ്ങനേ ബോധവൽക്കരിക്കാൻ സംഘിനെ ഒറ്റപ്പെടുത്താൻ നാട്ടുകാർ തുനിഞ്ഞു ഇറങ്ങിയെങ്കിൽ അഭിമാനത്തോടെ എനിക്ക് പറയാൻ സാധിക്കും മലയാളി പൊളിയാണ്, കിടുവാണ്, മരണ മാസാണ്. ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാനും നാടിന്റെ സാഹോദര്യവും സമാധാനവും തകർക്കാൻ ഇറങ്ങിയ BJP/RSS തീവ്രവാദികളെ ഒറ്റപ്പെടുത്തേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണ്.

ജനാതിപത്യ വിശ്വാസികൾ ആയ ഒരാൾ പോലും ഇന്നത്തെ ദിവസം നരിക്കുന്നി ടൗണിൽ ഇറങ്ങാതെ, BJP/RSS പരിപാടിക്ക് കാഴ്ച്ചക്കാരായി പോലും നിന്ന് കൊടുക്കാതെ, സ്വന്തം വരുമാനം പോലും നോക്കാതെ ഇന്ന് ഉച്ചക്ക് 2 മണി മുതൽ 7 മണി വരെ കടകൾ അടച്ചു ബഹിഷ്കരിച്ചു പ്രതിഷേധിച്ച കച്ചവടക്കാർക്കും അഭിവാദ്യങ്ങൾ. അതുപോലെ അവിടുത്തെ വിവിധ മോട്ടോർ വാഹന തൊഴിലാളികൾ നരിക്കുനിയിലെ ഓട്ടം നിർത്തി വെച്ച് വാഹനം അങ്ങാടിയിൽ നിന്നു മാറ്റിയും പ്രതിഷേധിച്ച തൊഴിലാളികൾക്കും അഭിവാദ്യങ്ങൾ. നമ്മുടെ നാടാണ്, നമ്മുടെ കടമയാണ്, സംരക്ഷികേണ്ടത് നമ്മളാണ്, ജയ് ഹിന്ദ്. വീണ്ടും നരിക്കുന്നിയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ.

രസകരമായ ചില ട്രോളുകൾ

#KeralaRejectsCAA
#KeralaRejectsNRC