ഇതാണ് ആസേതുഹിമാചലം ഉള്ള സംഘികളുടെ ആർഷ സംസ്കാരം

119

വർഗ്ഗീയതയും വിവേചനവും ലക്ഷ്യംവച്ചുള്ള പൗരത്വഭേദഗതി നിയമത്തിനെതിരെ ഏറ്റവുമധികം പൊരുതിനിൽക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാത്തിന്റേം മുന്നിൽ നിന്ന് നയിക്കുന്നത് കേരളം മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടുതന്നെ ജാതീയതയും മതഭീകരവാദവും കൈമുതലാക്കിയ സംഘികൾ അദ്ദേഹത്തെ ഏതു നികൃഷ്ടമായ രീതിയിലും ആക്രമിക്കും. അതവരുടെ സംസ്കാരത്തിൽ ഉള്ളതാണ്. ടിറ്റോ ആന്റണിയുടെ ഈ പോസ്റ്റ് വായിക്കൂ

Titto Antony

പൗരത്വ നിയമം സഭയിൽ ബില്ല് കേന്ദ്ര സർക്കാർ ടേബിൾ ചെയ്തത് തുടങ്ങി CPI(M) എന്ന പാർട്ടിയും അവരുടെ നേതൃത്വത്തിൽ സംസ്ഥാനം ഭരിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരും നിരന്തരമായ സമരത്തിലൂടെയും മറ്റു ജനാധിപത്യ – ഭരണഘടനാനുസൃതമായ മാർഗ്ഗത്തിലൂടെയും കേരളത്തിലെ ജനങ്ങൾക്ക് പ്രതിരോധം തീർത്ത്, ഇന്ത്യക്ക് തന്നെ മാതൃക ആയിരിക്കുകയാണ്..

  1. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു.
  2. CAA യ്ക്കു മുന്നോടിയായ ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) നടപ്പാക്കുന്നത് തടഞ്ഞു.
  3. സംസ്ഥാനത്ത് ഡിറ്റൻഷൻ സെന്ററുകൾ നിർമിക്കില്ലെന്ന് നിലപാടെടുത്തു.
  4. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കി.
  5. പോലീസ് നരനായാട്ടിനു ശേഷം ജാമിയ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള വിദ്യാർഥികൾക്ക് കേരളം സർക്കാരിന്റെ കീഴിലുള്ള ഡൽഹി കേരളാ ഹൗസിൽ താമസമൊരുക്കി.
  6. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനമെടുത്ത നിലപാടുകൾ വിശദീകരിച്ച് ദേശീയ മാധ്യമങ്ങളിൽ പരസ്യം നൽകി.
  7. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജിയും നൽകി.

CPI (M) എന്ന പാർട്ടി ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും തങ്ങളുടെ പാർട്ടി സംഘടന സംവിധാനങ്ങൾ (വിദ്യാർഥികൾ, അധ്യാപകർ, യുവാക്കൾ, തൊഴിലാളികൾ, വനിതകൾ..) ഉപയോഗിച്ചു തീർക്കുന്ന പ്രതിരോധം മുകളിൽ പ്രതിപാദിച്ചിട്ടില്ല.. അത് ഇതിനേക്കാൾ ഏറെയാണ്..
സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്ര അജണ്ടയ്ക്ക് എതിരായി സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടത് പക്ഷം ഭരിക്കുന്ന കേരളം തീർക്കുന്ന പ്രതിരോധം മാത്രം ആണിത്..
ഇതൊക്കെ തന്നെയാണ് ഇടത് ബദൽ.

Advertisements