കേരളവും തമിഴ്‌നാടും ഈ 22 വർഷ കാലയളവിൽ ദാരിദ്ര്യം കൃത്യമായി കുറച്ചു, സംഘികളെ ഏഴയലത്ത് അടുപ്പിക്കാത്തത്തിന്റെ ഗുണമാണ് ഇത്

1081

Titto Antony

ഇന്നത്തെ പത്രത്തിൽ ഒരു വാർത്തയുണ്ട്..
ഇന്ത്യയിലെ 1% വരുന്ന അതിസമ്പന്നന്മാരുടെ ആകെ വരുമാനം ജനസംഖ്യയുടെ 70% വരുന്ന 95 കോടി ദരിദ്രരുടെ വരുമാനത്തിന്റെ നാലിരട്ടിയാണ് എന്നാണ്.. അതിൽ തന്നെ ഏറ്റവും മുന്നിൽ ഉള്ള 63 കോടീശ്വരൻമാരുടെ വരുമാനം ഒന്നിച്ചു ചേർത്താൽ ഇന്ത്യൻ സർക്കാരിന്റെ ഒരു വർഷത്തെ ബഡ്ജറ്റിനെക്കാൾ കൂടുതൽ ആണ്.. 24,42,200 കോടി രൂപയാണ് 2018-19 ലെ ഇന്ത്യയുടെ ബഡ്ജറ്റ്.

ഇന്ത്യ Vs ചൈന
ചൈനയുടെ ജനസംഖ്യ 138 കോടി.. (Approx)
ഇന്ത്യയുടെ ജനസംഖ്യ 135 കോടി.. (Approx)
മുകളിൽ പറഞ്ഞ പോലെ ഇന്ത്യയിലെ ദാരിദ്ര്യം ഏതാണ്ട് 70 ശതമാനം, ന്നു വച്ചാൽ ഒരു ദിനം 2 ഡോളറിന് (150 രൂപയിൽ) താഴെ മാത്രം വരുമാനം ഉള്ളവർ മൂന്നിൽ രണ്ടു ശതമാനം എന്ന്..! 95 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ വലയുന്ന ഇന്ത്യ..! സ്വാതന്ത്ര്യം കിട്ടുമ്പോഴും ഇന്ത്യൻ ദാരിദ്ര്യം ഏതാണ്ട് ഇത്രയോക്കെ തന്നെ ആയിരുന്നു.
ഇനി ചൈനയെ നോക്കാം..

ലോകബാങ്കിന്റെ കണക്കു പ്രകാരം 85 കോടി ജനങ്ങളെ ആണ് ചൈന ദാരിദ്ര്യത്തിൽ നിന്നും മുക്തമാക്കിയിട്ടുള്ളത്.. അതായത് 1981 ൽ 88% ആയിരുന്ന ചൈനയുടെ ദാരിദ്ര്യം 2015 ൽ 0.7 % ത്തിലേക്ക് ചുരുക്കി എന്ന്..
https://www.worldbank.org/en/country/china/overview#3

ഇനി പാശ്ചാത്യ മാധ്യമങ്ങൾ ഇസ്ലാം മത അടിച്ചമർത്തലിന്റെയും അരാജകത്വത്തിൻെറയും ഒക്കെ നുണക്കഥകൾ പടച്ചുവിടുന്ന സിഞ്ചിയാങ് പ്രവിശ്യയിലെ കഥ നോക്കാം..
2019 ൽ മുസ്ലീങ്ങൾ ഭൂരിപക്ഷമായ സിഞ്ചിയാങ് പ്രവിശ്യയിലെ 6,45,000 ജനങ്ങളെ ആണ് ദാരിദ്ര്യത്തിൽ നിന്നും ചൈന കൈപിടിച്ചുയർത്തിയത്. ശുദ്ധ ജലം പോലും കിട്ടാക്കനി ആയിരുന്ന 3,46,000 മനുഷ്യരെയാണ് പുതിയ ജീവിത പാർപ്പിട അന്തരീക്ഷത്തിലേക്ക് ചൈന മാറ്റിയത്.
http://www.xinhuanet.com/english/2020-01/08/c_138687894.htm

2020 ഓടെ സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനം ആണ് അവർ ലക്‌ഷ്യം വെക്കുന്നതും !!
കേരളം Vs മറ്റു പശു സംസ്ഥാനങ്ങൾ
1994 ദരിദ്രരുടെ ശതമാനം
ഗുജറാത്ത് : 24.1%
കേരളം : 25.3%
രാജസ്ഥാൻ : 27.3%
തമിഴ്‌നാട് : 34.9%

2016 ദരിദ്രരുടെ ശതമാനം
കേരളം : 1.1%
തമിഴ്‌നാട് : 7.4%
ഗുജറാത്ത് : 21.4%
രാജസ്ഥാൻ : 31.6%

രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഈ 22 വർഷ കാലയളവിൽ ദാരിദ്ര്യം കൃത്യമായി കുറച്ചു.. സംഘികളെ ഏഴയലത്ത് അടുപ്പിക്കാത്തത്തിന്റെ ഗുണമാണ് ഇത്..
Video Link : https://t.co/Jt4N0ERmhD

ഇന്ത്യയുടെ GDP കൂപ്പ് കുത്തി താഴേക്ക് വീഴുമ്പോൾ BJP എന്ന പാർട്ടിയുടെ വരുമാനം 135% ആണ് കൂടിയിട്ടുള്ളത്..
https://www.freepressjournal.in/india/economic-slowdown-bjps-income-grows-by-whooping-135-percent-to-rs-2410-crore
ആ വ്യത്യാസം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ
വ്യത്യാസം ലളിതമാണ്..

കേരളവും, കമ്യുണിസ്റ്റു ചൈനയും സാമൂഹ്യവികസനത്തിനൊപ്പം നിൽക്കുമ്പോൾ, സംഘികൾ അതിനെ വർഗ്ഗീയ രാഷ്ട്രീയം വച്ചു സന്തുലിതമാക്കുന്നു, പക്ഷേ സ്വന്തം പാർട്ടിയെ അനുദിനം സമ്പന്നരാക്കുന്നു.
അസമത്വവും ദാരിദ്ര്യവും ആണ് വർഗ്ഗീയതയുടെയും വിഭജനത്തിന്റെയും കാതൽ.. കമ്യുണിസ്റ്റു ചൈനയും കേരളവും ആതുറക്കെ പറയുന്നു.. അത് ഇല്ലാതാക്കാൻ അവർ കഠിന ശ്രമം നടത്തുന്നു..
കേരളവും ചൈനയുമാണ് ശരി..
വലിയ ശരി..

**