ഗവർണ്ണർ സഭയിൽ അവതരിപ്പിക്കുന്നത് ഗവർണ്ണറുടെ നയമല്ല, പിണറായി സർക്കാരിന്റെ നയമാണ്

98

Titto Antony

പിണറായി ആരാ മോൻ. CAA ക്ക് അനുകൂലമായി പറഞ്ഞു നടന്നിരുന്ന ഗവർണറേ കൊണ്ട് തന്നെ കേന്ദ്രത്തിനെതിരെ, സംസ്ഥാന സർക്കാരിന്റെ CAA-NRC പ്രതികൂല നിലപാട് നയപ്രഖ്യാപനമായി നിയമസഭയിൽ പറയിപ്പിച്ച “പിണറായി ശൈലി” കണ്ട് വിറളിപൂണ്ടാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഉള്ള പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയത്.

ഗവർണ്ണറുടെ നിലപാടുകളെ തള്ളി CAA- NRC വിരുദ്ധ സർക്കാർ നയം പ്രഖ്യാപിക്കുന്ന സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനം കേൾക്കാനുള്ള അസഹിഷ്ണുതയാണ് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ചതിന് പിന്നിൽ.

ഗവർണ്ണർ സഭയിൽ അവതരിപ്പിക്കുന്നത് ഗവർണ്ണറുടെ നയമല്ല, പിണറായി സർക്കാരിന്റെ നയമാണ്.
അത് അച്ചടിച്ച് നിയമസഭാസാമാജികർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഗവർണ്ണർക്ക് വ്യക്തിപരമായി താൽപ്പര്യമില്ലാത്ത ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് ഗവർണ്ണർ വായിക്കാതെ വിടും… ഗവർണ്ണർ വായിച്ചില്ലെങ്കിലും അത് സഭാ രേഖയുടെ ഭാഗവും സർക്കാരിന്റെ നയവുമാണ്… അച്ചടിച്ച നയപ്രഖ്യാപനത്തിൽ ഇല്ലാത്ത ഏതെങ്കിലും കാര്യം സ്വന്തം നിലയിൽ ഗവർണ്ണർ പറഞ്ഞാൽ അത് സർക്കാരിന്റെ നയവുമല്ല, അത് സഭാ രേഖകളിൽ ഉണ്ടാവുകയുമില്ല.

ഗവർണ്ണർക്ക് വിയോജിപ്പുള്ള ഭാഗവും ഗവർണ്ണർ വായിച്ചു. പിന്നെങ്ങനെയാ ചെന്നിത്തല സഭ ബഹിഷ്ക്കരിക്കാരിരിക്കുന്നത് ല്ലേ..രണ്ട് ദിവസമായി ഗവർണ്ണറുടെ സത്കാരത്തിൽ പങ്കെടുത്ത പിണറായിയുടെയും, ഭാര്യയുടെയും ഫോട്ടോ എല്ലാവിടെയും ഒട്ടിക്കുന്ന CongRSS- MuslimLeague അണികൾക്ക് കുറച്ചു ബോഞ്ചി വെള്ളം കലക്കി കൊടുക്കാവുന്നതാണ്.