വെടിയുണ്ടയും തോക്കും കാണാതായെന്ന വാർത്ത മാത്രം റിപ്പോർട്ട് ചെയ്യുന്ന മലയാളമാധ്യമങ്ങൾ കാണാതായ വർഷം കൂടെ പറഞ്ഞിരുന്നെങ്കിൽ ചെന്നിത്തല ഇത്ര കടുപ്പിക്കില്ലായിരുന്നു

836

Titto Antony

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ (CAG) കണ്ടെത്തലിന് പിന്നാലെ CBI അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. DGP ലോക്നാഥ് ബെഹ്റയെ ഉടൻ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നമുക്ക് മാറ്റാം ചെന്നിത്തലജീ. പക്ഷെ, ഒരു പ്രശ്നമുണ്ട്. 2015ൽ വെടിയുണ്ടയും തോക്കും കാണാതായതിന് 2017ൽ DGP ആയ ബെഹ്റയെ പുറത്താക്കുന്നതെങ്ങനെയാണ്. എന്തിലും ഒരു ന്യായമൊക്കെ വേണ്ടെ. പ്ലീസ്. ആരെങ്കിലും ഒന്ന് ക്ലാരിഫൈ ചെയ്യണം. വെടിയുണ്ട കാണാതായ വർഷം റിപ്പോർട്ട് ചെയ്ത മാധ്യമത്തിന്റെ പേര് ഡെക്കാൻ ഹെറാൾഡ്. വാർത്തയുടെ ലിങ്ക് :
http://bit.ly/2Smvser
വെടിയുണ്ടയും തോക്കും കാണാതായെന്ന വാർത്ത മാത്രം റിപ്പോർട്ട് ചെയ്യുന്ന മലയാളമാധ്യമങ്ങൾ കാണാതായ വർഷം കൂടെ പറഞ്ഞിരുന്നെങ്കിൽ ചെന്നിത്തല ഇത്ര കടുപ്പിക്കില്ലായിരുന്നു. അന്ന് സെൻ ജി ആണല്ലോ DGP. ആഭ്യന്തരമന്ത്രി ചെന്നിത്തലജിയും. ശ്ശോ. ഇനിയിപ്പൊ ചെന്നിത്തലജിയെ ആര് പുറത്താക്കും. NIA ഒക്കെ വന്ന് ചെന്നിത്തലജിക്കെതിരെ UAPA ചുമത്തി. ന്റമ്മോ. ആലോചിക്കാൻ കൂടി വയ്യ.