തൊണ്ണൂറുകളിൽ രാജ്യത്തെ പിടിച്ചുകുലുക്കിയ ജെയിൻ ഹവാല ഡയറി കേസ്, ആദർശധീരൻ ആരിഫ് മുഹമ്മദ് ഖാൻ കൈപ്പറ്റിയത് ഏഴരകോടി

1387

Titto Antony

കാശ്മീരിൽ വിഘടനവാദത്തിന് നേതൃത്വം കൊടുക്കുന്ന ഭീകരസംഘടന ആയ ഹിസ്ബുൾ മുജാഹിദിന് പണം കൊടുത്ത ഹവാല നായകർ ആയ ജെയിൻ സഹോദരങ്ങളിൽ നിന്ന് എൽ.കെ.അദ്വാനി, മുൻ പ്രധാനമന്ത്രി നരസിംഹ റാവു, മാധവ് റാവ് സിന്ധ്യ, ഇപ്പഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി കമലനാഥ്, മദൻലാൽ ഖുറാന, ശിവ് ശങ്കർ എന്നീ പ്രമുഖർ അടക്കം ഉള്ള വലിയ രാഷ്ട്രീയ നേതാക്കൾ പണം കൈപ്പറ്റി എന്ന കേസ് ആണ് 90 കളെ പിടിച്ചു കുലുക്കിയ “ജെയിൻ ഹവാല ഡയറി കേസ്.”

അതിൽ ഇപ്പഴത്തെ കേരളത്തിന്റെ ഗവർണർ ആയ ആരിഫ് മുഹമ്മദ് ഖാൻ ഏഴര കോടി വാങ്ങി ഉൾപ്പെട്ടിട്ടുണ്ടായിരുന്നു എന്നത് ഇന്ന് ഗവർണറെ സപ്പോർട്ട് ചെയ്യുന്ന ചരിത്രം അലർജിയായ പുത്തൻ സംഘി കുഞ്ഞുങ്ങൾക്ക് അറിയാൻ സാധ്യതയില്ല അല്ലെങ്കിൽ ചരിത്രം മാറ്റിയെഴുതാൻ മുൻപന്തിയിൽ നിൽക്കുന്ന മുതിർന്ന സംഘികൾ അറിഞ്ഞില്ലെന്നും നടിക്കും.പക്ഷെ കേരളത്തിലെ പത്രവായനാ ശീലമുള്ള സമൂഹം ഇതോന്നും മറന്നിട്ടില്ല എന്നോർക്കണം.

ഉന്നതസ്വാധീനമുള്ള നിങ്ങൾ കേസിൽ നിന്നൊക്കെ പുഷ്പ്പം പോലെ ഊരി വന്നിരിക്കും, കാരണം തനിക്കെതിരെ മൊഴി കൊടുത്ത സഞ്ജീവ് ഭട്ടിനെ തന്റെ അധികാരം ഉപയോഗിച്ചു അഴിക്കുള്ളിലാക്കി ഗുജറാത്ത് കലാപത്തിൽ നിന്നും ക്ളീൻ ചിറ്റ് വാങ്ങി ഊരി വന്ന പ്രധാനമന്ത്രി ആണല്ലോ രാജ്യം ഭരിക്കുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു സർക്കാരിന് മുകളിൽ കുതിര കയറാൻ ഉള്ളതല്ല വെറും കൊണ്സ്റ്റിറ്യുഷണൽ പൊസിഷൻ മാത്രമായ ഗവർണർ സ്ഥാനം. ഗവർണർ അതോർത്തിരിക്കുന്നത് നല്ലതാണ്.

 

……