നേപ്പാളിൽ മരിച്ച പ്രവീൺ സംഘപരിവാർ അനുഭാവി ആയിരുന്നു, എന്നിട്ടും കേന്ദ്രമന്തി മുരളിധരൻ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഒന്നും ചെയ്തില്ല

115
Titto Antony
നേപ്പാളിൽ വച്ചു കാർബൻ മോണോക്സൈഡ് ശ്വസിച്ചു അന്തരിച്ച മലയാളി കുടുംബങ്ങൾക്ക് ആദരാഞ്ജലികൾ..
മരണത്തിൽ രാഷ്ട്രീയം കലർത്തുന്നതായി തോന്നാം എന്നാലും നിങ്ങൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ ഉണ്ട്.നേപ്പാളില് മരിച്ച മലയാളികളുടെ മൃതദേഹങ്ങള് നാട്ടിലെത്തിക്കാന് ഇന്ത്യന് എംബസി പണം നല്കില്ലെന്ന് അറിയിച്ചതായി കേട്ടു..
കേരളത്തിൽ നിന്ന് ഒരു വിദേശകാര്യ സഹമന്ത്രി കർണ്ണടകത്തിൽ നിന്നും രാജ്യസഭയിലേക്ക് സംഘികൾ നോമിനേറ്റ് ചെയ്തു കൊണ്ട് പോയിട്ടുണ്ട്.. വി.മുരളീധരൻ.
മരിച്ച പ്രവീണ് സംഘപരിവാർ അനുഭാവി ആയിരുന്നു എന്ന് എന്റെ സുഹൃത്തുക്കളിൽ നിന്നു ഞാൻ മനസ്സിലാക്കി.. എന്നിട്ട് പോലും ഈ വിഷയത്തിൽ ഇടപെട്ട് മൃതദേഹങ്ങൾ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാൻ വിദേശകാര്യ സഹമന്ത്രി ആയ വി.മുരളീധരൻ നടപടി എടുത്തില്ല..
ഇന്ത്യന് എംബസി ചെലവ് വഹിക്കില്ലെങ്കില് സംസ്ഥാന സര്ക്കാര് തന്നെ മുഴുവന് ചെലവും വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായി മനസ്സിലാക്കി..
രാഷ്ട്രീയം നോക്കാതെ മനുഷ്യത്വപരമായ സമീപമാണ് ഇക്കാര്യങ്ങളില് ഉണ്ടാകേണ്ടത്. നടുക്കുന്ന ദുരന്തത്തിന്റെ വിഷമത്തിലുള്ള കുടുംബത്തെ കൂടുതല് ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഈ നടപടി മനസാക്ഷിക്ക് നിരക്കുന്നതല്ല.. കേരളത്തിൽ നിന്ന് ഒരു വിദേശകാര്യമന്ത്രി ഉണ്ടായിട്ടും ഇതിൽ ഇടപെടില്ല എന്നത് മോശമാണ്.. കീഴ് വഴക്കങ്ങളല്ല, മനുഷ്യത്വമാണ് പ്രധാനം..
പ്രളയ സഹായത്തിൽ പോലും നികുതി അടയ്ക്കുന്ന സംസ്ഥാനമായ കേരളത്തിന് ഫെഡറൽ സംവിധാനത്തിൽ ന്യായമായി കിട്ടേണ്ട അർഹമായ കേന്ദ്ര സഹായം രാഷ്ട്രീയ എതിർപ്പ് മൂലം നൽകാതെ കേരളത്തിനെതിരെ പ്രവർത്തിക്കുന്ന സംഘികൾക്ക് അത് മനസ്സിലാവുമെന്നു തോന്നുന്നില്ല.
Advertisements