Titto Antony
ഹിറ്റ്ലരുടെ നാസി ജർമനിയിൽ നിഷ്കളങ്കരായ ആറു ജൂത കുട്ടികളെ യാതൊരു വക വികാരവും ഇല്ലാതെ, തന്റെ തലയിലേക്ക് കുത്തി വയ്ക്കപ്പെട്ട വംശീയ വിഷനിയമങ്ങളുടെ സ്വാധീനത്തിൽ നിഷ്ഠൂരമായി വെടി വച്ചു കൊന്ന “പെത്രി ഏർണ” എന്ന ജർമ്മൻ സ്ത്രീയെ കുറിച്ചു നിങ്ങൾക്ക് മുന്നേ പരിചയപ്പെടുത്തിയത് ഓർമ്മ ഉണ്ടല്ലോ.. (ഈ പോസ്റ്റിനൊടുവിൽ ക്രൂരമായ ആ സംഭവകഥ വായിക്കാം )
ഇനി നിങ്ങൾ താഴെ  ഉള്ള വീഡിയോ ഒന്ന് കാണണം..
“ഇത് ഹിന്ദുവിന്റെ ഭൂമിയാണ്, നിന്നെ കൊല്ലണമെങ്കിൽ കൊല്ലാനും ഞങ്ങൾ മടിക്കില്ല .
ഒരു ക്ഷേത്രത്തിൽ വെച്ചു നടക്കുന്ന I REPEAT ഒരു ക്ഷേത്രത്തിൽ പൗരത്വ നിയമ ന്യായീകരണ പ്രസംഗത്തെ എതിർത്തു വന്ന സ്ത്രീയോട് മറ്റൊരു സ്ത്രീ പറയുന്നതാണ്, പറഞ്ഞത് അവിടെയുള്ള ഒരു കുല സ്ത്രീയാണ്.. എന്ത് മാത്രം വിഷമാണ് ഇവരുടെ ഒക്കെ ഉള്ളിൽ എന്നോർക്കണം..
കേരളത്തിലെ പല ക്ഷേത്രങ്ങളും ഇപ്പോൾ BJP/RSS അജണ്ടകൾ പ്രചരിപ്പിക്കാൻ മാത്രം ആയി ചുരുങ്ങി തീർന്നിട്ടുണ്ട്..
ഹിന്ദുത്വ രാഷ്ട്രം സ്വപ്നം കാണുന്ന ഇന്ത്യയിലെ Potential പെത്രി ഏർണമാരെയാണ് നിങ്ങൾക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുക..
അവിടെയുള്ള കുലസ്ത്രീകൾ മുഴുവൻ ആക്രമിച്ചിട്ടും, ദേഹോപദ്രവം പോലും ചെയ്തിട്ടും തന്റെ സഹിഷ്ണുത കളയാതെ വീറോടെ ചെറുത്തു നിന്ന ആ വനിതയ്ക്ക് അഭിവാദ്യങ്ങൾ
———–
പെത്രി ഏർണ എന്ന നാസി സ്ത്രീയുടെ ക്രൂരതയുടെ കഥ
രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട ഫാസിസ്റ്റ് ശക്തികളുടെ മുഖ്യ കൊണാണ്ടറന്മാരിൽ പലരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നത് ചരിത്രമാണ്. പിടുത്തം വീണ വില്ലന്മാരിൽ ഭൂരിഭാഗവും വിചാരണക്കോടതികളിൽ പൊട്ടിക്കരയുകയും തലകറങ്ങി വീഴുകയുമൊക്കെ ചെയ്തു.
പക്ഷേ യുദ്ധാനന്തരലോകം ഞെട്ടലോടെ കേട്ട ഒരു വിചാരണ നടന്നത് പിന്നെയും ഒരുപാട് വർഷങ്ങൾ കഴിഞ്ഞാണ്.
1961ലാണ് പെത്രി ഏർണ എന്ന സ്ത്രീയെ യുദ്ധകാലകുറ്റകൃത്യങ്ങൾക്ക് വിചാരണ ചെയ്തത്.
യുദ്ധം നടക്കുന്ന കാലത്ത് 2 പിഞ്ചുകുട്ടികളുടെ അമ്മയായ ഒരു വീട്ടമ്മയായിരുന്നു അവർ. നാസി പട്ടാളത്തിലെ ഒരു ഉദ്യോഗസ്ഥൻ്റെ ഭാര്യ.
1943 ൽ, നാസിഭരണം അതിൻ്റെ മൂർത്തീഭാവത്തിൽ നിൽക്കുന്ന കാലത്ത്, ഒരു ദിവസം പെത്രി എർണയുടെ വീടിനടുത്ത് ആറ് ജൂതവംശജരായ കുട്ടികൾ കടന്ന് വന്നു. ജൂതരെ കൂട്ടമായി കോൺസെണ്ട്രേഷൻ ക്യാമ്പുകളിലേയ്ക്ക് തെളിച്ചിരുന്ന ഏതോ ഗ്രൂപ്പിൽ നിന്നും വഴിതെറ്റി വന്നവരായിരുന്നു അവർ.
പെത്രി എർണ അവരെ വീട്ടിനുള്ളിലേയ്ക്ക് വിളിച്ചു. ഭക്ഷണം നൽകി. വിശ്രമിക്കാൻ അനുവദിച്ചു. ഭർത്താവ് തിരിച്ച് വരാൻ കാത്തിരുന്നു.അയാൾ പതിവിലും വൈകുന്നു എന്ന് മനസ്സിലായപ്പോൾ അവർ ആ കുട്ടികളെ വീടിനടുത്തുള്ള ഒരു പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഓരോരുത്തരെയായി വെടിവെച്ച് കൊന്നു.
ഉവ്വ്, വായിച്ചത് ശരിയാണ്
സ്വന്തം കുഞ്ഞുങ്ങൾ വീട്ടിൽ സ്വസ്ഥമായി ഇരിക്കുന്ന അതേ സമയത്ത്, അവർ ആറ് കുട്ടികളെ വെടിവെച്ചിട്ടു.
..
അവരുടെ ചോദ്യം ചെയ്യൽ ട്രാൻസ്ക്രിപ്റ്റ് ഇൻ്റർനെറ്റിൽ ലഭ്യമാണ്. അതിങ്ങനെയാണ്..
Question: How old were these children?
Answer: The ages of the children were difficult to determine, since they were so poorly clothed and emaciated. As far as I can recall, the children were between 8 and 12 years old.
{ചോദ്യം: ഈ കുട്ടികൾക്ക് എത്ര വയസ്സായിരുന്നു?
ഉത്തരം: കുട്ടികളുടെ പ്രായം നിർണ്ണയിക്കാൻ പ്രയാസമായിരുന്നു, കാരണം അവർ വളരെ മോശമായി വസ്ത്രം ധരിച്ചിരുന്നു. എനിക്ക് ഓർമിക്കാൻ കഴിയുന്നിടത്തോളം, കുട്ടികൾ 8 നും 12 നും ഇടയിൽ പ്രായമുള്ളവരായിരുന്നു.}
Question: How was it possible that you, yourself a mother of 2 small children, could shoot innocent Jewish children?
Answer: I am unable to grasp at this time how in those days I was in such a state as to conduct myself so brutally and reprehensibly- shooting Jewish children. However earlier I had been so conditioned to fascism and the racial laws, which established a view toward the Jewish people. As was told to me, I had to destroy the Jews. It was from this
mindset that I came to commit such a brutal act..
{ചോദ്യം: 2 ചെറിയ കുട്ടികളുടെ അമ്മയായ നിങ്ങൾക്ക് നിരപരാധികളായ യഹൂദ കുട്ടികളെ വെടിവച്ചുകൊല്ലാൻ എങ്ങനെ സാധിച്ചു?
ഉത്തരം: യഹൂദ കുട്ടികളെ വെടിവച്ചുകൊല്ലുന്ന ക്രൂരമായും നിന്ദ്യമായും പെരുമാറുന്ന ഒരു അവസ്ഥയിൽ ആ ദിവസങ്ങളിൽ ഞാൻ എങ്ങനെയായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും മനസിലാക്കാൻ കഴിയുന്നില്ല. എന്നിരുന്നാലും, നേരത്തെ ഞാൻ ഫാസിസത്തിലേക്കും വംശീയ നിയമങ്ങളിലേക്കും നിബന്ധന പുലർത്തിയിരുന്നു, അത് യഹൂദ ജനതയോടുള്ള കാഴ്ചപ്പാട് സ്ഥാപിച്ചു. എന്നോട് പറഞ്ഞതുപോലെ, എനിക്ക് യഹൂദന്മാരെ നശിപ്പിക്കേണ്ടിവന്നു. ഇതിൽ നിന്നാണ് അത്തരമൊരു ക്രൂരമായ പ്രവൃത്തി ചെയ്യാൻ ഞാൻ എത്തിയ മാനസികാവസ്ഥ.}
Question: How did the children behave as you shot them?
Answer: When I shot the first 2 children, they were in the first moment shocked and immediately began to cry. Then they stopped crying and started instead to wimper/wail. However I did not allow myself to be moved by this and shot the others until they all lay
in the gully. None of the children attempted to run away, since, as I could see from their appearance, they had been in transit for several days and were totally exhausted.
{ചോദ്യം: നിങ്ങൾ വെടിവച്ചപ്പോൾ കുട്ടികൾ എങ്ങനെ പെരുമാറി?
ഉത്തരം: ഞാൻ ആദ്യത്തെ 2 കുട്ടികളെ വെടിവച്ചപ്പോൾ, അവർ ആദ്യ നിമിഷം ഞെട്ടിപ്പോയി, ഉടനെ കരയാൻ തുടങ്ങി. പിന്നെ അവർ കരച്ചിൽ നിർത്തി വിലപിക്കാൻ തുടങ്ങി. എന്നിരുന്നാലും ഇതിലൂടെ എന്റെ മനസ്സ് മാറാൻ ഞാൻ അനുവദിച്ചില്ല, മറ്റുള്ളവരെല്ലാം താഴെ വീഴുന്ന വരെ ഞാൻ വെടിവച്ചു.. കുട്ടികളാരും ഓടിപ്പോകാൻ ശ്രമിച്ചില്ല, കാരണം അവരുടെ രൂപത്തിൽ നിന്ന് എനിക്ക് കാണാനാകുന്നതുപോലെ, അവർ ദിവസങ്ങളോളം യാത്രാമാർഗത്തിലായിരുന്നു, തീർത്തും തളർന്നുപോയി.}
..
വീണ്ടും എടുത്ത് പറയുന്നു – പെത്രി എർണ നാട് മുഴുവൻ നടന്ന് വർഗ്ഗീയവിഷം പ്രചരിപ്പിക്കുന്ന ഒരു നാസി ജിഹ്വ ആയിരുന്നില്ല. ആയുധവുമായി ജൂതഭവനങ്ങൾ കയറിയിറങ്ങി ആളുകളെ കൊല്ലുന്ന ഒരു കൊലയാളിയായിരുന്നില്ല.
സ്വന്തം ഭർത്താവിനെയും കുട്ടികളെയും കുടുംബത്തെയും നോക്കി ജീവിച്ചിരുന്ന ഒരു ശരാശരി വീട്ടമ്മ.
തൻ്റെ മക്കൾക്ക് സമരായി കാണേണ്ടിയിരുന്ന ആറ് കുരുന്നുകളെ പൂർണ്ണബോദ്ധ്യത്തോടെ വെടിവെച്ച് കൊല്ലാൻ ആ ശരാശരി വീട്ടമ്മയെ പ്രാപ്തയാക്കിയ ആശയധാരകളാണ് ഇന്നും നാം തെരുവിൽ കാണുന്നത്.
അപരവിദ്വേഷം മാത്രം കൈമുതലാക്കിയ ആശയധാര പിൻപറ്റുന്നവർ എല്ലാം പെത്രി എർണയ്ക്ക് സമരാണ്.
തിരിച്ച് പണി കിട്ടുമെന്നോ , പോലീസ് പിടിക്കുമെന്നോ പേടിയുള്ളവർ തത്ക്കാലം അടങ്ങിയിരിക്കുന്നു എന്ന് മാത്രം.
പോലീസും ഭരണകൂടവും പ്രത്യക്ഷത്തിൽ തന്നെ പിന്തുണയ്ക്കുന്ന കാലത്ത് അവർ മുഖംമൂടി ധരിച്ച് കൊല്ലാനിറങ്ങും. അപ്പോഴും ധൈര്യമില്ലാത്തവർ “നന്നായിപ്പോയി” എന്ന് പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കും..
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.