ആത്മഹത്യകൾ ഒന്നും ഇപ്പൊ വാർത്തയെ അല്ലാതായി…

0
238

Titto Antony

ആത്മഹത്യകൾ ഒന്നും ഇപ്പൊ വാർത്തയെ അല്ലാതായി..

ഇന്ന് മരിച്ച പാലക്കാട് കോട്ടായിൽ മറ്റൊരു BSNL ജീവനക്കാരനെയും കൂടി ചേർത്ത്, കഴിഞ്ഞ പത്തു ദിവസങ്ങളിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 3 പേരാണ് കേരളത്തിൽ മാത്രം ആത്മഹത്യ ചെയ്തത്.. അപ്പോൾ മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ..

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ പ്രതിഷേധിക്കുന്നുണ്ട്.. എന്നാൽ മുത്തൂറ്റ് വിഷയത്തിൽ ഉണ്ടായ പോലെ വർഗ്ഗ സമരങ്ങളോട്, തൊഴിലാളി സമരങ്ങളോട് ഉള്ള വിരോധം കാരണം അവ റിപ്പോർട്ട് ചെയ്യാൻ പോലും വലതുപക്ഷ മാധ്യമങ്ങളുടെ കയ്യിൽ സമയവുമില്ല, കോളവും ഇല്ല..

11,379 പേരാണ് 2016 ൽ മാത്രം ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം.. ഇതിൽ മഹാരാഷ്ട്രയിൽ മാത്രം 2016ൽ 3,600 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്.. അവിടെ CPM ന്റെ നേതൃത്വത്തിൽ നടന്ന Kisan March നടത്തിയതിനെ പുഛിച്ചത് സംഘികൾ ആണെങ്കിൽ, ഡൽഹിയിൽ CPM ന്റെ നേതൃത്വത്തിൽ ഉണ്ടായ മറ്റൊരു വലിയ കർഷക മാർച്ചിന്റെ അവസാന ദിവസം മാത്രം പ്രസംഗിക്കാൻ വന്ന് സമരത്തിന്റെ ക്രെഡിറ്റ് എടുക്കാൻ വന്നത് രാഹുലും ആണെന്ന് ഓർക്കണം..

3 വർഷം വൈകി ആണ് ഈ കണക്ക് സർക്കാർ പുറത്ത് വിട്ടത് എന്നോർക്കണം.. ഇലക്ഷന് കഴിയുന്നത് വരെ കാത്തിരിക്കുകയായിരുന്നു സർക്കാർ ഈ കണക്ക് പുറത്തു വിടാൻ.. കാരണം എന്താണെന്ന് അറിയോ? പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ ഈ കർഷക ആത്മഹത്യയുടെ കണക്ക് സർക്കാരിനെതിരെ ആയുദ്ധമാക്കാതിരിക്കാൻ..

ഇനി അഥവാ കണക്ക് വന്നെങ്കിൽ പോലും പ്രതിഷേധിക്കാൻ നമ്മുടെ രാജ്യത്ത് ഒരു പ്രതിപക്ഷമുണ്ടോ? പ്രതിപക്ഷ പാർട്ടിയുടെ ദേശീയ നേതാവിന് നാട്ടിൽ നിൽക്കാൻ തന്നെ നേരമില്ല..

ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നവകാശപ്പെടുന്ന മാധ്യമങ്ങളോ ഇതൊന്നും പുറത്തു കൊണ്ടുവരാനോ എന്തിന് അറിയാൻ പോലും ശ്രമിക്കുന്നില്ല..

വലത് പക്ഷത്തിന്റെ മോഡിസർക്കാറിനോടുള്ള വിധേയത്വം ആണ് മാധ്യമങ്ങൾക്കും മറ്റു വലതുപക്ഷ പാർട്ടികൾക്കും..

 അനിൽ കുമാറിനും
 ഭിന്നശേഷിക്കാരനായ രാധാകൃഷ്ണനും
 ശിവദാസൻ നായർക്കും

ആദരാഞ്ജലികൾ 🌷

അതിജീവനത്തിന്റെ തൊഴിലാളിവർഗ്ഗ സമരങ്ങൾക്ക് അഭിവാദ്യങ്ങൾ.. 🌹

Advertisements