ഒരു സാദാരണ കള്ളക്കടത്തുകാരനു ചെയ്യാവുന്നതല്ല ഡിപ്ലോമാറ്റിക് ബാഗിൽ ഉള്ള സ്വർണ്ണം കടത്ത്, അതു ചെയ്യാൻ ആ തലത്തിൽ പരിചയമുള്ളവർ തന്നെ വേണം

71
Titto Antony
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിലേക്ക് കോൾ പോയിട്ടുണ്ട് എന്ന സുരേന്ദ്രന്റെ പച്ച നുണ കസ്റ്റംസിന്റെ ജോയിന്റ് കമ്മീഷണർ തന്നെ നിരാകരിച്ചു പൊളിഞ്ഞപ്പോൾ (താഴെ വീഡിയോ);
അടുത്ത നുണ മുഖ്യമന്ത്രി നേരിട്ട് അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ നിയമിച്ചതല്ലേ ഈ താത്കാലിക ജീവനക്കാരിയെ എന്നാണ്..
⭕CongRSS കാരും സംഘികളും, ലീഗുകാരും അടങ്ങുന്ന വലതുപക്ഷ രാഷ്ട്രീയ നേതാക്കൾക്കും അണികൾക്കും പിന്നെ രാഷ്ട്രീയം പറയണം എങ്കിൽ എതിർ പാർട്ടിയുടെ കുടുംബത്തെ വലിച്ചു ഇടണം.. അവരുടെ രാഷ്ട്രീയം പറച്ചിൽ അങ്ങനെയാണ്..
വസ്തുതാപരമായി കാര്യങ്ങളുടെ മെറിറ്റിൽ നിന്ന് ചർച്ച ചെയ്യാനോ ആരോപണം ഉന്നയിക്കാനോ ഇക്കണ്ട കാലം വരെയും അവർ പഠിച്ചിട്ടില്ല എന്നതാണ്.. മാധ്യമങ്ങൾ അതിന് നന്നായി വളം വച്ചു കൊടുക്കുന്നുമുണ്ട്.. അതാണ് CongRSS കാരൻ ആയ റസിഡൻഷ്യൽ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഫ്രസ്ട്രേറ്റഡ് അമ്മാവന്റെ ഫ്രസ്ട്രേറ്റസ് വാക്കുകൾക്ക് ഒക്കെ ചാനൽ ഇത്ര എയർടൈം കൊടുക്കുന്നത്..
————————————————————————–
💥 മറ്റു മാധ്യമങ്ങൾ ഇക്കിളിക്ക് പിന്നാലെ പോകുമ്പോൾ അന്വേഷമാത്മക റിപ്പോർട്ട് കൈരളി പുറത്തു വിട്ടിട്ടുണ്ട്..

————————————————————————–
💢 താത്ക്കാലിക ജീവനക്കാരെ എങ്ങനെ ആണ് വിവിധ സർക്കാർ വകുപ്പുകളിൽ എടുക്കുന്നത് എന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്..
💢 ഡിപ്ലോമാറ്റിക് ബാഗ്ഗജ് നഷ്ടപ്പെട്ടാൽ ആരാണ് അതിന് നടപടി എടുക്കേണ്ടത് അല്ലെങ്കിൽ മറുപടി പറയേണ്ടത് എന്നറിയാമോ❓
 കേന്ദ്ര സർക്കാരിന്റെ വിദേശകാര്യ വകുപ്പ് മന്ത്രിയെ.. ‼️
 നമ്മുടെ കേരളത്തിൽ നിന്നും പാർലിമെന്റിന്റെ ഓട് പൊളിച്ചു ഒരു വിദേശകാര്യമന്ത്രിയെ എത്തിച്ചിട്ടുണ്ടല്ലോ.. അദ്ദേഹം എന്താ ഈ വിഷയത്തിൽ ഒരക്ഷരം മിണ്ടാത്തത്.. ❓ സ്വർണ്ണകടത്തു മാഫിയയുടെ ഉത്ഭവം തങ്ങൾക്ക് നേരെ വിരൽ ചൂണ്ടാതിരിക്കാൻ പുകമറ സൃഷ്ട്ടിക്കൽ ആണോ ഈ വ്യാജ ആരോപണങ്ങൾ..❓
⭕ മുഖ്യമന്ത്രിയെ ഇഫ്‌താറിന്‌ വിളിച്ചപ്പോൾ ഉള്ള ഫോട്ടോ ഒക്കെ ഇട്ടുള്ള ഇക്കിളി കഥ അല്ല ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി ഉള്ള സ്വർണ കള്ളക്കടത്തുകൾ. രാജ്യങ്ങളുമായുള്ള നയ തന്ത്ര ബന്ധങ്ങളെ വരെ ബാധിക്കുന്ന ഒന്നാണിത്.. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഒക്കെ Pay Scale നും, ഓഫീസിനും മുകളിൽ നടക്കുന്ന കാര്യം ആണ് അത്..
💢 ഉദാഹരണം ആയി ഡിപ്ലോമാറ്റിക് ബാഗേജ് മോഷണം പോയ ഒരു പ്രശ്നത്തിന് 2013 ൽ അന്നത്തെ വിദേശകാര്യ മന്ത്രിയായ ഇ അഹമ്മദ് തന്നെ നേരിട്ട് ഇടപെട്ട കാര്യം അദ്ദേഹം പാർലിമെന്റിൽ ഉത്തരം കൊടുത്തത് താഴെ..
മാധ്യമങ്ങൾ പടച്ചു വിടുന്ന ഇക്കിളി കഥകളും സ്ക്രീൻഷോട്ടുകളും വിടുക.. കരുണാകരനെ താഴെ ഇറക്കാൻ ഉമ്മന്ചാണ്ടിക്ക് വിട് വേല ചെയ്തു വ്യാജ ചാരക്കേസ് ഇറക്കിയ മനോരമക്ക് അത് സ്വാഭാവികം ആണ്.. ഇതും ചാണ്ടിയുടെ കൊട്ടേഷൻ തന്നെ ആയിരിക്കണം.ഒരു സാദാരണ കള്ളക്കടത്തുകാരനു ചെയ്യാവുന്നതല്ല ഡിപ്ലോമാറ്റിക് ബാഗിൽ ഉള്ള സ്വർണ്ണം കടത്ത്. അതു ചെയ്യാൻ ആ തലത്തിൽ പരിചയമുള്ളവർ തന്നെ വേണം. അതിനു സാദ്ധ്യതയുള്ളവർ ഉദ്യോഗസ്ഥരാണ്. വെറും പീറ ഉദ്യോഗസ്ഥനല്ല. നാല് പെഗും രണ്ടുമ്മയും മേടിച്ച് നടക്കുന്നവർ വിചാരിച്ചാൽ അതൊന്നും പറ്റില്ല.. അന്താരാഷ്ട്ര ബന്ധങ്ങളും പരിചയവുമുള്ളവർക്കേ ഇതൊക്കെ നീറ്റായി ചെയ്യാൻ കഴിയു.
കള്ളുകുടിയന്മാർക്കും പെണ്ണുപിടിയന്മാർക്കും പറഞ്ഞിട്ടുള്ളതല്ല അധോലോകം. അത് സൂത്രശാലികൾക്കുള്ളതാണ്. അവർ നിശബ്ദരായി പതുങ്ങിയിരിക്കും. പ്രകോപിതരാകില്ല. അന്വേഷണം അവരിൽ ചെന്നെത്തുമോ.❓ കണ്ടറിയണം…‼️
കാരണം അന്വേഷിക്കുന്നത് കേന്ദ്രസർക്കാരിന്റെ കീഴിൽ ഉള്ള ഏജൻസി ആണ്..‼️
മാദ്ധ്യമങ്ങൾ വിഷയത്തിൻ്റെ ഗൗരവത്തിലേക്ക് പോകില്ല. ഇക്കിളിയുണ്ടാക്കാനുള്ള വക അവർക്ക് കിട്ടിയിട്ടുണ്ട്. അതു വച്ച് കളിച്ച് തങ്ങളുടേയും അനുവാചകരുടേയും വികാരത്തിളപ്പ് മാറ്റത്തേയുള്ളു. പീച്ചി മുതൽ ചാരക്കേസിലും, സോളാറിലും അത് കണ്ടതാണ്. നാലാം ലിംഗമെന്നല്ല നാനൂറ് ലിംഗമെന്ന പേരായിരിക്കും മാദ്ധ്യമപ്രവർത്തകർക്ക് ചേരുക. വാർത്തകൾ കണ്ടാൽ അത്രയ്ക്ക് ലൈംഗികദാരിദ്ര്യം ഉണ്ടെന്നു തോന്നും.അവരെ വെല്ലാൻ പുരാണത്തിലെ ഒരു കഥാപാത്രമുള്ളു. സഹസ്രലിംഗൻ..
‼️
{ NB: അതിനിടയിൽ CongRSSന്റെ ചാനൽ ആയ JAIHIND TV ഇന്നലെ എഡിറ്റിംഗ് ചെയ്തു സ്വപ്ന എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോയിൽ CM നു പിന്നിൽ നിൽക്കുന്നത് UAE Consular General South India incharge H.E Juma Al Husain Rahma Al Sa’abi ആണ്. രാഷ്ട്രീയ പക പോക്കലിന് അവരെകൂടി കരിവാരിതേക്കുകയാണ് ജയ് ഹിന്ദ് ചെയ്തിരിക്കുന്നത്. ചാനലിന് എതിരെ കേസ് എടുക്കുമെന്ന് വ്യക്തതമാക്കിയിട്ടുണ്ട് }