എന്താണ് ഈ കൺസൾട്ടൻസി..എന്തിനാണീ കൺസൾട്ടൻസി..?

  81
  Titto Antony
  എന്താണ് ഈ കൺസൾട്ടൻസി.. ❓
  എന്തിനാണീ കൺസൾട്ടൻസി.. ❓
  ഒരു പ്രത്യേക മേഖലയിൽ വിദഗ്ധ ഉപദേശം നൽകുന്ന പ്രൊഫഷണൽ ഏജൻസികളാണ് കൺസൾട്ടൻസികൾ.. എല്ലാ കാര്യത്തിലും നാം സർവജ്ഞരല്ല. നമുക്ക് അറിയാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. അവയിൽ നമുക്ക് അനുയോജ്യമായത് തേടിപ്പിടിച്ച്, സംസ്ഥാന സർക്കാരിനെ ഉപദേശിക്കാൻ, പദ്ധതികൾ തയ്യാറാക്കാൻ, ഓരോ രംഗത്തും അറിവും അനുഭവവും പ്രവർത്തന മികവുമുള്ള കൺസൾട്ടൻസികളെ നിയോഗിക്കേണ്ടിവരും.ഒരുപാട് കൺസൾട്ടൻസികൾ ഉണ്ട് ഈ രാജ്യത്ത്, പലതും വിദേശ കമ്പനികൾ. ഇവയൊക്കെ രാജ്യത്ത് നിയമപരമായി പ്രവർത്തിക്കുന്നവരാണ്.
  അന്തർദേശീയ നിലവാരമുള്ള സാങ്കേതികവിദ്യയും സംരംഭങ്ങളും കേരളത്തിലെത്തിക്കാൻ പരമ്പരാഗത രീതിയിലൂടെ തന്നെ സഞ്ചരിച്ചാൽ മതിയോ.. ❓ നമുക്കനുയോജ്യമായ പദ്ധതികൾക്കായി അന്വേഷണം നടത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമല്ലേ..❓
  ഈ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് പിണറായി സർക്കാർ ചെയ്തത്.
  ഇലക്ട്രിക് ബസ് നിർമാണം, കെ ഫോൺ, ഐടി നൂതന പദ്ധതികൾ തുടങ്ങിയവയ്ക്കാണ് സർക്കാർ കൺസൾട്ടൻസികളെ നിയോഗിച്ചത്. ഇത്തരം പദ്ധതികളിൽ ലോകോത്തര സാങ്കേതികവിദ്യക്കുപകരം 19 ആം നൂറ്റാണ്ടിലേതുമായി പോയാൽ മതിയോ.. ❓ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ, കൺസൾട്ടൻസിയെ നിയോഗിച്ചാൽ നിശ്ചിത കാലത്തേക്ക് അവർക്ക് പ്രവർത്തിക്കേണ്ടിവരും. അനുയോജ്യരായ വിദഗ്ധരെ അവർക്ക് നിയമിക്കേണ്ടിവരും. അതെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്ന് ശഠിക്കാൻ പറ്റുമോ.. ❓
  ⭕ കേന്ദ്ര സർക്കാരും മുമ്പത്തെ UPA സർക്കാരും മിക്ക സംസ്ഥാന സർക്കാരുകളും നൂതന പദ്ധതികൾക്കായി കൺസൾട്ടൻസികളെ നിയോഗിക്കാറുണ്ട്. ഇതിനുമുമ്പുള്ള ഉമ്മൻചാണ്ടി സർക്കാരുകളും നിയോഗിച്ചിട്ടുണ്ട്
  💥 ഉമ്മൻചാണ്ടി സർക്കാർ കൺസൾട്ടൻസി
  =======
  💢 1) 28.03.2015 ൽ 279 ആം നമ്പർ ചോദ്യത്തിന് നിയമസഭയിൽ സാമൂഹ്യനീതി മന്ത്രി എം.കെ മുനീർ പറഞ്ഞത് – ജൻഡർ പാർക്കിന്റെ കൺസൾട്ടന്റായി സ്പേസ് ആർട്ട് എന്ന സ്ഥാപനത്തെ നിയമിച്ചു എന്നാണ്..
  💢 2) 01.12.2014 ന് 19 ആം നമ്പർ ചോദ്യത്തിന് അന്നത്തെ തുറമുഖമന്ത്രി കെ ബാബു നിയമസഭയിൽ പറഞ്ഞത് – തീരദേശ കപ്പൽ ഗതാഗത പദ്ധതി “ഡിലോയിറ്റ്’ എന്ന കൺസൾട്ടൻസിയെ നിയമിച്ചു.
  💢 3) 30.11.2015 ന് 30 ആം നമ്പർ ചോദ്യത്തിന് അന്നത്തെ മന്ത്രി കെ ബാബു നിയമസഭയിൽ പറഞ്ഞത്–- കണ്ണൂർ വിമാനത്താവളത്തിന്റെ കൺസൾട്ടന്റായി “എയ്കോം ഏഷ്യ കമ്പനി’യെ ഉമ്മൻചാണ്ടി സർക്കാർ നിയമിച്ചത് 13 + കോടി കൊടുത്താണ്..
  💢 4) അതിൻറെ കൂടെ വയനാട് എയർപോർട്ട് ഫീസിബിലിറ്റി സ്റ്റഡി ചെയ്യാൻ Knight Frank എന്ന ലണ്ടൻ ബേസ്ഡ് കമ്പനിക്ക് ഉമ്മൻചാണ്ടി സർക്കാർ എത്ര കോടി കൊടുത്തു..❓
  💢 5) 30.11.2015 ൽ 25 ആം നമ്പർ ചോദ്യത്തിന് ഉമ്മൻചാണ്ടി നിയമസഭയിൽ നൽകി മറുപടി. എയർ കേരള പദ്ധതിയുടെ കൺസൾട്ടന്റായി “ഏണസ്റ്റ് ആൻഡ്‌ യങ്’ എന്ന കമ്പനിയെ നിയോഗിച്ചു..
  💢 6) വൈദ്യുതിബോർഡ് 2014 – 2015 ലെ വരുമാന അനുമാനത്തിനായി PWC യെ കൺസൾട്ടന്റായി നിയമിച്ചു. 21.01.2014 ലെ 1063 നമ്പർ ഉത്തരവ്.
  💢 7) 2014 ൽ നോളജ് സിറ്റിയുടെ കൺസൾട്ടന്റായി അക്‌സൻചർ സർവീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനം. ഫീസ് 25 ലക്ഷം രൂപ. 24.4.2014 ലെ GO (MS) നമ്പർ 2019/2014.
  💢 😎 പൊലീസ് ക്രൈം ആൻഡ്‌ ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് സിസ്റ്റം. ടാറ്റ കൺസൾട്ടൻസി സർവീസ് 40.38 കോടി രൂപ ചെലവ്. 30.1.2012 ലെ സർക്കാർ ഉത്തരവ് നമ്പർ 10/2012/ആഭ്യന്തരം.
  💢 9) എന്തിന് മെഡിക്കൽ കോളേജ് കെട്ടിടം നിർമ്മിക്കാൻ വരെ കൺസൾട്ടൻസി നൽകി അതിൽ വിജിലൻസ് അന്വേഷണവും നേരിട്ടവർക്കാണ് ഇപ്പോൾ കൾസൾട്ടൻസി എന്ന് കേട്ടാൽ പുച്ഛം..
  💥 മോഡി സർക്കാർ കൺസൾട്ടൻസി
  ======
  💢 1) പ്രതിരോധ മന്ത്രാലയം ആർമി വർക്ഷോപ്പുകൾ സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ കമ്പനികളെ ആകർഷിക്കാൻ PWC (പ്രൈസ് വാട്ടർ കൂപ്പേഴ്‌സ്) കൺസൾട്ടൻസിയെ ആണ് ഏല്പിച്ചിരിക്കുന്നത്..
  💢 2) ഡൽഹി നോയിഡയിലെ JEWER എയർപോർട്ടിന്റെ എക്സ്പെന്ഷനെ കുറിച്ചു പഠിക്കാനും ഏല്പിച്ചിരിക്കുന്നത് ഇതേ PWC (പ്രൈസ് വാട്ടർ കൂപ്പേഴ്‌സ്) കൺസൾട്ടൻസിയെ ആണ്
  ഈ കൂട്ടരാണ്, LDF സർക്കാർ കൺസൾട്ടൻസിയെ നിയമിച്ചതിനാക്ഷേപിക്കുന്നത്.
  മുമ്പുള്ള LDF സർക്കാരും ചില പ്രൊജക്‌ടുകൾക്കായി കൺസൾട്ടൻസിയെ നിയോഗിച്ചിട്ടുണ്ട്‌.
  💢 1) കെൽട്രോൺ – വിഷ്വൽ പ്ലാൻ – 2009 ഏണസ്റ്റ് ആൻഡ്‌ യങ്.
  💢 2) മോഡണൈസേഷൻ ഓഫ് പിഎസ്യുസ് – 1998 എഎഫ് ഫർഗൂസൻ ആൻഡ്‌ കമ്പനി.
  💢 3) കേരള ഇൻഡസ്ട്രിയൽ റിവൈറ്റലൈസേഷൻ ഫണ്ട് ബോർഡ് (KIRFB) 1998 എസ്ബി ബില്ലിമോറിയ.
  💢 4) ഹൈസ്പീഡ് റെയിൽ പദ്ധതി 2010 DMRC
  💢 5) കൊച്ചിൻ – കോയമ്പത്തൂർ ഇൻഡസ്ട്രിയൽ കോറിഡോർ (ഇൻകൽ) – മഹീന്ദ്ര കൺസൾട്ടന്റ്സ്.
  💢 6) കോഴിക്കോട് – കിനാലൂർ റോഡ് പദ്ധതി– വിൽബർസ്മിത്ത്.
  💢 7) ഇസ്ലാമിക് ബാങ്ക് – ഏണസ്റ്റ് ആൻഡ്‌ യങ്.
  തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ അദാനിയുടെ മരുമകളുടെ കമ്പനി എന്നൊക്കെ പറയുന്നതിൽ ഒരു അർത്ഥവും ഇല്ല.എണ്ണൂറോളം നിയമ വിദഗ്ധർ അടങ്ങിയ അവരുടെ കമ്പനി നല്കുന്ന പ്രൊഫഷണൽ ലീഗൽ അഡ്വൈസ് സർവീസ് അതായത് വിമാനത്താവള ലേലത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമോപദേശത്തിനു മാത്രമാണ് കേരളം അവരിൽ നിന്ന് വാങ്ങിയ സർവീസ്.അതും പ്രസ്തുത ലേലത്തിന് മുൻപ്. ലേലത്തുക ക്വൊട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈ Law Firm ന് ഒരു പങ്കും ഇല്ല.. അതായത് സർക്കാരിന് നിയമോപദേശം കിട്ടിയതിനു ശേഷം, കൊമേർഷ്യൽ പാർട്ടിൽ ആ Law Firm ന് യാതൊരു റോളുമില്ല എന്നർത്ഥം.
  ‼️
  സർക്കാർ ക്വൊട്ട് ചെയ്ത ലേലത്തുക നിശ്ചയിച്ചത് KSIDC ആണ്.. ‼️
  ഇനി ശരി അദാനി ഈ രഹസ്യം ചോർത്തിയെന്നു തന്നെ ഇരിക്കട്ടെ.. സർക്കാർ ക്വോട്ട് ചെയ്ത തുകയിലും നാലോ അഞ്ചോ രൂപ കൂട്ടി അദാനിക്ക് ക്വോട്ട് ചെയ്താൽ പോരെ. കേന്ദ്രം തന്ന പത്ത് ശതമാനം ഇളവ് കൂടി കണക്കാക്കിയാൽ പതിനഞ്ച് രൂപ കൂടുതൽ ക്വോട്ട് ചെയ്താൽ പോലും മതി. എന്നാൽ അദാനി ക്വോട്ട് ചെയ്തത് മുപ്പത് രൂപ കൂട്ടിയും. അദാനിക്ക് നഷ്ടമല്ലേ അത്..❓ പതിനഞ്ച് രൂപ/പാസഞ്ചർ അധികം ക്വോട്ട് ചെയ്തത് തന്നെ അദാനിക്ക് സർക്കാർ കോട്ട് ചെയ്തതിനെ കുറിച്ചു യാതൊരു ധാരണയും ഇല്ലാതിരുന്നത് കൊണ്ടല്ലേ… ❓
  ഈ വിഷയത്തിൽ മാതൃഭൂമി ചാനലിൽ ചർച്ച നടത്തിയ അവതാരക സ്‌മൃതി പരുത്തിക്കാടിന് ഇതൊന്നും അറിയണം എന്നില്ല കാരണം PSC നിയമനം ഇല്ലാത്ത ഒരു കരാർ തസ്തികയിൽ എന്ത്കൊണ്ട് PSC നിയമനം നടത്തിയില്ല എന്ന വിഡ്ഡിത്തം ചോദിച്ചു മാതൃഭൂമി താൻ നടത്തിയ ചർച്ചയുടെ ആദ്യ മിനിറ്റിൽ തന്നെ ഇളിഭ്യ ആയ വ്യക്തി അല്ലെ.. സ്വാഭാവികം.. ‼️