കേരളത്തിൽ ആയിരുന്നു മാഗി എങ്കിൽ തീർച്ചയായും അവരുടെ ടെസ്റ്റ് സർക്കാർ ചെലവിൽ നടത്തി അവരെ ക്വാറന്റൈൻ ചെയ്തേനെ

293
Titto Antony
അമേരിക്കയുടെ തലസ്ഥാനം ആയ വാഷിംഗ്ടൺ DC യിലെ മാഗി മക്ഡോ എന്ന ഒരു അമേരിക്കൻ പൗരയുടെ കുറിപ്പാണ് താഴെ ലിങ്കിൽ ഉള്ളത്..
സൗത്ത് കൊറിയ വഴി തായ്‌ലാൻഡിലേക്ക് യാത്ര ചെയ്ത ഇവർ എയർപോർട്ടിൽ ഹെൽത്ത് ഡെസ്ക് ഒന്നും കാണാതിരുന്നതിനെ തുടർന്ന് പല വട്ടം ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിൽ വിളിച്ച് അന്വേഷിച്ചു. സെൽഫ് ക്വാറന്റൈൻ ചെയ്തോളാനും, അതിന്റെ ആവശ്യമില്ലെന്നും ഉള്ള പരസ്പരവിരുദ്ധമായ മറുപടികൾ ലഭിച്ചു. ഒടുക്കം രോഗ ലക്ഷണങ്ങൾ കൂടുതൽ ആയപ്പോൾ ജോർജ്‌ വാഷിങ്ടൺ ഹോസ്പിറ്റലിൽ വിളിച്ച് സ്വയം ഹാജരായി. ഇതിനിടയിൽ മാഗിയുടെ ഒരു കൊളീഗിനും ഇതേ പോലുള്ള സിംപ്റ്റംസ് ആരംഭിച്ചിരുന്നു. അവരത് വളരെ സീരിയസ് ആയി എടുക്കുകയും ചെയ്യാവുന്ന മറ്റെല്ലാ ടെസ്റ്റുകളും മാഗി മക്ഡോവിൽ നടത്തുകയും ചെയ്തു. മറ്റെല്ലാ ടെസ്റ്റും നെഗറ്റീവ് ആയതോടെ കൊറോണ ടെസ്റ്റ്‌ ചെയ്യാൻ ധാരണ ആയി.
പക്ഷേ അമേരിക്കയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് വീണ്ടും വില്ലനായി. സൗത്ത് കൊറിയയിലെ സിയോൾ എയർപോർട്ടിൽ വളരെ കുറച്ചു സമയം മാത്രമേ മാഗി ചെലവഴിച്ചിട്ടുള്ളൂ എന്നതിനാൽ അവർ ലോ റിസ്ക് ആണെന്നും, കോവിഡ് 19 ടെസ്റ്റ് നടത്താൻ സാധിക്കില്ലെന്നും അവർ കട്ടായം പറഞ്ഞു. ഒടുക്കം മാഗി വീട്ടിലേക്ക് തിരിച്ചു പോവേണ്ടി വന്നു.
ആവറേജ് ഇന്ത്യക്കാരന്റെ 30 ഇരട്ടി നോമിനൽ ശരാശരി വരുമാനം ഉള്ള അമേരിക്കക്കാരിയുടെ കഥയാണിത്. കേരളത്തിൽ ആയിരുന്നു മാഗി എങ്കിൽ തീർച്ചയായും അവരുടെ ടെസ്റ്റ് സർക്കാർ ചെലവിൽ നടത്തി അവരെ ക്വാറന്റൈൻ ചെയ്തേനെ.
ഫ്രീ മാർക്കറ്റ് എക്കോണമിയുടെ അപ്പോസ്തലന്മാരായ എല്ലാവരും വായിക്കേണ്ട ഒരു കുറിപ്പ്.