ചീഞ്ഞളിഞ്ഞ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മറ്റൊരു വശം ആണ് ഈ തുറന്നു കാണിക്കപ്പെടുന്നത്

115
Titto Antony
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാഷ്ട്രപതി രാജ്യസഭാ എം.പി ആയി നോമിനേറ്റ് ചെയ്തു..
ലൈംഗീക ആരോപണങ്ങൾ ഒരു മനുഷ്യന്റെ കരിയർ നശിപ്പിക്കും എന്നു പറയുന്നത് എത്ര സത്യമാണ്.
ഗോഗോയിയുടെ വിധികൾ
അയോധ്യ: “നിങ്ങൾ പൊളിച്ചത് തെറ്റാണ്, പക്ഷെ സ്ഥലം നിങ്ങൾ എടുത്തോളൂ…”
കാഷ്മീർ: “മനുഷ്യാവകാശം ആവശ്യമാണ്, പക്ഷെ പെറ്റീഷൻ കേൾക്കാൻ സമയമില്ല..”
ഓപ്പറേഷൻ കമല: “കുതിര കച്ചവടം തെറ്റാണ്.. പക്ഷെ MLA മാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം..”
റഫാൽ: “അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ട.. മോഡിക്ക് ക്ളീൻ ചിറ്റ്..”
Quid Pro Quo (ഒന്നിന് പകരം മറ്റൊന്ന്).. ഈ വിധികളിലൂടെ നടത്തി തന്ന ഉദ്ദിഷ്ട്ട കാര്യത്തിന് മോഡി-അമിട്ട് സഖ്യത്തിന്റെ ഉപകാര സ്മരണ.ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല.. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അമ്മാവൻ മുൻ ചീഫ് ജസ്റ്റിസ് രങ്ങനാഥ് മിശ്ര CongRSS ടിക്കറ്റിൽ 1998-2004 ൽ ഇതുപോലെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.. 1984 സിക്ക് കൂട്ടക്കൊലയിൽ കോണ്ഗ്രസ്സ് നേതാക്കൾക്ക് ക്ളീൻ ചിറ്റ് കൊടുത്തതിന് പകരമായിട്ടാണ് വിരമിച്ചു ഏഴു വർഷം കഴിഞ്ഞിട്ടാണെങ്കിലും രാജ്യസഭാ സീറ്റ് കൊടുത്തത് എന്നാണ് ആരോപണം. ചീഞ്ഞളിഞ്ഞ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മറ്റൊരു വശം ആണ് ഈ തുറന്നു കാണിക്കപ്പെടുന്നത്.