സുഹൃത്തുക്കളും ബന്ധുക്കളും ആയ ക്രിസ്ത്യാനികളോട് ആണ്.താഴത്തെ ആദ്യ ചിത്രത്തിലെ ട്വീറ്റ് BJP യുടെ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ 11 ന് (2019) ട്വീറ്റ് ചെയ്തതാണ്.. ഇതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ ആണ്..
“NRC രാജ്യം മുഴുവൻ നടപ്പിലാക്കി എന്നു ഉറപ്പ് വരുത്തും. ഹിന്ദുക്കളെയും, ബുദ്ധന്മാരെയും, സിഖുക്കാരെയും ഒഴികെ ഉള്ള മതത്തിൽ പെട്ട എല്ലാ നുഴഞ്ഞുകയറ്റുകാരെയും പുറത്താക്കും..”
പല കൃസ്ത്യാനി സുഹൃത്തുക്കളും ഇത് മുസ്ലിമുകളെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന് കരുതി പരോക്ഷമായി എങ്കിലും ബില്ലിനെ അനുകൂലിക്കുന്നതായി ശ്രദ്ധയിൽ പെട്ടു..
ആദ്യ ചിത്രത്തിൽ ഉള്ള ലിസ്റ്റിൽ ക്രിസ്ത്യാനികൾ ഇല്ല…
അപ്പോ അമിട്ടിന് വേണ്ടി ഇത്രേം നേരം കുഴലൂതിയ സംഘികൾ ആയ ക്രിസ്ത്യാനികൾ ആരായി..?
വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ്. സംഘപരിവാറിന്റെ ആചാര്യ’നായ’ എം.എസ്.ഗോള്വാക്കാർ എഴുതിയ RSS ന്റെ ബൈബിൾ ആയ വിചാരധാരയുടെ (Bunch of Thoughts -“തേങ്ങാക്കൊല”) ഉള്ളടക്കത്തിന്റെ സ്ക്രീൻഷോട്ട് ആണ് താഴെ ഇട്ടിട്ടുള്ളത്.. അതിൽ പാർട്ട് 2 (രാജ്യവും അതിന്റെ പ്രശ്നങ്ങളും) എന്ന ഭാഗത്തിന് കീഴിൽ “ആഭ്യന്തര ഭീഷണികൾ” എന്ന ചാപ്റ്ററിൽ കൃത്യമായി മൂന്ന് ആഭ്യന്തര ഭീഷണികളെ നിർവചിച്ചിട്ടുണ്ട്.. ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഭാഗം കാണുക. ആദ്യശത്രുവിൽ തൊട്ടു. മൂന്നിന് മുൻപ് രണ്ട് വരും. വന്നിരിക്കും. അപ്പോഴും ഈ ആവേശമൊക്കെ കാണണം.
⭕ ഇന്ന് മുസ്ലിം..
⭕ നാളെ കൃസ്ത്യാനികൾ..
⭕ മറ്റന്നാൾ കമ്യൂണിസ്റ്റുകാർ..
പിന്നെ ദളിതർ.. ആദിവാസികൾ.. ലിസ്റ്റ് പിറകെ വരുന്നുണ്ട്..
നാഗ്പൂരിൽനിന്നും RSS കൊടുക്കുന്ന അജണ്ട കൃത്യമായി നടപ്പാക്കുന്ന വെറും ജോലിക്കാരാണ് മോഡിയും അമിട്ടു ഷാജിയും..
ചിലർ മോദിജിയ്ക്ക് സമർപ്പിക്കാനുള്ള അതിപുരാതന കത്തോലിക്ക കുടുംബ (അ.പു.ക.കു) ലെഗസി (പാരമ്പര്യ) രേഖകൾ വരെ റെഡി ആക്കി തുടങ്ങി. ഈയിടെയായി മിക്ക കത്തോലിക്ക കുടുംബങ്ങളിലും ഒരു ട്രെന്റ് ആണല്ലോ ഈ തോമാശ്ലീഹാ മാമോദിസ മുക്കിയ പാരമ്പര്യം. അതിന്റെ ആവശ്യങ്ങൾക്കായി പലരും കുറച്ച് പൂർവികരെ പോലും തപ്പി എടുത്തിട്ടുണ്ട്. അത് മോദിജിക്ക് കൊടുക്കാൻ കാത്തിരിക്കുന്നവരോട് ആണ്.. നിങ്ങൾ എന്തൊക്കെ പാരമ്പര്യം കൊണ്ട് ചെന്നാലും അതൊന്നും NRC യിൽ നിന്ന് രക്ഷപ്പെടാൻ ഉതകുന്ന ഒന്നല്ല..
മുസ്ലീമുകൾ കഴിഞ്ഞാൽ അടുത്തത് തീർച്ചയായും നിങ്ങൾ ആണ്.. ക്രിസ്ത്യാനികൾ..!!
പൗരത്വ ഭേദഗതി ബില്ല് വഴി ഒരു മതനിരപേക്ഷ രാജ്യത്തെ പ്രത്യക്ഷത്തിൽ തന്നെ മതാടിസ്ഥാനത്തിൽ വിഭജിച്ച് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുകയാണ് ഇന്ത്യയിലെ സംഘ് ഭരണകൂടം. ന്യൂനപക്ഷങ്ങളേയും എതിരാശയക്കാരെയും മുൻഗണനാക്രമത്തിൽ തുരത്താൻ ആഹ്വാനം ചെയ്യുന്ന “വിചാരധാര” എന്ന വിദ്വേഷ പുസ്തകം അതേപോലെ മാതൃകയാക്കിയാണ് ഇനിയുള്ള ഓരോ നടപടികളും എന്ന് അവർ തന്നെ പലപ്പോഴായി വിളിച്ചു പറയാറുമുണ്ട്. ഈ വിദ്വേഷ വേദപുസ്തകം മുൻപ് വായിച്ചവർക്ക് ഇത് പറയാതെ തന്നെ അറിയാവുന്ന കാര്യവുമാണ്.
ഇനി ഇത് ഹിറ്റ്ലരുടെ ഫാസിസ്റ്റ് ഭരണകൂട സമയത്തെ ഒരു സംഭവവുമായി താതാത്മ്യം ചെയ്യാം..
ഹിറ്റ്ലർ എന്തു പ്രവർത്തിച്ചാലും അത് ഈശ്വരഹിതമാണെന്നു വിശ്വസിച്ചു പോന്നിരുന്ന ഒരു ഹിറ്റ്ലർ ആരാധകനായിരുന്നു പാസ്റ്റർ മാർട്ടിൻ നെയ്മുള്ളർ. നമ്മളിലധികം പേർക്കും അദ്ദേഹത്തെ അറിയുമായിരിക്കില്ല. ലോക ജനത ഏറ്റവും കൂടുതലായി ഉരുവിടുന്ന കവിത പക്ഷ, നെയ്മുള്ളറുടെ പേരിലുള്ളതാണ്.
ഒരു യഥാസ്ഥിതിക കുടുംബ പശ്ചാത്തലമുള്ള നെയ്മുള്ളറിന്റെ ജീവിതം മാറിമറിയുന്നത് 1933 ൽ ഹിറ്റ്ലറുടെ ജർമ്മനി കൊണ്ടുവന്ന ആന്റി സെമിറ്റിക് ലെജിസ്ലേഷൻ ‘ആര്യൻ പാരാ ഗ്രാഫിലെ ‘ക്ലോസിലുള്ള തന്റെ വിയോജിപ്പ് പരസ്യപ്പെടുത്തുന്നതോടു കൂടിയാണ്.
ജൂതരെ രാജ്യത്തെ എല്ലാ വ്യവഹാരങ്ങളിൽ നിന്നും എക്സ്ക്ലൂഡ് ചെയ്യുന്നതിനും രണ്ടാം തരം പൗരന്മാരാക്കുന്നതിനും രൂപം കൊണ്ട ‘ ആര്യൻ പാരാഗ്രാഫി’നെതിരെ നെയ്മുള്ളർ ശക്തമായി നിലകൊണ്ടു. തുടർന്ന്, കടുത്ത ഹിറ്റ്ലർ ആരാധകനായിരുന്ന നെയ്മുള്ളർ അറസ്റ്റു ചെയ്യപ്പെട്ടു. 1938 മുതൽ 1945 വരെയുള്ള കാലയളവിൽ അദ്ദേഹം ജർമ്മനിയിലെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ കടുത്ത പീഠനങ്ങൾക്ക് വിധേയനായി. പട്ടാള സേവനങ്ങൾ നല്കിയിട്ടുള്ള നെയ്മുള്ളറെ വധിക്കുവാൻ ഭരണകൂടത്തിനു കഴിഞ്ഞില്ല. മരണം 1984ലായിരുന്നു.
മരിക്കുന്നതിനു മുമ്പ് താൻ മറഞ്ഞാലും മാഞ്ഞു പോകാത്ത തന്റെ കുറ്റസമ്മതം ഒരു കവിതയുടെ രൂപത്തിൽ നെയ്മുള്ളർ അവശേഷിപ്പിച്ചു. 1946ൽ ഈ കവിത യുദ്ധാനന്തര ജർമ്മനിയിൽ പ്രസിദ്ധമായി. കുറ്റസമ്മതത്തിന്റെ ക്ലാസിക് രൂപമായ ഈ കവിത വിവിധ ഭാഷകളിൽ ഒരു ചൂണ്ടുപലകയായി ഇന്നും വർത്തിക്കുന്നു.
“ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാൻ ഒന്നും മിണ്ടിയില്ല
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു
പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല
പിന്നീട് അവർ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവിൽ അവർ എന്നെ തേടി വന്നു
അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…”
സമകാലിക ഇന്ത്യയിൽ ഈ കവിത ഓർമ്മിയ്ക്കപ്പെടുക എന്നത് ഇന്ത്യയുടെ അതിജീവനത്തിന്റെ രാഷ്ട്രീയമാണ്.അമിട്ട് ഷായും സംഘവും നന്നായി ആസൂത്രിതവും സംഘടിതവുമാണ്. അവ ഏതെങ്കിലും വികാരങ്ങളിൽ നിന്നോ മറ്റോ പ്രവർത്തിക്കുന്നവർ അല്ല.. ഇപ്പോൾ അവർക്ക് സഹായം നൽകാൻ സർക്കാരും സൈന്യവും പോലീസ് സേനയും ധനസഹായം നൽകാൻ ധനികരായ കോർപറേറ്റുകളും ഉണ്ട്.ചെറുത്തുനിൽപ്പ് ശരിക്കും കഠിനമായിരിക്കും, പക്ഷേ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണെങ്കിൽ നമുക്ക് അത് ഉണ്ടാക്കാം..