പൗരത്വ ബിൽ, രണ്ടുകൂട്ടരെ തിരിച്ചറിയേണ്ടതുണ്ട്

133

Titto Antony 

രണ്ടു കൂട്ടരെ തിരിച്ചറിയേണ്ടതുണ്ട്

  1. രാജ്യം മുസ്ലിങ്ങളെ ഒറ്റപ്പെടുത്തുമ്പോൾ അതിനെയൊരു അവസരമാക്കി കണ്ട് മുതലെടുത്ത്, സ്വത്വവാദ കാർഡിറക്കി ഇതുവരെയും വർഗീയവൽക്കരിക്കപ്പെട്ടിട്ടില്ലാത്ത ഇടതുപക്ഷ മുസ്ലിം വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കി അവനവന്റെ വളർച്ച ഉണ്ടാക്കാൻ സംഘ് വിരുദ്ധ മുഖമൂടിയിട്ടിറങ്ങിയ തീവ്ര ഇസ്ലാമിസ്റ്റുകളെ.

(ചരിത്രപരമായി തന്നെ വർഗീയവൽക്കരണത്തെ എതിർക്കുന്ന ഇടതുപക്ഷത്തോട്, കേരളത്തിലെ ഇടതുപക്ഷം ബില്ലിനെതിരെ എന്ത് പറഞ്ഞു, പിണറായി എന്ത് പറഞ്ഞു എന്നൊക്കെ അവർ ചോദിക്കുന്നത് ഇടതുപക്ഷം എന്തെങ്കിലും പറയണം എന്ന ആഗ്രഹം കൊണ്ടൊന്നുമല്ല എന്ന് വെള്ളം ചവച്ചിറക്കാത്ത എല്ലാവർക്കും മനസ്സിലാവേണ്ടതാണ്. ഇടതുപക്ഷം ബില്ലിനെ പാർലമെന്റിൽ എതിർത്തതും പ്രതിഷേധ പ്രകടനങ്ങൾ പലയിടത്തും നടത്തിയതും ഇപ്പോഴും നടത്തുന്നതും ഇവർ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതും മുസ്ലിങ്ങൾക്കിടയിലെ അരക്ഷിതാവസ്ഥ ഇപ്പോഴുള്ളതിനേക്കാളും വലുതാക്കി, ഇവരാണ് ഏക രക്ഷാമാർഗം എന്ന് സ്ഥാപിക്കാനാണ്. അതിനുവേണ്ടി അവർ പിണറായി വിജയനെ വരെ സംഘിയാക്കാൻ മടിക്കില്ല. ഏത്, ഇവനൊക്കെ നിക്കറിൽ തൂങ്ങി നടക്കുന്ന കാലത്തിനു മുൻപേ ഈ പണിക്കിറങ്ങിയ ആളെയാണ് സംഘിയെന്ന്)

  1. ബില്ലിനെന്താണ് കുഴപ്പം, ആർക്കുമൊരു പ്രശ്നവുമില്ലല്ലോ, പ്രശ്നമുണ്ടെങ്കിൽ പറഞ്ഞു തരൂ, പഠിപ്പിച്ചു തരൂ, തർക്കിച്ചു ജയിക്കൂ എന്നൊക്കെ ആവശ്യപ്പെടുന്ന അൾട്രാ ലിബറൽ, യുക്തിവാദി, നിഷ്പക്ഷ, മറവിൽ നിൽക്കുന്ന സംഘികളെ.

(ഒരൊറ്റ മനുഷ്യന്റെ അവകാശം ലംഘിക്കുന്നുണ്ട് എങ്കിൽപ്പോലും ഈ നിയമത്തെ കരിനിയമം എന്ന് വിളിക്കേണ്ടതാണ്. അപ്പോഴാണ് ഒരു ജനതയോട് മുഴുവൻ പെറപ്പ് കാണിക്കുന്ന ഇങ്ങനെയൊരു ബില്ലിനെ നിഷ്കളങ്കതയുടെ മേലങ്കിയിട്ടു വെളുപ്പിക്കാൻ വരുന്നത്. പഠിക്കാൻ അത്ര താൽപര്യമാണെങ്കിൽ അത് സ്വന്തം ചിലവിൽ ചെയ്യണം. പ്രധാനപ്പെട്ട കാര്യങ്ങളിൽ നിന്ന് മനുഷ്യരുടെ ശ്രദ്ധ തിരിച്ചിട്ടാകരുത്. പോയി നെറ്റിൽ സെർച്ച് ചെയ്യടോ. താടി കത്തുമ്പോൾ ബീഡി കത്തിക്കാൻ നോക്കുന്നവരെ ഒരിക്കലും പൊളിറ്റിക്കലി എൻഗേജ് ചെയ്യരുത്.)

⭕ ഇത് സംഘിനെതിരെയുള്ള പോരാട്ടമാണ്.
⭕ ഹിന്ദുത്വമാണ് എതിര് നിൽക്കുന്നത്.

ആദ്യമായിട്ടും അവസാനമായിട്ടും. അതിൽ കരിങ്കാലിപ്പണി കാണിക്കാൻ വരുന്നവരെ പുറങ്കാല് കൊണ്ട് തൊഴിച്ചെറിയണം. വല്ല പറമ്പിലും പോയിക്കിടന്നു വളമാകട്ടെ.

#IndiaRejectsNRC
#CitizenshipAmendmentBill2019
#CABAgainstConstitution