ഇന്നലെ പ്രതിഷേധത്തിനിടെ ബസിന് തീവയ്ക്കാന്‍ അമിത് ഷാജി പോലീസുകാരെ അയച്ചെങ്കിൽ നാളെ ഇന്ത്യന്‍ പാര്‍ലമെന്‍റിനും അവർ തീവയ്ക്കും

388

Titto Antony

ഗോദ്രയിൽ തീവണ്ടിക്ക് തീ വച്ചത് ഓർമ്മയില്ലേ..? അത് തുടങ്ങി വച്ച ഗുജറാത്ത് കലാപം ഓർമ്മയില്ലേ..?അന്ന് കലാപത്തിന് ഒത്താശ ചെയ്ത ഗുജറാത്ത് ഭരിച്ചവർ തന്നെയാണ് ഇന്ന് കേന്ദ്രവും ഭരിക്കുന്നത്. മോഡിയും അമിട്ട് ഷാജിയും..! ഇന്നലെ പ്രതിഷേധത്തിനിടെ ബസിന് തീവയ്ക്കാന്‍ പോലീസുകാരെ അയച്ചവര്‍ നാളെ ഇന്ത്യന്‍ പാര്‍ലമെന്‍റിനും തീവയ്ക്കും. എന്നിട്ടത് മുസ്ലീമുകളുടെ മുകളിലോ കമ്യുണിസ്റ്റുകളുടെ മുകളിലോ ആരോപിക്കും.

ജർമൻ നാസിസത്തില്‍ നിന്നും പഠിച്ചതിനപ്പുറം പാഠങ്ങളൊന്നും ഇന്ത്യന്‍ ഫാസിസ്റ്റുകൾ ആയ സംഘികൾക്ക് അറിയില്ല. നാസി ജര്‍മനിയുടെ നിര്‍മിതിയില്‍ അതിപ്രധാനമായ സ്ഥാനമാണ് റീഷ്സ്റ്റാഗ് തീവയ്പിനുള്ളത്. ഒരു വെടിക്ക് രണ്ടുപക്ഷി എന്നു പറയുന്നതുപോലെ ഒരു ചെയ്തികൊണ്ട് രണ്ടു നേട്ടങ്ങളുണ്ടാക്കുകയാണ് ഇതുവഴി ഹിറ്റ്ലറും അയാളുടെ മന്ത്രിയായ ഗോറിങ്ങും ലക്ഷ്യമാക്കിയത്. ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ നശിപ്പിക്കുകയും ഇതര ജനാധിപത്യപ്രസ്ഥാനങ്ങളെ പേടിപ്പിക്കുകയുമായിരുന്നു ആദ്യലക്ഷ്യം. ജര്‍മനിയിലെ നാമമാത്രജനാധിപത്യത്തിന്റെ ഏകസ്ഥാപനമായ റീഷ്സ്റ്റാഗിനെ നാമാവശേഷമാക്കുകയായിരുന്നു രണ്ടാമത്തെ ലക്ഷ്യം. ജനജീവിതത്തിന്റെ പ്രശ്നങ്ങളേറ്റെടുത്ത് പോരാട്ടം നടത്തുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാന്‍ നാസിസം എന്ന ജര്‍മന്‍ ഫാസിസം ദൃഢപ്രതിജ്ഞയെടുത്തിരുന്നു.

Image result for deli police fire bus"1933 ഫെബ്രുവരി 27നാണ് റീഷ്സ്റ്റാഗ് എന്ന ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീപിടിച്ചത്. അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സമയം ഹിറ്റ്ലര്‍ ബെര്‍ലിനില്‍ ജോസഫ് ഗീബല്‍സിനൊപ്പം ഡിന്നര്‍ കഴിക്കുകയായിരുന്നു. ഹിറ്റ്ലറും പരിവാരവും ഉടന്‍ റീഷ്സ്റ്റാഗിലേക്ക് പാഞ്ഞു. അവിടെ മന്ത്രി ഗോറിങ്ങ് അവരെ സ്വീകരിച്ചു. ഗോറിങ്ങ് പറഞ്ഞു: “ഇത് കമ്യൂണിസ്റ്റക്രമമാണ്. ഒരു ചുവപ്പന്‍ കുറ്റവാളിയെ അറസ്റ്റ് ചെയ്തിരിക്കുന്നു.”  ഹിറ്റ്ലര്‍ ഇത് ദൈവികമായ അടയാളമാണെന്ന് പറഞ്ഞു. നമ്മുടെ ശബരിമല സുവര്‍ണാവസരക്കാര്‍ പറഞ്ഞതുപോലെ.

“ഒരു കമ്യൂണിസ്റ്റ് ഗൂഢാലോചന”യുടെ ഭാഗമാണെന്ന് നാസി ഭരണകൂടം പ്രചരിപ്പിച്ചു. അഡോള്‍ഫ് ഹിറ്റ്ലര്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ‘ആക്രമണങ്ങള്‍’ക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റിനോടാവശ്യപ്പെട്ടു. ഹിറ്റ്ലറുടെ പാവയായി മാറിക്കഴിഞ്ഞിരുന്ന പ്രസിഡന്റ് ഹിന്റണ്‍ബര്‍ഗ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പൗരാവകാശങ്ങള്‍ സസ്പെന്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വന്‍തോതിലുള്ള കമ്യൂണിസ്റ്റ് വേട്ടയാരംഭിച്ചു.

പാര്‍ലമെന്റിലെ കമ്യൂണിസ്റ്റംഗങ്ങളെ മുഴുവന്‍ തടവിലിട്ടു. കേസില്‍ അഞ്ചുപ്രതികളാണുണ്ടായിരുന്നത്. മാറിനസ് വാന്‍ ദെര്‍ ല്യൂബ്, ഏണസ്റ്റ് ടോര്‍ഗ്ലര്‍, ജോര്‍ജി ദിമിത്രോവ്, ബ്ലോഗോയ് പോപോവ്, വാസില്‍ തനേവ്.

എല്ലാ കമ്യൂണിസ്റ്റുകാരെയും ശിക്ഷിക്കുമെന്നാണ് ആശങ്കപ്പെട്ടിരുന്നത്. പക്ഷേ, വിധി പ്രഖ്യാപിച്ചപ്പോള്‍ വാന്‍ദെര്‍ല്യൂബിനെ മാത്രമേ ശിക്ഷിച്ചുള്ളൂ. മറ്റുനാലുപേരും കുറ്റക്കാരല്ലെന്നു വിധിയുണ്ടായി. ഈ വിധി ഹിറ്റ്ലറെ ക്രുദ്ധനാക്കി. ഇനിമുതല്‍ രാജ്യദ്രോഹമുള്‍പ്പെടുന്ന എല്ലാ കേസുകളും ജനകീയകോടതിയെന്ന പുതിയകോടതിയാണ് വിചാരണചെയ്യുകയെന്ന് അയാള്‍ പ്രഖ്യാപിച്ചു. അതനുസരിച്ച് ഉത്തരവുണ്ടായി. ഈ കോടതി നാസി വിശ്വസ്തന്മാരടങ്ങുന്ന കോടതിയായിരുന്നു. ഇന്ത്യയിലും സ്ഥിതി ഇപ്പോള്‍ ഏതാണ്ട് ഇതൊക്കെത്തന്നെയാണല്ലോ.

പത്തുവര്‍ഷത്തിന് ശേഷമാണ് ആ തീവയ്പിന്‍റെ സത്യകഥ പുറത്തുവരുന്നത്. 1943ല്‍ ഹിറ്റ്ലറുടെ ജന്മദിനാഘോഷവേളയില്‍ നടന്ന ഒരു സംഭാഷണം “The Rise and Fall of the Third Reich” എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവിടെ നടന്ന സംഭാഷണത്തില്‍നിന്ന് ഒരുഭാഗം ജനറല്‍ ഫ്രാസ്ഹാല്‍ഡര്‍ രേഖപ്പെടുത്തുന്നു: “ഞാന്‍ സ്വന്തം ചെവികൊണ്ട് കേട്ടു, ഗോറിങ്ങ് പറയുന്നത്, റീഷ്സ്റ്റാഗ് മന്ദിരത്തെ കുറിച്ചറിയുന്ന ഒരാളേയുള്ളൂ, ഈ ഞാന്‍, ഞാനതിനു തീകൊടുത്തു. ഇതുപറഞ്ഞ് അയാള്‍ സ്വന്തം തുടകളിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു”.അതെ ഇന്ത്യന്‍ ഫാസിസ്റ്റുകളും നാസി ജര്‍മ്മനിയുടെ വഴിയിലാണ്.ചരിത്രം ആവർത്തിക്കുകയാണ്.