കോൺഗ്രസ് യുപിഎ സർക്കാരിന്റെ വീഴ്ചയുടെ തുടക്കം ഡൽഹിയിലെ രാംലീല മൈദാനി ആയിരുന്നെങ്കിൽ, ബിജെപിയുടെ യുടെ എൻ ഡി എ സർക്കാരിന്റെത് ഷഹീൻ ബാഗ് ആണ്

116

Titto Antony

കോൺഗ്രസ് UPA – 2 സർക്കാരിന്റെ വീഴ്ചയുടെ തുടക്കം ഡൽഹിയിലെ രാംലീല മൈദാനി ആയിരുന്നെങ്കിൽ, BJP യുടെ NDA സർക്കാരിന്റെത് ഷഹീൻ ബാഗ് ആണ്. സംഘികൾ ആസൂത്രിതമായി ഷഹീൻബാഗ് പ്രതിഷേധത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നതിന്റെ അർത്ഥം ഷഹീൻബാഗ് പ്രതിഷേധം അവരെ വേദനിപ്പിക്കുന്നുണ്ട് എന്നു തന്നെയാണ്.

രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വച്ചാൽ അന്നത്തേ “അണ്ണാ ഹസാരെ” എന്ന ഗജ ഫ്രോഡിന്റെ വ്യാജ നേതൃത്വം ഇപ്പഴത്തെ ജനങ്ങളുടെ ഇടയിൽ നിന്നുള്ള ഓർഗാനിക് ആയിട്ടുള്ള സ്വാഭാവിക പ്രതിഷേധത്തിന് ഇല്ല എന്നുള്ളതാണ്.. അന്ന് അണ്ണാ ഹസാരെയുടെ കൂടെ ഉണ്ടായിരുന്ന മിക്കവരും ഇന്ന് ബിജെപിയുടെ കൂടെ ആണ്.. ബാബ രാംദേവ്, കിരൺ ബേദി മുതലായവർ..
അണ്ണാ ഹസാരെ കഴിഞ്ഞ 5-6 വർഷങ്ങൾ ആയി ഉറങ്ങുന്നത് പോലെ സമാധാനപരമായ ഉറക്കം കിട്ടുക എന്നതാണ് എന്റെ ആഗ്രഹം.

1974 ൽ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ഗവണ്മെന്റിന് എതിരെയുള്ള പ്രതിഷേധത്തെ കുറിച്ചു വായിച്ചിട്ടുണ്ട്, 1984 ൽ വി.പി.സിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ആന്റി-കറപ്ക്ഷൻ പ്രതിഷേധത്തെ കുറിച്ചും വായിച്ചിട്ടുണ്ട്.എന്നാൽ ഈ CAA_NRC_Protest അഭൂതപൂർവമാണ്, വലുപ്പം കൊണ്ട് മാത്രമല്ല ഉള്ളടക്കം കൊണ്ടും.സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിലെ എല്ലാ സമുദായങ്ങളും ഭരണഘടനയെ സംരക്ഷിക്കാനുള്ള വഴിയിലാണ്.