fbpx
Connect with us

Food

പ്രകൃതിയിലെ ഏറ്റവും പൂർണ്ണവും മനോഹരവുമായ ഒരു ജീവിതമാണ് സാൽമണിൻ്റേത്

അതി രുചികരമായ ഒരു മത്സ്യമാണ് സാൽമൺ എന്ന് പറഞ്ഞാൽ അത് ഒരിക്കലും അതിശയോക്തിയാകില്ല. സാൽമൺ മത്സ്യത്തെക്കുറിച്ച് ധാരാളം

 193 total views,  1 views today

Published

on

Tk Thomas

അതി രുചികരമായ ഒരു മത്സ്യമാണ് സാൽമൺ എന്ന് പറഞ്ഞാൽ അത് ഒരിക്കലും അതിശയോക്തിയാകില്ല. സാൽമൺ മത്സ്യത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടായിരുന്നെങ്കിലും ഞങ്ങൾ അതിനെ ശരിക്കും “കണ്ടെത്തുന്നത്”, ഒരു ദിവസം നമ്മുടെ സാധാരണ മീൻ മുളക് ചാറുകറിയിൽ തായ്ലാൻ്റിൽ നിന്ന് ടിന്നിൽ വരുന്ന തേങ്ങാപ്പാല് ശകലം ഒഴിച്ച് വിനയ പരീക്ഷിച്ചപ്പോഴാണ്. നാട്ടിലെ പാലുപിഴിഞ്ഞ് വച്ച മീൻകറി എന്ന് വേണമെങ്കിൽ പറയാം, പക്ഷേ, അമേരിക്കയിലെ ന്യൂ ഹാമ്പ്ഷയർ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിൽ അന്ന് സംഘടിപ്പിച്ചെടുത്ത പരിമിതമായ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയ സാൽമൺ കറി ഞങ്ങൾ കഴിച്ച ഏറ്റവും രുചികരമായ വിഭവങ്ങളിൽ ഒന്നായിരുന്നു. പിന്നെ സാൽമൺ ഞങ്ങളുടെ ആഹാരത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത ഒരു കാര്യമായി. സാൽമണിൻ്റെ ലഭ്യത ഉറപ്പുവരുത്താൻ ഫ്രീസറിൽ അത് ധാരാളം ശേഖരിച്ചു വച്ചു, സാൽമണെ പിടിക്കാൻ വീടിന്നടുത്തും പുറത്തുമായി ധാരാളം പരിശ്രമിച്ചു. സാധാരണ കറിയിൽ നിന്ന് മുന്നേറി പിന്നീട് പല രീതികളിൽ സാൽമൺ പാചകം ചെയ്യാൻ പഠിച്ചു. കാലിഫോർണിയയിൽ പസഫിക് സമുദ്രത്തിൻ്റെ അടുത്തുതന്നെ ഞങ്ങൾ സ്ഥിരവാസമാക്കാൻ തീരുമാനിച്ചതിന് ഒരു കാരണം സാൽമണിൻ്റെ ലഭ്യതയാണെന്ന് ഏതാണ്ട് ഉറപ്പാണ് 🙂

Sockeye Salmon in a creek off Bristol Bay in Alaska, Pat Clayton pic : pics

അതിൻ്റെ രുചി ആയിരിക്കാം ഒരു പക്ഷേ ആ മത്സ്യത്തെക്കുറിച്ച് കൂടുതൽ അടുത്തറിയാൻ കാരണമായിട്ടുണ്ടാകുക. വിക്കിപീഡിയയിലും മറ്റും സാൽമണിക്കുറിച്ച് വായിച്ചറിയാൻ ഞാൻ ധാരാളം സമയം ചിലവഴിച്ചിട്ടുണ്ട്. അതിനെ പിടിക്കാനും അത് വളരുന്ന പുഴകളും സമുദ്രഭാഗങ്ങളുമൊക്കെ കാണാനും പിന്നീട് ഭാഗ്യമുണ്ടായി. കാലിഫോർണിയയിൽ മോണ്ടറേ, സാന്താക്രൂസ്, ബനീഷ്യ തുടങ്ങി പസഫിക് സമുദ്രത്തിൻ്റെ തീരത്തുള്ള പട്ടണങ്ങളിൽ നിന്ന് സാൽമൺ പിടിക്കാൻ ബോട്ട് പിടിച്ച് സമുദ്രത്തിലേക്ക് കൂട്ടുകാരോടൊത്ത് പോയ പല യാത്രകൾ എപ്പോഴും ഓർമകളിൽ മുൻവരിയിലാണ് സ്ഥാനം.

കാലിഫോർണിയയ്ക്ക് വടക്ക്, സാന്തസമുദ്രതീരത്തുള്ള രണ്ടു സംസ്ഥാനങ്ങളാണ് ഓറിഗണും വാഷിംഗ്ടണും. ആ സംസ്ഥാനങ്ങളെ വിഭജിച്ച് ഒഴുകുന്ന കൊളംബിയ എന്ന വൻ നദിയിൽ ധാരാളം സാൽമണുകൾ ഇപ്പോഴും ഉണ്ട്, ബാക്കിയുള്ള മിക്കവാറും സ്ഥലങ്ങളിൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ മൂലം (പ്രധാനമായും അണക്കെട്ടുകളും ജലമലിനീകരണവും കൊണ്ട്) ഈ മത്സ്യം വംശനാശം വന്നു കഴിഞ്ഞു. കൊളംബിയ നദിയിൽ സാൽമൺ പിടിക്കാനും ഓറിഗണിൽ സുലഭമായ ചെറിയ ബ്രൂവറികളിലെ ബിയർ കഴിക്കാനും കൂട്ടുകാരുടെയും അനിയൻ്റെയും ഒക്കെ ഒപ്പം പോയിട്ടുള്ള ട്രിപ്പുകൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. (ബിയറുണ്ടാക്കാൻ ഉപയോഗിക്കുന്ന ഹോപ്പ് എന്ന പൂവ് ഓറിഗണിലെ ഒരു പ്രധാന വിളവാണ്, അതുകൊണ്ട് ആ സംസ്ഥാനത്തിന് അമേരിക്കയിൽ ഏറ്റവും നല്ല ബിയറുകൾ ഉണ്ടാക്കുന്ന സ്ഥലം എന്ന പെരുമ ലഭിക്കുന്നതിൽ അത്ഭുതമൊന്നുമില്ല.)

Farmed salmon is now a staple in diets – but what they eat matters tooസാൽമണിൻ്റെ ജീവിതചക്രം വളരെ സങ്കീർണവും അതിന്നെക്കുറിച്ചുള്ള നമ്മുടെ അറിവ് അപൂർണ്ണവുമാണ്. സാൽമൺ ഉണ്ടാകുന്നത് നദികളുടെ ഉത്ഭവസ്ഥാനങ്ങളിൽ ചരലുകൾ നിറഞ്ഞ സ്ഥലങ്ങളിലാണ്. കുറച്ച് വലുതാകുന്നതുവരെ അവ നദിയിൽ തന്നെ ജീവിക്കും, പിന്നെ സമുദ്രത്തിലേക്ക് പോകും. അവിടെ വച്ചാണ് സാൽമൺ ശരിക്കും വലുതാകുന്നത്. സാൽമൺ പല ജനുസുകൾ ഉണ്ട്, കിംഗ് സാൽമൺ പോലെയുള്ള മത്സ്യങ്ങൾ 20 കിലോ വരെയൊക്കെ തൂക്കം വയ്ക്കും. പൊതുവേ വലിയ മത്സ്യങ്ങളാണ് സാൽമൺ. ഒരു സാൽമണിനെ ചൂണ്ടയിൽ പിടിച്ച് ബോട്ടിലേക്കോ കരയിലേക്കോ കയറ്റുക എന്നത് നിസ്സാരമായ കാര്യമല്ല. സാൽമണിനെക്കുറിച്ചുള്ള ഏറ്റവും അത്ഭുതകരമായ കാര്യം അത് ജനിച്ച് സ്ഥലത്തേക്ക് പ്രത്യുൽപ്പാദത്തിനു വേണ്ടി തിരിച്ചുവരും എന്നുള്ളതാണ്. എവിടെയാണ് ജനിച്ചതെന്ന് അവ ഓർത്തുവയ്ക്കുന്നതും അവിടേക്ക് തിരിച്ചു നീന്തിയെത്താനുള്ള വഴി എങ്ങനെ ആ തിരിച്ചു നീന്തുന്ന മത്സ്യങ്ങൾ അറിയുമെന്നുമുള്ളതുമൊക്കെ ശാസ്ത്രത്തിന് ഇനിയും വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രകൃതിയെക്കുറിച്ച് നമ്മുടെ അറിവ് എത്ര തുച്ഛമാണെന്ന് സാൽമണിൻ്റെ മഹനീയമായ ജീവിതം നമ്മളെ ഓർമിപ്പിക്കുന്നു. ഇണയെ കണ്ടുപിടിച്ചാൽ പെൺ സാൽമൺ ചരലുകളിലെ കുഴികളിൽ ഇടുന്ന മുട്ടകളിൽ ആൺ സാൽമൺ തൻ്റെ ബീജം നിക്ഷേപിച്ച് പ്രകൃതി അവരെ ഏൽപ്പിച്ച ജോലി ഭംഗിയായി പൂർത്തീകരിക്കുന്നു. സമുദ്രത്തിൽ നിന്നുള്ള തിരിച്ചുവരവിൽ അവരുടെ ഏക ശ്രദ്ധ പ്രത്യുൽപ്പാദനമാണ്. ഏകാഗ്രതയോടെ, ഭക്ഷണം പോലും കഴിക്കാതെയുള്ള ആ നീണ്ടയാത്രയുടെ അവസാനം അവ അവശരായി ചത്തുവീഴും, അവരുടെ കുഞ്ഞുങ്ങൾക്കും മറ്റു ജീവികൾക്കും പോഷകാഹാരമായി ആ നദിയുടെ അടിത്തട്ടിൽ അവർ നിവർന്ന് കിടന്ന് വിശ്രമിക്കും.

10 Healthiest Fish to Help You Hit Your Weight-Loss Goals - Best Healthy  Fishപ്രകൃതിയിലെ ഏറ്റവും മനോഹരമായ ഒരു ജീവിതമാണ് സാൽമണിൻ്റേത്. പൂർണവും മനോഹരവും. സാൽമണിൻ്റെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്. മനുഷ്യൻ്റെ പുരോഗതി പല രീതികളിൽ സാൽമണിൻ്റെ അപചയത്തിലെത്തിച്ചു. പണ്ട് യൂറോപ്പിലും അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സുലഭമായിരുന്ന അറ്റ്ലാൻ്റിക് സാൽമൺ ഇന്ന് ഏതാണ്ട് തുടച്ചുനീക്കപ്പെട്ട നിലയിലാണ്. സാൽ മണിൻ്റെ ജീവിതം, മനുഷ്യൻ ഇടപെട്ടു തുടങ്ങിയത് മുതൽ, ഏതാണ്ട് ഭൂമിയുടെ ചരിത്രത്തിന് തുല്യമാണ് .

 194 total views,  2 views today

Advertisement
Advertisement
SEX1 day ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment1 day ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment1 day ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment1 day ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment1 day ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy1 day ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment1 day ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured1 day ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured1 day ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment1 day ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy1 day ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX5 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX4 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment1 day ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket3 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment3 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment5 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment7 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »