ടു കാച്ച് എ കില്ലർ

Vani Jayate

വളരെ ഇന്റെൻസ് ആയ ഒരു ത്രില്ലർ ആണ്. ഒരു പുതുവത്സര രാത്രിയിൽ ആഘോഷങ്ങൾ നടക്കുമ്പോൾ 29 ഓളം പേർ നഗരമധ്യത്തിലെ പല പാർട്ടി ലൊക്കേഷനുകളിൽ വെടിയേറ്റ് കൊല്ലപ്പെടുന്നു. അതെ തുടന്ന് ഉണ്ടാവുന്ന ബഹളങ്ങൾക്കിടയിൽ ഒരേ ലൊക്കേഷനിൽ നിന്നും സ്നൈപ്പർ റൈഫിളിൽ നിന്നുള്ള വെടിയേറ്റാണ് ഓരോരുത്തരും കൊല്ലപ്പെടുന്നത് എന്ന് മനസ്സിലാക്കുകയും, അതെ തുടർന്നുള്ള അന്വേഷണവുമാണ് പ്രമേയം. എന്നാൽ അവിടുന്നങ്ങോട്ട് പതിവ് കുറ്റാന്വേഷണ സിനിമകളുടെ ചട്ടക്കൂടിൽ ഒതുങ്ങുന്ന ഒരു പ്രമേയവും പരിചരണവുമല്ല ടു കാച്ച് എ കില്ലറിന്റെത്. ഡാർക്ക്, ഡിപ്രസിങ്, ഇന്റെൻസ് … കേവലം സസ്പെൻസ് എന്നതിലുപരിയായി ക്രൈം പ്രമേയമുള്ള സിനിമകളെ അപേക്ഷിച്ച് മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളിലേക്കും സാമൂഹിക രോഗങ്ങളിലേക്കും ആഴത്തിൽ ആഴ്ന്നിറങ്ങുന്ന ചിന്തോദ്ദീപകമായ രീതിയിലാണ് പ്രമേയം കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളത്.

ഷൈലിൻ വുഡ്‌ലി, ബെൻ മെൻഡൽസൺ, റാൽഫ് ഇനെസൺ എന്ന മുഖ്യ വേഷങ്ങളിൽ അവിസ്മരണീയമായ പ്രകടനങ്ങളാണ് കാഴ്ച വെച്ചിരിക്കുന്നത്. മികച്ച രീതിയിൽ എഴുതപ്പെട്ട ഒരു തിരക്കഥയും സംഭാഷണങ്ങളുമാണ് ഈ റിയാലിസ്റിക്ക് ക്രൈം ഡ്രാമയുടെ (അങ്ങനെ വിളിക്കാമോ എന്നറിയില്ല) കാതൽ. രാത്രിയുടെ അന്ധകാരവും, ഇടയ്ക്കിടയ്ക്ക് തിളങ്ങുന്ന വൈദ്യുതി വിളക്കുകളുടെയും വർണ്ണ പടക്കങ്ങളുടെയും വെളിച്ചപ്പൊട്ടുകളും ഇടകലർന്ന വിഷ്വലുകളിലൂടെ തുടങ്ങുമ്പോൾ ജീവിതത്തിന്റെ കോൺട്രാസ്റ്റിംഗ് ആയ രണ്ടു തലങ്ങളെ അടയാളപ്പെടുത്തി വെക്കുന്നതിൽ ഛായാഗ്രഹണം കാര്യമായ സഹായം നൽകിയിട്ടുണ്ട്. പ്രേക്ഷകരുടെ ഇടയിൽ നിന്നും തികച്ചും വ്യതിരിക്തമായ അഭിപ്രായങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഒരു പ്രമേയമാണ്. ജഡ്ജ്‌മെന്റൽ ആവാതെ കാണാൻ ശ്രമിച്ചാൽ മാത്രമേ ഒരു പക്ഷെ പലർക്കും സ്വീകാര്യമാവൂ… ഒടുവിൽ വല്ലാതെ അലോരസപ്പെടുത്തുന്ന തരത്തിൽ ആണ് കൊണ്ടവസാനിപ്പിക്കുന്നതും..ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നു.

You May Also Like

“ഈ അടുത്ത കാലത്തൊന്നും തീയേറ്ററിലെ അരണ്ട വെളിച്ചത്തിലിരുന്ന് ഞാൻ ഇതുപോലെ കരഞ്ഞട്ടില്ല” – ‘സൗദി വെള്ളക്ക’ ഗംഭീര അഭിപ്രായം നേടുന്നു

Ahnas Noushad നിങ്ങളിൽ എത്രപേർ ഈ ചിത്രം തിയേറ്ററിൽ പോയി കാണുമെന്നറിയില്ല .നിങ്ങളിൽ എത്രപേർക്ക് ഈ…

‘കാതൽ’ എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയുന്ന ‘കാതൽ’ എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക്…

സലാർ : പ്രേക്ഷകർ ടെറിറ്ററി കടക്കുന്നു

സലാർ : പ്രേക്ഷകർ ടെറിറ്ററി കടക്കുന്നു സലാർ » A RETROSPECT Jomon Thiru ■…

ലിയോ റിലീസിന് മുൻപും ശേഷവും

ലിയോ റിലീസിന് മുൻപും ശേഷവും Sarath Kannan വിജയ് എന്ന താരമൂല്യവും ലോകേഷ് എന്ന ക്രാഫ്റ്റ്മാനും…