പിണറായി പരിഗണിക്കുമെന്ന പ്രതീക്ഷയില്‍

0
372

ശ്രീ പങ്കജ് നഭന്‍ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍

മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്വാഗതം.
മൂന്നേകാല്‍ കോടി മലയാളിയുടെ മുഖ്യമന്ത്രിയറിയുവാനായി.

രണ്ടേകാല്‍ ലക്ഷം മലയാളികള്‍ താമസിച്ചു വരുന്ന ബഹറിന്‍ എന്ന ദ്വീപിലെ ഞങ്ങളുടെ ദേശീയ സ്വാധീനം ഞങ്ങളുടെ മുഖ്യമന്ത്രിക്ക് മനസ്സിലാക്കുവാന്‍ Zeebra ലൈനില്‍ ബഹറിന്‍ സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡ് നോക്കിയാല്‍ മതി..

പങ്കജ് നഭന്‍

ബഹറിന്‍ കൊട്ടാരങ്ങളിലെ തൊഴില്‍ സേനയിലും ആരാേഗ്യ.. വിദ്യാഭ്യാസ രംഗത്തും തുടങ്ങി മലയാളികള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടായി അവരുടെ സാന്നിധ്യം ഇവിടെ അറിയിച്ചു കൊണ്ടിരിക്കുന്നു.

മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നതില്‍ മുന്തിയ സ്ഥാനം ഇവിടെ നിന്നുമുള്ള മലയാളികളില്‍ ചിലര്‍ നേടിയിട്ടിട്ടുണ്ടാകും…

ദേശീയ സര്‍ക്കാര്‍ പതക്കങ്ങള്‍ നേടിയ പലരും ഞങ്ങള്‍ക്കിടയിലുണ്ട്.
എന്നാല്‍ ബഹ ഭൂരിപക്ഷം മലയാളികളും അനുഭവിക്കുന്ന ദുരിതങ്ങളുടെ പട്ടിക അവരില്‍ നിന്നും മുഖ്യമന്ത്രിക്ക് ലഭ്യമാകുകയില്ല..

എന്നും എപ്പോഴും ഭരണകര്‍ത്താക്കളോടു ഞങ്ങള്‍ പറഞ്ഞിട്ടുള്ള പരാതി Indian Embassey യെ പറ്റിയാണ്.
ഇന്നും അവസ്ഥ മാറ്റങ്ങളെ വെല്ലുവിളിച്ചു തുടരുന്നു.
മലയാള ഭാഷ പരിചിതമായ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ ഇല്ലാതെയില്ല.
open House എന്ന മറ്റൊരു ചാണ്ടി മാതൃകയില്‍ പരാതി നേരിട്ടു സ്വീകരിക്കുന്ന സംവിധാനവും പ്രവര്‍ത്തിക്കുന്നു.
എന്നാല്‍ സാധാരണക്കാരന്റെ സാധാരണ പ്രശ്‌നങ്ങള്‍ അസാധ്യമായെ കേള്‍ക്കേണ്ടവര്‍ കേള്‍ക്കുവാനായി അവിടെയുള്ളൂ.

കേരളത്തിന്റെ മുഖ്യ മന്ത്രി ഈ വിഷയത്തില്‍ സമയ ബന്ധിതമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഇടപെടേണ്ടതുണ്ട്..

ബഹറിന്‍ തൊഴില്‍ നിയമങ്ങള്‍ താരതമ്യേന സൗഹൃദപരമാണ്.
എന്നാല്‍ തൊഴില്‍ ക്കരാറില്‍ (ബഹറനില്‍ വെച്ച് ഉണ്ടാക്കുന്ന) തൊഴിലാളികളും .മുതലാളിമാരും ഏര്‍പ്പെടുമ്പോള്‍ Embassey യുടെ സാന്നിധ്യം ഇപ്പോള്‍ ഇല്ലാത്തത് പലരേയും കുഴപ്പത്തില്‍ എത്തിക്കുന്നു.

ബഹറിന്‍ തൊഴില്‍ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ തൊഴില്‍ അവകാശങ്ങള്‍ നേടി എടുക്കുവാന്‍ വേണ്ട തരത്തില്‍ മലയാളികളെ മാതൃഭാഷയില്‍ സഹായിക്കുവാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഇവിടെ ഇപ്പാേള്‍ സജ്ജീവമല്ല.
ഇവിടെയും Embassey help Line സാധാരണക്കാര്‍ക്ക് ചെന്നെത്താവുന്ന തരത്തിലല്ല പ്രവര്‍ത്തിക്കുന്നത് .

വീട്ടുജോലിക്കാരുടെ Recruitment ല്‍ നിയമപരമായ പരിരക്ഷ പഴയതിലും ഭേദത്തില്‍ കിട്ടിയിട്ടുണ്ട്.
എങ്കിലും അവര്‍ മറ്റു ചൂഷണങ്ങള്‍ക്കു വിധേയമാണ്.

സ്ത്രീകളായ വീട്ടുജോലിക്കാരുടെ തൊഴില്‍ സമയം ക്‌ളുപ്തപ്പെടുത്തി അവര്‍ക്ക്
Embassey യുടെ മേല്‍നോട്ടത്തില്‍ പൊതുവായ താമസ സൗകര്യവും ജോലി സ്ഥലങ്ങളിലേക്ക് വാഹനസൗകര്യവും ഒരുക്കണം..

മലയാളികളുടെ ഇടയില്‍ കണ്ടുവരുന്ന മാനസികവും ശാരീരികവുമായ അസുഖങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുന്ന Counciling സംവിധാനങ്ങള്‍ നിലവിലില്ല.

മലയാളി മുതലാളിമാര്‍ക്കൊപ്പം പണി ചെയ്യുന്ന മലയാളി തൊഴിലാളികളോട് തൊഴില്‍ നിയമങ്ങള്‍ക്ക് ഉപരിയായ ഉത്തരവാദിത്തങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാന്‍ സംവിധാനം..

തൊഴില്‍ അവകാശങ്ങള്‍ പറഞ്ഞു കൊടുക്കുവാനും സഹായിക്കുവാനും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന Help Line..

മലയാളികളുടെ ഇടയില്‍ കണ്ടുവരുന്ന വര്‍ദ്ധിച്ച പണമിടപാടുകള്‍, അതില്‍ പലിശ വ്യാപകമായി വാങ്ങി കൊണ്ട് (96 മുതല്‍ 240 % വരെ) നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ മനസ്സിലാക്കി ഇരകളെ രക്ഷിക്കുവാന്‍ സംവിധാനം.

പലിശ ഇടപാടിന്റെ പേരില്‍ നാട്ടില്‍ ഭൂമിയും മറ്റും തട്ടി എടുക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമം പ്രയോഗിക്കല്‍..
(പലിശ വിരുദ്ധ ജനകീയവേദി പലിശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് )

NORKA യുടെ നിലവില്‍ ബഹറിനില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റു പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍..

പ്രവാസി പെന്‍ഷന്‍ പദ്ധതിയുടെ നിലവിലുള്ള ഘടന പൊളിച്ചെഴുതി മുഴുവന്‍ മലയാളി തൊഴിലാളികളെയും അംഗങ്ങളാക്കുവാന്‍ തീരുമാനം..

പ്രവാസികളുടെ സമ്പാദ്യ ശീലം വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ നിയന്ത്രണ സംവിധാനം.

NORKA ക്ക് ഉയര്‍ന്ന പദവിയിലേക്ക് പൂര്‍ണ്ണ സമയ സര്‍ക്കാര്‍ ഉദ്യോഗസ്ഥ/സ്ഥന്‍

നിലവിലെ പ്രവാസി സര്‍ക്കാര്‍ സമിതിയില്‍ ഇന്നത്തെ അവസ്ഥക്കു പകരം ഭൂരിപക്ഷം സ്ഥാനങ്ങളിലേക്കും സാധാരണക്കാരുടെ പ്രതിനിധികള്‍..

മലയാളികളുടെ യാത്രാപ്രശ്‌നങ്ങള്‍ ഉത്തരം കിട്ടാതെ തുടരുന്നു.

തിരുവനന്തപുരത്തേക്ക് Air India Express ഇല്ലാത്തത് സാമ്പത്തികമായ വലിയ നഷ്ടം പ്രതിവര്‍ഷം 500 കോടി രൂപ) കേരളത്തിന്റെ തെക്കന്‍ ജില്ലക്കാര്‍ക്ക് വരുത്തി വെക്കുന്നു.

Air India സേവസം പുനസ്ഥാപിക്കുവാന്‍ യാത്ര അവകാശ സംരക്ഷണ സമിതി ഹര്‍ജികളും പലതരം സമരങ്ങളും ഹൈക്കോടതിയില്‍ വ്യവഹാരം നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ വേണ്ട പരിഗണന നയികയില്ല..

മരണവും മറ്റ് അത്യാവശ്യ ഘട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ സമയത്ത് നാട്ടില്‍ പോകുവാന്‍ കുറഞ്ഞ ചെലില്‍ സര്‍ക്കാര്‍ യാത്രാ സംവിധാനം.

കേരള സര്‍ക്കര്‍ പ്രവാസി തൊഴിലാളിക്ക് ജീവിത സുരക്ഷാ പദ്ധതികള്‍

നിലവിലെ പ്രവാസി മലയാളി കുട്ടികള്‍ നിര്‍ണ്ണായകമായി പഠിക്കുന്ന സ്‌കൂളുകളുടെ നിലവാരം ഭാവി പരിപാടികളിലൂടെ വര്‍ദ്ധിപ്പിക്കല്‍..

മടങ്ങി എത്തുന്നവര്‍ക്ക് പണി ശാലകള്‍, പരിശീലനം, മാര്‍ക്കറ്റിംഗ് സഹായം..

ജീവന്‍രക്ഷാ മരുന്നുകളും ചികിത്സയും ലഭ്യമാക്കല്‍, ESI ക്ക് സമാനമായ ആരോഗ്യ. ആനുകൂല്യങ്ങള്‍

മടങ്ങി വരുന്ന ഒറ്റപ്പെട്ടു പോയവര്‍ക്ക് ഹെറിറ്റേജ് സൗകര്യങ്ങള്‍…

നിലവിലെ Jan 9 നു നടക്കുന്ന ഭാരതി പ്രവാസി സമ്മേളനം യഥാര്‍ത്ഥത്തില്‍ ദശകോടികള്‍ മുടക്കി വ്യവസായം നടത്തുന്ന NRI യുടെ Business Meet മാത്രം.അവിടെ സാധാരണ പ്രവാസി തൊഴിലാളിക്ക് വേദിയില്ല..

കേരള സര്‍ക്കാരിന്റെ സഹായത്താല്‍ ജന ഭാരതി പ്രവാസി എന്ന രൂപത്തില്‍ സാധാരണ പ്രവാസിയെ പങ്കെടുപ്പിച്ച് ദേശീയ സമ്മേളനം ,സമ്മേളനത്തില്‍ പ്രവാസികളുടെ മൗലിക പ്രശ്‌നങ്ങള്‍ക്കു് പരിഹാര നിര്‍ദ്ദേശം..

കേരളത്തിന്റെ മുഖ്യ മന്ത്രി മുകളില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ ഗൗരവതരമായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.